Thursday, July 15, 2010

അങ്ങനേയും ഒരു വെള്ളിയാഴ്ച..


ഒരു വെള്ളിയാഴ്ച ഉച്ചക്കാണു അതു സംഭവിച്ചത്. ജീവിതത്തിൽ പലപ്പോഴും ഓർത്തുചിരിക്കാനും മറ്റുള്ളവരെ ചിരിപ്പിക്കാനും ഈ സംഭവം ഉപകരിച്ചിട്ടുണ്ട്. എഞ്ചിനീയറിങ്ങിനു ചേർന്ന ആദ്യവർഷം. ആദ്യനാളുകളിൽ റാഗിങ്ങിന്റെ ഭീകര കഥകൾ ചുറ്റും പറന്നു നടക്കുന്നു. ക്ലാസിനു വെളിയിലിറങ്ങി നടക്കാൻ തന്നെ ഭയം. അങ്ങനെ ആദ്യത്തെ ഒരാഴ്ച തള്ളി നീക്കി. നേരത്തെ പറഞ്ഞ പോലെ ഒരു വെള്ളിയാഴ്ച ഉച്ചക്ക് കോളേജ് cooperative store ൽ പോയി ഇറങ്ങുമ്പൊളാണ് പ്രതാപശാലികളായ ‘ചേട്ടന്മാർ’ പിടിച്ചത്. കണ്ടാൽ നീർക്കോലിയെ പോലുള്ളോരു കക്ഷി കണ്ണുരുട്ടികൊണ്ട് ചോദിചൂ എന്താടാ ഒരു മൈൻഡ് ഇല്ലാത്തത് ……….. മോനേ

അമ്മച്ചീ.. എനിക്കൊരു സ്നഗ്ഗി കെട്ടിത്തന്നിരുന്നെങ്കിൽ എന്നാശിച്ചുപോയീ

എനിക്കു മനസിലായി എന്റെ നമ്പർ സമാഗതം ആയീ എന്ന്..

എന്താടാ നിന്റെ പേര്?

വേണുഗോപാൽ

അപ്പോൾ നീ ഒരു flutist ആണല്ലെ??

നിശബ്ദം..

ഞങ്ങൾ നിൽക്കുന്നതു കോളേജിന്റെ portico യിൽ ആണ്. ഏതാണ്ട് 5 പേർ കാണും എന്റെ ചുറ്റിനും.

നിനക്കു ഭയങ്കര മസിൽ ആണല്ലോടാ. നീ push-up അടിക്കുമൊ??

ഇല്ല ചേട്ടാ.

ഇവൻ ആളൊരു ബഹുമാനി ആണല്ലൊ.. അതുകൊണ്ട് ഒരു 10 push-up ഇവിടെ ഒന്നടിച്ചേ..

ഞാൻ push-up അടികാൻ തുടങ്ങീ.. അവർ എണ്ണി തന്നൂ..

(ഹോ.. അത്രയെങ്കിലും ചെയ്തു തന്നല്ലൊ ചേട്ടന്മാർ)

അങ്ങോട്ടും ഇങ്ങോട്ടും പോകുന്ന പാവം ചേട്ടന്മാരും ചേച്ചിമാരും ‘സഹതാപത്തോടെ’ പരിഹസിച്ചിട്ടു പോയീ

ശരീരത്തിലെ സർവ്വ രക്തവും മുഖത്തേക്കു ഇരച്ചു കയറുന്നപോലെ തോന്നി. മുട്ടുവിറക്കുന്നുണ്ടോ എന്നൊരു സംശയം..

ചേട്ടന്മാർ വീണ്ടും ആക്രൊശിചൂ..

നീയെന്താടാ മുടി ഇങ്ങനെ പറ്റവെട്ടിയിരിക്കുന്നെ, ഭ്രാന്താശുപത്രിയിൽ നിന്നാണോ വരുന്നെ?

ഉത്തരം തൊണ്ടയിൽ ഭയമുള്ളിൽ കുടുങ്ങി കിടന്നു..

