Sunday, July 11, 2010

നീരാളി മാപിനികളെ നന്ദി…

ന്നു ഫുട്ബോൾ മാമാങ്കം തീരും. ഇത്തവണ ലോക കപ്പ് ഫുട്ബോൾ ഒരു മാതിരിപ്പെട്ട എല്ലാ കേരളീയരും ആസ്വദിച്ചൂ. രാത്രി മുഴുവൻ കളികണ്ട് നേരം വെളുത്തു അഭിപ്രായം പറയാൻ ത്രാണിയില്ലാത്ത യഥാർത്ഥ പ്രേമികളും രാത്രി മുഴുവൻ കിടന്നുറങ്ങി രാവിലത്തെ ചായക്കൊപ്പം പത്രംതിന്നു ഘോരഘോരം അഭിപ്രായം പറയുന്ന പ്രേമികളും കളി ആസ്വദിച്ചു. മാതൃഭൂമിയും മനോരമയും എന്തിന്, ദേശാഭിമാനി വരെ വായച്ചു കളിവിവരണം നൽകുന്ന ആസ്വാദകർ ചർച്ചകളിൽ മുൻപന്തിയിൽതന്നെ ആയിരുന്നു. ഓഫ്സൈട് എന്തെന്നറിയാത്ത ഞാൻ പോലും ചർച്ചകളിൽ വിസിലുമായി അങ്ങോട്ടും ഇങ്ങോട്ടും ഓടിനടന്നു. മെസിയെയും ക്ലോസിനെയും നിശിതമായി വിമർശ്ശിച്ചു. മറഡോണയെ പറ്റിയും കുറ്റം പറഞ്ഞു.

ഹൊ.. എന്തൊരു ആശ്വാസം

ന്നാലെങ്കിലും ഇവന്മാരു നന്നായി കളിക്കുമൊ അതുമില്ല

നിനമുക്കു 2011 ജൂലൈ മാസത്തെ കുറിചു ചിന്തിക്കാം..

കേരളീയന് ഈ 2010 ലോക കപ്പ് കൊണ്ട് എന്തു പ്രയോജനം..??

ധനാകർഷണ ഭൈരവ യന്ത്രത്തിന്റേയും വെറ്റിലജ്യോതിഷത്തിന്റേയും ഒക്കെ താഴെ ഒരു 2 x 3 പരസ്യം.

നീരാളിപ്രവചനം

വിദ്യാലാഭത്തിനും, ധനലാഭത്തിനും തകർന്ന ദാമ്പത്യബന്ധം ശരിയാക്കി എടുക്കാനും, ലൈംഗിക സംതൃപ്തിക്കും ( നീരാളിക്കു ധാരാളം കൈ/കാൽ ഉള്ളതുകൊണ്ടും അതിന്റെ പ്രജനനശേഷികൊണ്ടും ഒന്നും അല്ലാ അതിന്റെ പ്രവചന ശേഷി കൊണ്ടാണ്) എല്ലാം നീരാളിപ്രവചനം.

ജെർമനിയിൽ നിന്നും നേരിട്ടു കൊണ്ടുവന്ന നീരാളി

ജെർമൻ breed നീരാളി..

ജെർമൻ cross നീരാളി

ഇതിൽ diploma, doctorate എടുത്ത ജ്യോതിഷിമാർ

എന്നുവേണ്ട തൊഴിലില്ലാത്ത എല്ലാ കേരളീയർക്കു പയറ്റാനും അവശർക്കു പറ്റിക്കപ്പെടാനും പറ്റിയ ഒരു സാധനം..

നല്ലജോലി ഉണ്ടയിരുന്നവർ അതു കളഞ്ഞും ഭീകര സമ്പാദ്യം ഉണ്ടാക്കിയേക്കവുന്ന ഒരു സാധനം..

വളകളിൽ പിടിപ്പിച്ചഗ്ലാസ്സ് വച്ചു നോക്കിയിരുന്ന കണ്ണു ഡോക്ടറുടെ അടുത്ത് computerized vision tester ഉണ്ടൊ എന്നു ആരായുന്നപോലെ.. ആൽത്തറയിലെ കുട്ടപ്പൻ ചേട്ടന്റെ ചായകടയിൽ grilled chicken ഉണ്ടൊ എന്നു ചോദിക്കുന്നപോലെ കവടി കൊണ്ട് ജീവിക്കുന്ന ജ്യോത്സ്യന്റെ പക്കൽ നീരാളിയുണ്ടൊ എന്നു ചോദിക്കുന്ന അവസ്ത വിദൂരമല്ലാ എന്നു ഞാൻ ഇതിനാൽ പ്രവചിച്ചു കൊള്ളുന്നൂ‍.. ഡും ഡും ഡും ഡും………

ഹൊ.. എന്റെ കൈയിലെ birth stone ന്റെ താഴ്വശം വല്ലാതെ ചൊറിയുന്നു.. അഴുക്കായിരിക്കും.....

