Friday, June 25, 2010

എനിച്ചും ബ്ലോഗണം

നിക്കൊരു ബ്ലൊഗ് തുടങ്ങണം സാർ, ഏങ്ങിനാ അതൊന്നു നടപ്പിലാക്കുക? ഒരുപാടു ശ്രമിച്ചൂ. പക്ഷെ അതൊരു ബാധ്യത ആയിതീരില്ലെ എന്നൊരു സംശയം. എനിക്കൊന്നിനും സമയം കിട്ടുന്നില്ല, എന്നൊരു ജാഡ ഭാര്യയോടു ഇനി പറയാൻ പറ്റിയില്ലെങ്കിലോ?

പാടികൊണ്ടിരുന്ന കവിത പാതിയിൽ നിർത്തി കണ്ണാടിയുടെ മുകളിലൂടെ എന്നെ ഒന്നു നോക്കി. അനിയാ, ഞാൻ തന്നെ ബ്ലൊഗോമാനിയാ പിടിച്ചു ഉഴറുകാണിപ്പൊൾ. എല്ലാവരും വായിച്ചേ തീരൂ എന്നൊരു മോഹമുണ്ടെങ്കിൽ രണ്ടു വഴിയുണ്ട്. ഒന്നുകിൽ ഒരു സ്ത്രീയുടെ പേരുവച്ചു അല്പം A-certificate ചേർത്തു എഴുതണം. ഇല്ലെങ്കിൽ മാന്യമായി, സരസമായി എഴുതണം.

ശിഷ്യന്റെ സംശയം വർധിച്ചു. അല്ല സാർ, എനിക്കു എഴുതാനും വായിക്കാനും വല്ല്യ കഴിവില്ലാ എന്നാ അണ്ണൻ പറഞ്ഞത്. അപ്പൊ പിന്നെ എങ്ങിനാ സാർ..??

എന്റെ ശിഷ്യാ, ഹോമിയോ മരുന്നു കഴിക്കുന്നപോലെ ആഹാരത്തിനു മുമ്പും ആഹാരത്തിനു ശേഷവും ഈരണ്ടു ബ്ലൊഗ് വച്ചു നോക്കുന്ന എന്നോടാണൊ ഈ പറയുന്നതു?? ഓരൊ ബ്ലൊഗ് വായച്ചു ഞാൻ നെഞ്ചത്തടിക്കുന്ന ശബ്ദം എന്റെ ഭാര്യക്കു മാത്രമേ അറിയൂ ചുമ്മാ അങ്ങു എഴുതടേ

ഒരു നിമിഷത്തേക്കു പത്തഞൂറ് followers ഉള്ള ഒരു ബ്ലൊഗിന്റെ കർത്താവാകുന്നതു ബൾബ് കത്തുന്നതു പോലെ മനസിൽ തെളിഞ്ഞൂ. അയ്യോ ഞാൻ എന്നെ കൊണ്ടു തോറ്റൂ…….

അങ്ങനെ ഗണപതിക്ക് കുറിച്ചൂ…… ഇനി വരുന്നിടത്തു വച്ചു കാണാം.

അല്ലാ പിന്നെ………..

28 comments:

 1. ആദ്യം എന്റെ കമെന്റ് തന്നെയാകട്ടെ!, ഗണപതിക്കു കുറിച്ചത് കൊള്ളാം, ഭാവിയുണ്ട്! പൊലിപൊലിക്കട്ടെ!!!!!!!

  ReplyDelete
 2. തൊടങ്ങിക്കോ...
  തേങ്ങയും കമന്റും ഉഗ്രൻ കിടിലൻ വിളികളും വെട്ടുകത്തിയും വടിവാളുമെല്ലാം പിന്നാലെ വരും!

  ഈ word verification ഒറ്റത്തവണത്തേക്ക് ക്ഷമിച്ചിരിക്കുന്നു.

  ReplyDelete
 3. ആശംസകള്‍...നന്നായി എഴുതൂ..

  ReplyDelete
 4. ‌@ അലി.... ക്ഷമിച്ചതിനു നന്ദി..... :) കമെന്റിനും.....

  ReplyDelete
 5. ആ word verification ഒരു ശല്യമാണ്..അതു മാറ്റുമല്ലോ.അല്ലേ..

  ReplyDelete
 6. @ പൊട്ടിച്ചിരി പരമൂ നന്ദി.....

  ReplyDelete
 7. This comment has been removed by the author.