നിനക്കു സല്യൂട്ട് അടിക്കാൻ അറിയാമൊ?

അറിയാം..

എന്നാലൊന്നടിച്ചേ……. സല്യൂട്ട്..

ഞാൻ സല്യൂട്ട് അടിചു അതവർക്കങ്ങു ബോധിചു..

അവർ എല്ലാവരും കൂടെ എന്നെ കോളെജിനു മുൻപിൽ ഉള്ള flag-post ന്റെ പൊക്കി കെട്ടിയ തറയിൽ കയറ്റി നിർത്തി.

അതിനിടെ മൂന്നാം നിലയിലേക്കൊന്നു പാളി നൊക്കിയപ്പോൾ ഒരു സഹോദരി നിന്ന് dance കളിക്കുന്നു. പ്രോത്സാഹിപ്പിച്ചുകൊണ്ട് ചേട്ടന്മാർ !!

Main gate നേരെ ഉള്ള flag-post നുതാഴെ എന്നെ പ്രതിഷ്ഠിച്ചു..

Gate കടന്നു ഓരോ തരുണീമണീകൾ വരുമ്പൊഴും ഒരു ചേട്ടൻ അവരുടെ പേരു വിളിക്കും , മറ്റേ ചേട്ടൻ എന്നോടാജ്ഞാപിക്കും .. സല്യൂട്ട്..

ഞാൻ അറ്റെൻഷനിൽ നിന്നു അവർക്കു സല്യൂട്ട് കൊടുക്കും..

അവരു പോയി കഴിയുമ്പൊൾ order command തരും. എതാണ്ട് 20 മിനിറ്റോളം എന്റെ സല്യൂട്ട് സ്വീകരിച്ചു ധാരാളം സുന്ദരിമാർ കോളേജിലേക്കു കടന്നു വന്നു. അവരുടെ ഒക്കെ ഒരു ഭാഗ്യം പിന്നെ first year ആയിട്ടും സുന്ദരിചേച്ചിമാരുടെ പേരും ഇരട്ട പേരും അറിഞ്ഞതു എന്റെ ഭാഗ്യം ആണ് എന്നു അന്നു എന്റെ ക്ലാസ്സിലെ ആൺ സുഹ്രുത്തുക്കൾ പറഞ്ഞു എന്നെ ആശ്വസിപ്പിച്ചു. പാവം ഞാൻ ആശ്വസിക്കുകയും ചെയ്തൂ..

പക്ഷെ നാലുമണിക്ക് ക്ലാസ്സ് കഴിഞ്ഞിട്ടും എന്റെ വിറയൽ മാറിയിരുന്നില്ലാ.

24 comments:

 1. ഇതു വായിക്കുമ്പൊൾ സ്വാഭാവികമായും ഉണ്ടാകാവുന്ന ഒരു സംശയം അവിടെ teachers ഒന്നും കാണില്ലെ എന്നാണ്... വെള്ളിയാഴ്ച ഉച്ച ആയതുകൊണ്ടൊ എന്റെ നല്ല സമയം കൊണ്ടൊ ആരും ആവഴിക്കൊന്നും വന്നില്ല..

  ReplyDelete
 2. റാഗിങ് വളരെ രസകരമാണ് , അനുഭവിക്കുമ്പോളല്ല, പിന്നീട് ഇതു പോലെ ആലോചിക്കുമ്പോള്‍ !

  ReplyDelete
 3. ശരിക്കും ഈ റാഗിംങ്ങ് എന്നത് പ്രാകൃതമായൊരു പ്രസ്ഥാനമാണ്‌. ക്രൂരമായ റാഗിംങ്ങിനെ പേടിച്ച് ആത്മഹത്യ ചെയ്ത കുട്ടികളുടേയും നാടുവിട്ടു പോയ കുട്ടികളുടേയും കഥകള്‍ നമ്മള്‍ പേപ്പറില്‍ വായിച്ചിട്ടില്ലേ? ഇതുപോലെ തമാശക്കു വേണ്ടിയുള്ള കളിയാക്കലുകള്‍ ആയിക്കോട്ടെ. അതു പിന്നീട് പറഞ്ഞു ചിരിക്കാനുള്ള വക നല്‍കും.