25 comments:

 1. നക്ഷത്ര ആമ, വെള്ളിമൂങ്ങ, ഇരുതലമൂരി... ഇവയ്ക്കു കിട്ടിയിരുന്ന ജനപിന്തുണ തട്ടിയെടുത്ത ന്യൂ ജനറേഷൻ പ്രവചന വിജയി നീരാളിയും ഇനി നമ്മുടെ ഹോൾസെയിൽ ഭാവി വിൽ‌പ്പനക്കാരുടെ പക്കലുണ്ടാവും! അക്ഷയ നീരാളീയ ദിവസ് കീ ജയ്!

  ReplyDelete
 2. അങ്ങനേയും മലയാളികൾ... അല്ലെ അലി...?

  ReplyDelete
 3. ജെർമനിയിൽ നിന്നും നേരിട്ടു കൊണ്ടുവന്ന നീരാളി…

  ജെർമൻ breed നീരാളി..

  ജെർമൻ cross നീരാളി…

  ഇതിൽ diploma, doctorate എടുത്ത ജ്യോതിഷിമാർ…


  തന്നെ തന്നെ... കുറേ പേര്‍ക്ക് ജീവിക്കാനും കുറെ പെരുടെ ജീവിതം കളയാനും ഒരു വഴിയായി

  ReplyDelete
 4. അന്ധവിശ്വാസങ്ങളുടെ നീരാളിപ്പിടുത്തം വിദ്യാഭ്യാസമുള്ളവരിൽ കുറയു ന്നുമില്ല (ആ, പിറന്നാൾ കല്ലൊക്കെ)- ശാസ്ത്രം മാത്രമേ സിലബസിലുള്ളു, ശാസ്ത്രാവബോധമില്ല.

  ReplyDelete
 5. വേണൂ, നീരാളി പ്രവചനം നിർത്തിയല്ലോ, സ്വരം നല്ലപ്പോൾ പാടുനിർത്തി.(വേണു നിർത്തണമെന്നല്ല, കെട്ടോ)

  ReplyDelete
 6. @ ഹംസ വാസ്തവം...
  @ ശ്രീനാഥൻ സാർ അതു എന്നെ കുറിച്ചു പറഞ്ഞതാണൂ എന്നെ കുറിച്ചു മാത്രം പറഞ്ഞതാണ്... എന്നെ വച്ചു പറഞ്ഞതാണ്. പിന്നെ പാട്ട് പണ്ടേ നിർത്തി...
  @ ഒഴാക്കൻ നൌഷു നന്ദി..

  ReplyDelete
 7. ഇത്തരം അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നതിനെ നമ്മള്‍ പ്രോല്‍‌സാഹിപ്പിക്കാന്‍ പാടില്ല എന്നാണ്‌ എന്റെ അഭിപ്രായം.

  നല്ല പോസ്റ്റ്. കളിയിലൂടെ കാര്യം പറഞ്ഞു. അല്ല ശ്രീമാഷേ, നമ്മുടെ പാട്ടുകാരന്റെ കൈയില്‍ ശരിക്കും birth stone മോതിരം ഉണ്ടോ? ഉണ്ടെങ്കില്‍ ഞാനിപ്പോ പാലക്കാട്ടേയ്ക്കുള്ള പ്ലെയിന്‍ പിടിക്കും.

  ReplyDelete
 8. Oru karyam manssilayille ....ithonnum malayaalikalude maathram kuthakayalla ennu

  ReplyDelete
 9. @ വായാടി... നല്ല അഭ്പ്രാ‍യത്തിനു നന്ദി... ജന്മനക്ഷത്രക്കല്ലുഇല്ലാ.... പക്ഷെ ഒരു കല്ലുവച്ച നുണ ഉണ്ട്.... പ്ലെയിൽ പിടിക്കുന്നൊ..??
  @ കിരൺ ഇതൊന്നും മലയാളികലുടെ കുത്തക അല്ലാ... ചൈനക്കാരും... അമേരിക്കാക്കാരും ജെർമനിക്കാരും..ഇംഗ്ലീഷ് കാർക്കും ഒക്കെ ഇതുണ്ട്.. എറ്റവും കൂടുതൽ horror സിനുമകൾ ഹോളിവുഡിലും മറ്റുമാണ്...

  ReplyDelete
 10. This comment has been removed by the author.

  ReplyDelete
 11. വായാടി... എന്നെ follow ചെയ്തതിൾ വളരെ നന്ദി...

