Saturday, June 26, 2010

എനിക്കിഷ്ടപ്പെട്ടൂ ഈ ലോകം

ഈ കൂട്ടായ്മക്ക് ഒരു രസം ഉണ്ട്. Orkut നേ കാളും Facebook നേ കാളും. Tweeter നെ കുറിച്ചെനിക്കറിയില്ല. ഞാനൊരു പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയതാണിത്. എന്നിരുന്നാലും ലോകത്തിന്റെ പല കോണുകളിൽ നിന്നുള്ള പ്രോത്സാഹനങ്ങൾ, പ്രചോദനങ്ങൾ…… ആകെപ്പാടെ ഒരു സുഖമുണ്ട്.

കലാ രംഗത്ത് ഒരു പക്ഷെ, രാഷ്ട്രീയ രംഗത്തോളം കിടപിടിക്കുന്ന കുതികാലുവെട്ടും കുത്തിത്തിരുപ്പുകളും സർവ്വസാധാരണം ആണ്. എന്നാൽ ഇവിടെ ആർക്കും ആരോടും അസൂയയും ഇല്ല, മത്സരവും ഇല്ല.

ഓരോ post ചെയ്തുകഴിഞ്ഞും സുഹൃത്തുക്കളുടെ comments കാണാൻ കൊതിച്ചിരിക്കുക

കൊച്ചുകൊച്ചു അഭിനന്ദനങ്ങൾ, കൊച്ചുകൊച്ചു നിർദ്ദേശങ്ങൾ കാത്തിരിക്കുക.

ഇത്രയൊക്കെയേ പലരും ആഗ്രഹിക്കുന്നുള്ളൂ

തിരക്കുകൽക്കിടയിൽ ഒളിച്ചിരിക്കുന്ന സമയത്തെ വലിച്ചുനീട്ടി ചെയ്യുന്ന പല post കൾക്കും മലഞ്ചെരുവിലെ rest-house കളിൽ ഇരുന്നെഴുതുന്നവയോളം തന്നെ ഭംഗിയും ഉണ്ട്.

എനിക്കിഷ്ടപ്പെട്ടൂ ഈ ലോകം.

ഇതൊന്നും മാറ്റി പറയാൻ ഇട വരാതിരിക്കട്ടെ !!!

22 comments:

 1. തീര്‍ച്ചയായും...
  പറയാന്‍ മറന്നു പോയവര്‍ക്കും പറയാന്‍ കൊതിക്കുന്നവര്‍ക്കും
  തുറന്നു പറയാനൊരിടം തന്നെയിത്..

  ഹൃദയം തുറന്നു സത്യസന്ധമായി എഴുതുമ്പോള്‍
  വായന ഒരനുഭവമാകും..

  ബൂലോകത്തിന്റെ വിശാലതയിലേക്ക് സ്വാഗതം!
  ആശംസകളോടെ...

  ReplyDelete
 2. ##ഇതൊന്നും മാറ്റി പറയാൻ ഇട വരാതിരിക്കട്ടെ… !!!##
  ഈ വാക്കുകൾ ഞാൻ കടമെടുക്കട്ടെ.....:)

  ReplyDelete
 3. @ നന്ദി നൌഷു.. @ ഭായീ..... കടമായല്ലാ.... എടുത്തോളൂ

  ReplyDelete
 4. @ നൌഷാദ് നന്ദി

  ReplyDelete
 5. എല്ലാ വിധ ആശംസകളും...
  ഇനി എഴുതി തുടങ്ങൂ...

  ReplyDelete
 6. എല്ലാ വിധ ആശംസകളും!

  ReplyDelete
 7. @ നിരാശകാമുകന്‍ നന്ദി
  @ അലി നന്ദി

  ReplyDelete
 8. എല്ലാ ആശംസകളും.....