  ReplyDelete
 8. ബൂലോകത്തേയ്ക്ക് സ്വാഗതം

  ReplyDelete
 9. All the best in Blogging. Try to keep the quality other than quantity.Photo kollaam, notyet started walking.

  ReplyDelete
 10. mangalasamsakal...achaara vediyodukoodiyavatee...... ddo ddo ddo

  ReplyDelete
 11. ബൂലോകത്തേയ്ക്ക് സ്വാഗതം

  ReplyDelete
 12. @ ശ്രീ... അഭിപ്രായത്തിനു നന്ദി. ‌@ അഞ്ചിതാ നന്ദി. പിച്ച വക്കുന്നതിനനുസരിച്ചു ഫോട്ടൊ മാറ്റാം.. @ പഥികൻ നന്ദി......... @ റ്റോംസ് നന്ദി.

  ReplyDelete
 13. ബൂളോഗത്തേക്ക് സ്വാഗതം സുഹൃത്തേ,,,!!!

  ReplyDelete
 14. ഒരു നിമിഷത്തേക്കു പത്തഞൂറ് followers ഉള്ള ഒരു ബ്ലൊഗിന്റെ കർത്താവാകുന്നതു ബൾബ് കത്തുന്നതു പോലെ മനസിൽ തെളിഞ്ഞൂ. അയ്യോ ഞാൻ എന്നെ കൊണ്ടു തോറ്റൂ……:)

  സ്വാഗതം....!

  ReplyDelete
 15. മലയാളം ബ്ലോഗ് തുടങ്ങുന്നു എന്നാണല്ലേ...ആയിക്കോട്ടെ...തുടക്കക്കാരന്റെ ബാലാരിഷ്ടയൊന്നും ഇല്ലല്ലോ.....പിന്നെ ഓരോ ബ്ലോഗിലും അടുത്ത ബ്ലോഗിന്റെ ലിങ്കു കൂടി കൊടുത്തോളൂ...അങ്ങോട്ടുമിങ്ങോട്ടും സ്വിച്ച് ചെയ്യാന്‍ എളുപ്പമാകും, താങ്കള്‍ക്കും വിരുന്നുകാര്‍ക്കും....

  ReplyDelete
 16. ഓഹോ...അപ്പോൾ ഞാനില്ലാതെ എല്ലാവരും വന്ന് സ്വീകരണവുമൊക്കെ നടത്തിയാ..?!!
  ങാ...ഇനി എല്ലാവരും അങോട്ട് നീങി നിന്നേ..”സ്വാഹതം” സുഹൃത്തേ..കടന്നുവരൂ...
  ഇവന്മാർക്കൊന്നും സ്വാഹതം നേരേ പറയാൻ പോലും അറിയില്ല.:)

  എഴുതിക്കോളൂ, വായിക്കാൻ ഞങളുണ്ടിവിടെ..!!

  ReplyDelete
 17. അതേയ്..വേണുഗോപാല്‍...ഒരു കാര്യം പറയാന്‍ മറന്നു..ദാ ഇവിടെ ഒരു ഇംഗ്ലീഷ് ക്ലാസ്സ് നടക്കുന്നുണ്ട്. പുതിയതായി ബ്ലോഗ് തുടങ്ങുന്നവര്‍ക്ക് സ്കൂളില്‍ admission free ആണ്.വരുമല്ലോ അല്ലേ...

  ReplyDelete
 18. @ ഭാ‍യീ നന്ദി.... @ പൊട്ടിച്ചിരി പരമൂന്റെ സ്കൂളിൽ ഒരു അംഗത്വം എനിക്കും തരൂ...

  ReplyDelete
 19. ബൂലോകത്തേയ്ക്ക് സ്വാഗതം. എന്ത് എഴുതിയാലും കമന്റിട്ട് "ശരിയാക്കുന്ന" കാര്യം ഞങ്ങള്‍ ഏറ്റു. പോരേ? :)

  ReplyDelete
 20. ബൂലോകത്തേയ്ക്ക് സ്വാഗതം

  ReplyDelete
 21. ഇനി വരുന്നിടത്തു വച്ചു കാണാം.

  അല്ലാ പിന്നെ………..അപ്പോള്‍ അങ്ങിനെതന്നെ....ആയിക്കോട്ടേ,

  ReplyDelete
 22. @കിലുക്കാം‌പെട്ടി... അങ്ങനെ ആ‍വൂ..... :)

  ReplyDelete
 23. എന്തൊരു മുഖവുര!

  ReplyDelete
 24. @echmukutty..... kollaamo mughavura??

  ReplyDelete