  ReplyDelete
 12. മാഷെ അവസാനം സ്പെയിനിന്റെ ഗോളടിച്ച “അനിയൻ” തന്നെ (മറ്റാരും പറയത്തതിനാലാവും) സമ്മതിച്ചു ഓഫ്സൈഡിറങ്ങിയാണു ഗോളടിച്ചതെന്ന്.
  കളികണ്ടുകൊണ്ടിരുന്ന ഞാൻ എന്റെ റ്റ്. വി. യുടെ മുൻപിലിരുന്ന് ഇത് വിളിച്ചുപറഞ്ഞിട്ടാരും കേട്ടില്ല.
  മറ്റൊരുകളിയിൽ ഗോൾ ലൈനിനകത്തുവീണത് ഗോളല്ലാതാക്കി
  എന്തിനീ ലൈന്മാൻ, റഫറി ?
  ഒരു ക്യാമറക്കണ്ണു ധാരാളമല്ലേ ?
  ഇതിലും ഭേദം ഷൂട്ടൗട്ടുതന്നെയല്ലയിരുന്നോ ?
  “നീരളിക്ക് ഭാഗ്യമുണ്ടായിരുന്നെങ്കിൽ” സ്പെയിൻ തന്നെ ജയിക്കുമായിരുന്നു.
  ഇത് വെറും നമ്മുടെ നാട്ടിലെ പിള്ളേരുടെ പന്തുകളിയുടെ സ്റ്റാറ്റ്സുപോലുമില്ലാതായി പോയല്ലോ ?

  ReplyDelete
 13. എന്‍റെ കയ്യിലും ഉണ്ട് ആ‍ നീരാളിയുടെ ബാക്കി വേണ്ടവര്‍ക്ക് കോണ്ടാക്റ്റ് ചെയ്യാം...

  ReplyDelete
 14. @കലാവല്ലഭൻ കളിക്കാരു കോപ്പൻമാർ ആണെങ്കിലും റെഫെറി എന്നൊരു മഹാൻ എന്തുചെയൂകായിരുന്നൊ ആവൊ?? എന്തായാലും കൊള്ളാം... നീരാളി പ്രവചനം നിർത്തി...
  @ജിഷാദ് കണ്ടൊ കണ്ടൊ ജിഷാദുതന്നെ പരസ്യത്തിനു മുതിരുന്നത്....

  ReplyDelete
 15. പാട്ടായ് “പല കർണ്ണങ്ങളിൽ മാധുര്യമാകുന്ന കാര്യം….
  “പാട്ടായ്“……… ഭവാനറിഞ്ഞീലയോ…….
  കാട്ടാറിരമ്പിയാർത്തു വരുന്ന പോൽ…, മോദം-
  കാട്ടറുണ്ടെന്മനം തവ ഗീതങ്ങൾ കേട്ടിടുമ്പോൾ….
  വാക്കാൽ കൊത്തിമിനുക്കിയ ശിലയിൽ ജീവൻ പകരുന്നതാം….
  സാക്ഷാൽ വേണുവിലോലനായ് വിളങ്ങിടും..ഗോപാല കുമ്പിടുന്നേൻ…

  ഞാൻ വാക്ക് പാലിച്ചു...മിട്ടായിക്ക് മധുരമുണ്ടോ..മാഷെ..

  ReplyDelete
 16. വിമൾ മാഷേ... മധുരം ഇരട്ടി മധുരമായി പോയീ... അതിനു നന്ദി ..... സുഖം വരുന്നമ്മച്ചിയേ..... സുഖം..... എന്നെ എന്തെങ്കിലും ഒക്കെ വിളിക്കോ...... (നല്ലതു മാത്രം)... :)

  ReplyDelete
 17. നൌഷൂന്റെ പൊസ്റ്റ് ഞാൻ ഇപ്പൊഴാ കണ്ടതു... കമ്ന്റിനു നന്ദി... :)

  ReplyDelete
 18. enugopal G said."ജന്മനക്ഷത്രക്കല്ലുഇല്ലാ.... പക്ഷെ ഒരു കല്ലുവച്ച നുണ ഉണ്ട്.... പ്ലെയിൽ പിടിക്കുന്നൊ..??"
  ഉം..പിന്നെ ഒരു കല്ല്‌! അതു തന്നെ നുണയല്ലേ? കല്ലുവെച്ച നുണയുടെ ഹോള്‍സെയില്‍ വ്യാപാരിയാണന്നാണല്ലോ എന്നോട് വിമല്‍ പറഞ്ഞത്! സംശയമുണ്ടെങ്കില്‍ ചോദിച്ചു നോക്കൂ.. :D

  ReplyDelete
 19. This comment has been removed by the author.

  ReplyDelete
 20. @ vayaadi appol angaanaanu kaaryangalue kidappu...... njangale thammil thallikkaanulla erpaadumaayaanu alle varavu..... venda venda...... suttiduven...

  ReplyDelete
 21. @Venugopal G
  ശ്ശോ! ഏറ്റില്ല അല്ലേ? സാരമില്യ. അടുത്ത അവസരത്തിനായി ഞാന്‍ കാത്തിരിക്കാം.....:)

  ReplyDelete
 22. ഹയ്യോ…ഞാൻ പറഞ്ഞിട്ടേയില്ല….
  ( സംസർഗ്ഗജാ ദോഷാ ഗുണാ കഷണ്ടി….എന്നല്ലേ…വായാടി ഇങ്ങനെ വിളിച്ച്പറയല്ലേ….)

  ReplyDelete
 23. @ vayaadi.. pathungi kaathirikukayaanu alle... amoeba ira pidikkaan irikkunapole.. bhaavukangal..

  @ vimal.... ee chathi vendaayirunnoo... onnumillelum... hmmm.... okke manasilayee...

  ReplyDelete