  ReplyDelete
 9. എന്നാപ്പിന്നെ, ഇനി അങ്ങ് തുടങ്ങിക്കോളൂ... :)

  ReplyDelete
 10. ധൈര്യമായി ആരംഭിച്ചുകൊല്ലൂ.എല്ലാ വിധ നന്മയും നേരുന്നു

  ReplyDelete
 11. നമ്മുടെ ചിന്തകളും, ആശയങ്ങളും കുറിച്ചിടാന്‍‌ ഒരിടം. അവ മറ്റുള്ളവരുമായി പങ്കുവെയ്‌ക്കുവാനുള്ള ഉപാധി. ഇതാണ്‌ ബ്ലോഗിനെ കുറിച്ചുള്ള എന്റെ ഒരു കാഴ്‌ച്ചപാട്‌. ഇവിടെ ഈ ലോകത്ത്‌ നമ്മളെഴുതുന്നത്‌ വെട്ടി തിരുത്താന്‍‌ എഡിറ്ററെന്ന വില്ലനില്ല. പകരം നമ്മുക്കു ചുറ്റും ഒരു പിടി വായനക്കാര്‍‌ മാത്രം. നമ്മുടെ ആഹ്ലാദത്തില്‍‌ മനസ്സുതുറന്ന്‌ സന്തോഷിക്കുകയും, ഈ 'ബ്ലോഗ് അനുഭവം' സമ്പന്നമാക്കുകയും ചെയ്യുന്ന കുറേ ആളുകള്‍‌. ഞാനും അധികം നാളൊന്നുമായിട്ടില്ല ഇവിടെ വന്നിട്ട്.

  എന്റെ ബ്ലോഗില്‍ വന്നതിന്‌ നന്ദി. പരിചയപ്പെട്ടതില്‍ സന്തോഷം. അപ്പോള്‍ നമ്മുക്കിനി ഇംഗ്ലീഷ് ക്ലാസ്സില്‍ വെച്ച് കാണാം. ഞാനാണ്‌ ക്ലാസ്സ് ലീഡര്‍ എന്നു വെച്ചാല്‍ ക്ലാസ്സില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് കിട്ടുന്ന കുട്ടി!! സംശയം ഉണ്ടെങ്കില്‍ പരമുടീച്ചറോട് ചോദിച്ചു നോക്കൂ.

  ReplyDelete
 12. വേണു,അപ്പോ, കാര്യങ്ങളൊക്കെ മുറക്കു നടന്നല്ലോ. പിന്നെ, പച്ചപ്പനന്തത്ത പാറിവന്നു ബ്ലോഗിൻ ചില്ലമേലിരുന്നല്ലോ, രാശി.

  ReplyDelete
 13. @ശ്രീനാഥന്‍-
  താങ്ക്‌യൂ..ശ്രീമാഷേ.. :)

  ReplyDelete
 14. ആരും മറ്റിപറയിക്കില്ലാ...
  (മാറ്റിപറയിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ പോടാ പുല്ലേ എന്ന് പറഞ്ഞേക്കണം)
  എനിക്കും ഈ ബൂലോക കൂട്ടാ‍യ്മ ഒത്തിരി ഇഷ്ട്ടാ, ഒത്തിരി ഒത്തിരി

  ReplyDelete
 15. Dear Sir,
  Thoroughly enjoyed ur posts..gr8 to see ur blog..keep it up!!btw. I am one of ur old student..ormakanilla..karanam,angine ormikkathakkahayi njan onnum cheytittilla..:)..peru gopakumar..from pkd..nssce-98-02(IC)

  ReplyDelete
 16. എല്ലാ വിധ ആശംസകളും

  ReplyDelete
 17. താങ്കള്‍ പറഞ്ഞത് നുറു ശതമാനവും ശരിയായി
  എനിക്ക് തോന്നുന്നു .

  ReplyDelete
 18. ഇതൊന്നും മാറ്റി പറയാൻ ഇട വരാതിരിക്കട്ടെ… !!!അതുതന്നെ ഞാനും ആശംസിക്കുന്നു

  ReplyDelete
 19. നന്ദി കിലുക്കാം പെട്ടി...

  ReplyDelete
 20. മനസ്സു തുറന്നു ആത്മാര്‍ത്ഥമായി എഴുതൂ...വായിക്കാ‍ന്‍ ലോകത്തിന്റെ എല്ലാ കോണില്‍ നിന്നും അനേകായിരങ്ങള്‍ കാത്തിരിക്കുന്നു. ആശംസകളോടെ..

  ReplyDelete
 21. @ പൊട്ടിച്ചിരി പരമൂ... അതൊരു സുഖം ത്ന്നെ ആണു ട്ടോ....

  ReplyDelete