Wednesday, July 28, 2010

കാശിതള്ളയും തമ്പ്രാനും..

ആ സ്ത്രീയെ എല്ലാവരും കാശിതള്ളേ എന്നാണ് വിളിക്കുക. ഏതാണ്ട് എഴുപതോളം പ്രായം വരും. മുടിമുഴുവനായി നരച്ചിട്ടില്ല. കൂനുള്ളതുകൊണ്ട് കൈ കാൽമുട്ടിൽ താങ്ങിയാണ് നടക്കാറ്. ഒറ്റക്കാണ് ജീവിതം. ഭർത്താവിനേയൊ മക്കളേയൊ ഒന്നും അവിടെ എവിടേയും കണ്ടിട്ടില്ല. കൂട്ടിനായുള്ളത് നാല് പശുക്കൾ മാത്രം. രാവിലേയും വൈകുന്നേരവും സമീപത്തുള്ള കോളനികളിലെല്ലാം പാലുവിറ്റാണ് ഉപജീവനം. വെളുപ്പിനെ ആറ് ആറര ആകുമ്പൊൾ അവർ ഒരു പ്ലാസ്റ്റിക് ബാഗിൽ പാൽ നിറച്ച കുപ്പികളുമായി വേച്ചു വേച്ചു നടന്നു തുടങ്ങും. ഇതുപോലെ വൈകുന്നേരവും നാലുമണിയോടെ അവരെ പാലും കൊണ്ട് വരുന്നതു കാണാം.

ഏതെങ്കിലും വീട്ടുകാർക്കുകൂടുതൽ പാലാവശ്യം ഉണ്ടെങ്കിൽ കാശിതള്ള പറയും ഞാൻ തമ്പ്രാ‍ന്റടുത്തുനിന്നു വാങ്ങിതരാം. ഈ തമ്പ്രാനും കാശിതള്ളയെ പൊലെ ഏകാന്തവാസം ആണ്. ഉപജീവനമാർഗ്ഗം പശുവും പാലും ചാണകവും ഒക്കെ തന്നെ. പ്രായവും എഴുപതൊളം വരും. ഭാര്യയെകുറിച്ചൊ മക്കളെ കുറിച്ചോ നാട്ടുകാർക്കാർക്കും ഒരുവിവരവും ഇല്ല. ആരെങ്കിലും ചോദിച്ചാൽ തന്നെ ‘ഇനി അതൊക്കെ പറഞ്ഞിട്ടെന്തു കാര്യം മക്കളെ’ എന്നു ദീർഘനിശ്വാസത്തോടെ ചോദിക്കും.

കാശിതള്ളയുടെയും തമ്പ്രാന്റെയും പശുക്കൾ ഒരുമിച്ചാണ് പറമ്പിലും പാടത്തും ഒക്കെ മേയാൻ പോകുന്നത്. അതിന്റെ അടുത്ത് ഏതെങ്കിലും മരത്തണലിൽ ഇവർ ഒരുമിച്ചുസംസാരിക്കുന്നതൊരു പതിവുകാഴ്ചയാണ്. മഴയാണെങ്കിൽ കുടയും പിടിച്ചിരുന്നാണ് സംസാരം. ലോകംതന്നെമറന്നുള്ളസംസാരം ആണ് എന്നു തോന്നിപോകും. ഒരാളുടെ പല്ലില്ലാത്തമോണയും മറ്റേആളുടെ ഒരുപല്ലുമാത്രം തൂങ്ങിയ മോണയും കാട്ടി ആർത്തുല്ലസ്സിച്ചു ചിരിക്കുന്നതുകാണാം പലപ്പോഴും. ചിലപ്പോൾ അങ്ങോട്ടും ഇങ്ങോട്ടും വാങ്ങിയും കൊടുത്തും ഊണുകഴിക്കുന്നതുകാണാം.

ഇവർ തമ്മിൽ ഉള്ളബന്ധം എന്തായിരിക്കും??

ഇവർ തമ്മിൽ എന്തായിരിക്കും സംസാരിക്കുന്നത്?

എന്നുമുതൽ ആണ് ഇദ്ദ്യേഹം കാശിതള്ളയുടെ തമ്പ്രാൻ ആയത്?

വായാടിയുടെ പോസ്റ്റിൽ പറഞ്ഞപോലെ ജീവിതസായാഹ്നത്തിൽ പരസ്പരം അത്താണികൾ ആകുകയാണൊ?

ഈ നശിച്ച (?) സമൂഹത്തെ ഭയന്നണൊ അവർ പണ്ട് കല്ല്യാണം കഴിക്കാതിരുന്നത്, ഒരുമിച്ചു ജീവിക്കാതിരുന്നത്?

ഒരുപാടൊരുപാടു ചോദ്യങ്ങൾ ഉണ്ടാകും അവരുടെ സൌഹൃദം കാണുമ്പൊൾ..

18 comments:

 1. valare nannayittundu..... aashamsakal...................

  ReplyDelete
 2. എഴുത്ത് നന്നായിരിക്കുന്നു

  ReplyDelete
 3. അവരില്‍ എന്തെങ്കിലും നെരിപ്പോടുകള്‍ അരിയുന്നുണ്‍റ്റാകും സുഹൃത്തേ
  :-(

  ReplyDelete
 4. അവർതമ്മിലുള്ള ബന്ധം എന്തുമാകട്ടെ, അവർ പരസ്പരം അഭയമാകുന്നു എന്നതാണു പ്രധാനം, നല്ല പോസ്റ്റ്!