  പിന്നെ ചേട്ടാ..അന്നു ചെയ്തതു പോലെ ഈ ചേച്ചിയെ നോക്കിയൊന്ന് സല്യൂട്ട് ചെയ്യാമോ? അല്ലാ..വെറുതെയൊന്ന് കാണാനാ. ഹഹഹ

  ReplyDelete
 4. ഞാന്‍ "നീരാളി മാപിനികളെ നന്ദി" യില്‍ ഒരു കമന്റ് ഇട്ടിട്ടുണ്ട്.

  ReplyDelete
 5. @ vayaadi.... commentinu nandi...
  aa paranja prakruthamaaya oru raging num njaan vidheyanaayiruundu... parayaan kollillaa... pinne vayaadikku eppol venamengilum njaan salute cheyyaam... innapidicho oru salute.... ini order parayoo.. kai kazhakkunnoo

  ReplyDelete
 6. @Venugopal G
  മതി ചേട്ടാ..എനിക്ക് തൃപ്‌തിയായി. :D

  ReplyDelete
 7. ഹൊ …വായാടി സമ്മതിച്ചിരിക്കുന്നു ബ്ലോഗിലും റാഗിങ്ങോ..
  വേണുമാഷ്.. എൻ.സി.സി യിൽ പണ്ട് പോയതിന് ഇപ്പഴാണ് ഗുണമുണ്ടായത്…എങ്കിലും..ഇത്ര എളുപ്പം സമ്മതിച്ചുകൊടുക്കരുതായിരുന്നു….

  ReplyDelete
 8. @ vayaadi... ennittum order paranjillaa.... kai kazhakkunnoo

  @ vimal .. alla... vayaadiye salute cheyythathinenthaa kuzhappam??

  ReplyDelete
 9. *Venugopal G
  അയ്യോ! കൈ കഴച്ചോ? സോറി. നല്ലൊരു പാട്ട് പാടണം. അതാണു ഓര്‍ഡര്‍!

  ReplyDelete
 10. ഞാൻ കോളേജിൽ റാഗിംഗ് ഒന്നും അനുഭവിച്ചിട്ടില്ല. പക്ഷെ അതനുഭവിച്ചവരെ പരിചയപ്പെട്ടിട്ടുണ്ട്. നല്ല റാഗിംഗ് മുതൽ അങ്ങേയറ്റം മോശമായതു വരെ.

  പോസ്റ്റ് കൊള്ളാം. ഇഷ്ടമായി. ബാക്കി പോസ്റ്റുകൾ കൂടി വായിച്ചിട്ട് വരാം.

  ReplyDelete
 11. കൊള്ളാം ഇഷ്ടമായി....

  ReplyDelete
 12. @ vaayaadi... salute um cheyyanam.. paattum paadanam.... hmm.....kollaam

  @ echmukutty... commentinu nandi.. veendum varuka..

  @ jishad... nandi

  ReplyDelete
 13. വേണൂ, ആകെ കൊളമായി അല്ലെ? ഗഷ്ടം!

  പണ്ട് ടി കെ എം കോളെജില്‍ പഠിക്കുമ്പോള്‍ കേട്ട ഒരു റാഗിംഗ് കഥയാണ്‌. ഹോസ്റ്റലില്‍ ആണ് സംഭവം. ഇത് ചെയ്തവരോട്‌ തെല്ലും യോജിപ്പില്ല. ആ സംഭവം പറയാം (ഈ രക്തത്തില്‍ എനിക്ക് പങ്കില്ല, ആ ജൂനിയര്‍ ഞാനും അല്ല!)

  സീനിയര്‍ ഹോസ്റ്റല്‍ റൂമില്‍ ചെന്നു ജൂനിയറിനോട് ഉടുവസ്ത്രം അനാച്ഛാദനം ചെയ്യാന്‍ ആജ്ഞാപിച്ചു.
  ജൂനിയര്‍ നഖശിഖാന്തം ചെറുത്തു.
  കോപാകുലനായ സീനിയര്‍ പോയി.
  തദ്വാരാ സീനിയര്‍വൃന്ദം അതിഖരത്തില്‍ ആക്രോശിച്ച് ആഗതരായി.
  അങ്കബലം കണ്ടു ജൂനിയര്‍ അടിയറവു പറഞ്ഞു
  മധ്യമാവതി പാടി സീനിയര്‍സംഘം മാധ്യമവും പഞ്ചമവും ഷഡ്ജവും അവരോഹണം ചെയ്തു,
  ലജ്ജ അനാവൃതമായ ജൂനിയര്‍ ശിരസ്സ് താത്തി നിന്നു
  കല്പന വന്നു, "നിന്റെ ആസനദ്വയം ബ്ലൂപ്രിന്റില്‍ ആവിഷ്ക്കാരം ചെയ്യൂ"
  ബഞ്ചില്‍ മഷി പുരട്ടി ഉപവിഷ്ടനാക്കി. പിന്നെ ഒരു ഡ്രായിംഗ് പേപ്പറില്‍ ഇരുത്തി പൃഷ്ഠോസ്റ്റാറ്റ് എടുത്തു.
  "ഇത് ഈ ഫ്ലോറിലുള്ള എല്ലാ സീനിയേര്‍സിനെയും കൊണ്ട് പോയി കാണിച്ചു സാക്ഷ്യപ്പെടുത്തി തൃക്കൈവിളയാടിച്ചു കൊണ്ടുവരൂ", ഉദ്ഘോഷിച്ചു സംഘം ആനാഗതരായി
  പാവം പയ്യന്‍...
  പൃഷ്ഠത്തിന്റെ ഫോട്ടോസ്റ്റാറ്റ് അവന്‍ റൂം റൂമാന്തിരം കൊണ്ടുപോയി കാണിച്ചു.
  കണ്ടു ബോധ്യം വന്നാലെ അപ്പീസര്‍മാര്‍ ഒപ്പിടൂ...
  ഒറിജിനല്‍ കാണിക്കാന്‍ ആവശ്യപ്പെട്ടു. ഇപ്പ്രാവശ്യം പയ്യന്‍ മധ്യമാവതി പാടി.
  സൈന്‍ കിട്ടി. ഇനി അടുത്ത സെക്ഷനിലേക്ക്, വീണ്ടും ഒറിജിനല്‍ കാണിച്ചു, ഒപ്പ് വാങ്ങിച്ചു.
  അങ്ങനെ ആ പാവം പയ്യന്‍ ആ ഷീറ്റ് മുഴുവന്‍ ഒപ്പ് വാങ്ങിക്കൂട്ടി.
  കഷ്ടം.

  ReplyDelete
 14. @ vazhalan ee sambhavam kollaallo

  ReplyDelete
 15. അല്ലാ, അപ്പോള്‍ ഏതു പാട്ടാണ്‌ പാടാന്‍ പോകുന്നത്? ഒരു പാട്ടുപാടി ബ്ലോഗില്‍ പോസ്റ്റ് ചെയ്‌തുകൂടേ? ശ്രീമാഷേ...ഒന്നു പറയൂ..

  പുതിയ വല്ല റാഗിംങ്ങ് കഥയുണ്ടോയെന്ന് നോക്കാന്‍ വന്നതാണ്‌. പിന്നെ വിമലിന്റെ പോസ്റ്റില്‍ എന്നെ പാട്ട് പഠിപ്പിക്കാമെന്നു പറയുന്നതു കേട്ടല്ലോ? കൂടാതെ എന്നെ കുരങ്ങെന്നും വിളിച്ചല്ലേ? ഹും! ഞാനൊന്നും അറിയില്യാന്നു വിചാരിച്ചു. വിമല്‍ പറഞ്ഞ് ഞാനെല്ലാം അറിഞ്ഞു.

  ReplyDelete
 16. എന്റെ പുതിയ പോസ്റ്റില്‍ "ഇതുമായി ബന്ധം ഉള്ള മറ്റൊരു അനുഭവം ഉണ്ട്.. പിന്നീടു സമയം കിട്ടുമ്പൊള്‍ പറയാം.." എന്നു പറഞ്ഞിരുന്നു. പറയാന്‍ മറക്കരുത് കേട്ടോ.

  ReplyDelete
 17. ഇഷ്ടാ ഇതൊക്കെക്കഴിഞ്ഞ് സീനിയർ ആയകാലത്തെ കഥകളൂടെ പോരട്ടെ.........
  എന്താ ബുദ്ധിമുട്ടുണ്ടോ ?

  ReplyDelete
 18. @വായാടി... എന്നെ പാടിച്ചേ അടങ്ങൂ എന്നു വാശി ആണല്ലെ??? ഞാൻ കുരങ്ങ് എന്നു വിളിച്ചില്ലല്ലൊ.... ജസ്റ്റ് ഒരു സ്വഭാവം പറഞ്ഞതല്ലെ? പിന്നെ പാട്ടു പഠിപ്പിക്കാമെന്നു പറഞ്ഞതു വിമലിനെ ഒന്നു സമാധാനിപ്പിക്കാനാ..... :)
  @കലാവല്ലഭൻ... സീനിയർ കഥകൾ കുറേ ഉണ്ട്.... മറ്റൊരു പോസ്റ്റിൽ ആവാം.... :)

  ReplyDelete
 19. പാട്ടുകാരാ.. ആ വലതുവശത്തെ Live Traffic Feed എന്തിനാ വെച്ചത്? കഷ്ടം. ഇടയ്ക്കിടെ ഇവിടെ വന്നു നോക്കി പോകാറുണ്ട്. ശരിക്കും ഇതൊരു ശല്യമാണുട്ടോ. :(

  ReplyDelete
 20. @വായാടി.. ഓരോ ബ്ലൊഗിൽ പൊകുമ്പൊഴും കാണുന്ന ഓരോന്നിൽ ക്ലിക്ക് ചെയ്യുമ്പൊഴും വന്നുപോകുന്ന സാധനങ്ങൾ ആണ് ഇതൊക്കെ... ഞാൻ ശ്രധിക്കാറില്ല.. എപ്പോഴും എല്ലായ്പ്പോഴും ഇങ്ങോട്ടു സ്വാഗതം.. :)

  ReplyDelete
 21. അപ്പോള്‍ ഇതാണു ആ പഴയ എഞ്ജിനീയറിംഗ് സല്യൂട്ട്(ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല)

  ReplyDelete
 22. @krishnakumar513 said... അതാണു കാര്യം... സല്യൂട്ട്...

  ReplyDelete
 23. എന്നിട്ട് രണ്ടാം കൊല്ലം ഈ ഫ്ലൂട്ടിസ്റ്റ് എത്രപേരെ ഇതുപോലെ സലൂട്ടടിപ്പിച്ചു ?
  പണ്ടാദ്യദിവസം എന്നെ മുരളിയൂതിച്ചവരെ ഡെയ്സ്കോളറായ എന്റെ ഗെഡികൾ ശരിക്കും കൈകാര്യം ചെയ്തു കേട്ടൊ

  ReplyDelete
 24. @ബിലാത്തിപട്ടണം / BILATTHIPATTANAM. said... അതൊരു ചോദ്യം തന്നെ.... ഞാൻ ക്രൂരനായൊരു സീനിയർ ആയിരുന്നില്ല... കേവലം ഒരു പഞ്ചാര ലൈൻ ആയിരുന്നൂ... :) എന്നെ റാഗ് ചെയ്തവരെ തല്ലാൻ മാത്രം ഉള്ള പാങ്ങ്.. എനിക്കില്ലായിരുന്നു...

  ReplyDelete