  ReplyDelete
 5. @jayarajmurukkumpuzha നല്ല കമെന്റിനു നന്ദി
  @റ്റോംസ് കോനുമഠം കമെന്റിനു നന്ദി
  @ഉപാസന എനിക്കു മനസിലാകുന്നില്ല എന്തണു അരവരുടെ മനസിലെന്ന്. നന്ദി
  @ശ്രീനാഥന്‍ സാർ. ഇങ്ങനെ എങ്കിലും അവർക്കു അഭയം ഉണ്ടല്ലൊ എന്നതാണു എനിക്കും സന്തോഷം..

  ReplyDelete
 6. ബന്ധം എന്തോ ആവട്ടെ..!!
  അവര്‍ പരസ്പരം ആശ്വാസവും അഭയവും ആവുന്നുണ്ടല്ലോ..!!
  ഉള്ളു തുറന്നു ചിരിക്കുന്നുണ്ടല്ലോ..!
  പേരിട്ടു വിളിക്കുന്ന ബന്ധങ്ങളില്‍ ഇപ്പൊ അതൊന്നും ഇല്ലല്ലോ...!!

  ReplyDelete
 7. കാശിതള്ളയുടെയും തമ്പ്രാന്റെയും കഥ... അവര്‍ രണ്ടു പേരും നല്ല സുഹൃത്തുക്കളായിരിക്കും. പരിഭവവും, പിണക്കവും, കണക്കുപറച്ചിലുമൊന്നുമില്ലാത്ത ഒരു നല്ല സൗഹൃദം. സൂര്യനുകീഴിലുള്ള എന്തിനെ കുറിച്ചും അവര്‍ സംസാരിക്കുന്നുണ്ടാകും. അവരുടെ ബന്ധത്തിലെ ഇന്റിമസി വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും നിലനില്‍‌ക്കുന്നതില്‍ ഞാനേറെ സന്തോഷിക്കുന്നു. ഇതുപോലെ ജീവിതസായാഹ്നത്തില്‍ ഒരു കൂട്ട് കിട്ടുന്നത് എത്ര ഭാഗ്യമാണ്‌. മനസു തുറന്നു സംസാരിക്കാനും,അതുകേള്‍ക്കാനും ഒരാള്‍. മനസ്സിന്റെ ശൂന്യതയകറ്റാന്‍ ഒരു കൂട്ട്. ഇതാഗ്രഹിക്കാത്തവരായി ആരുണ്ടീ ലോകത്ത്? ഇതാണു യഥാര്‍‌ത്ഥ സൗഹൃദം. ആ കളിക്കൂട്ടുകാരനേയും കളിക്കൂട്ടുകാരിയേയും ഞങ്ങള്‍ക്ക് പരിചയപ്പെടുത്തിയതിന്‌ ഞാന്‍ നന്ദി പറയുന്നു.

  ReplyDelete
 8. വേണൂ, അവര്‍ നല്ല കൂട്ടുകാര്‍, അദ്ദന്നെ...

  ReplyDelete
 9. @A.FAISAL said...പേരിട്ടു വിളിക്കുന്ന ബന്ധങ്ങളില്‍ ഇപ്പൊ അതൊന്നും ഇല്ലല്ലോ...അതു വളരെ സത്യം തന്നെ.. നന്ദി
  @Vayady said...അവരു തമ്മിലുള്ള ബന്ധം ഞാൻ define ചെയ്യാൻ ശ്രമിച്ചതല്ലാ. ഒന്നു imagine ചെയ്യാൻ ശ്രമിച്ചതാണ്. നന്ദി..
  @വഷളന്‍ ജേക്കെ ★ Wash Allen JK said.... നല്ല കൂട്ടുകാർ ... അങ്ങനൊക്കെ ജീവിതത്തിൽ ജെക്കെക്കു ഉണ്ടായിട്ടുണ്ടൊ?? സ്വാർത്ഥൈല്ലാതെ... mirror പൊലത്തെ കൂട്ടുകാർ?? നന്ദി.

  ReplyDelete
 10. വേണു,നല്ല പോസ്റ്റ് !അവരുടെ പ്രായത്തിന്റെ
  ആനുകൂല്യം വെച്ച് അവര് നല്ല സുഹൃത്തുക്കള്
  അല്ലെങ്കില് soulmates എന്ന് വിചാരിക്കാം .........
  ചെറുപ്പം ആയിരുന്നെങ്കില് വേറെ പലതിലും
  എത്തുമായിരുന്ന ..................
  നല്ല സുഹൃത്തുക്കളെ കിട്ടുന്നത് ഒരു അപൂര്വ്വ
  സൌഭാഗ്യമാണ് !

  ReplyDelete
 11. വേണുമാഷെ….കൊള്ളാം…നല്ല വിഷയം…
  ക്ലൈമാക്സിലെ കയ്യടക്കവും അസ്സലായിട്ടുണ്ട്….

  ReplyDelete
 12. മാഷെ..കണ്ണാടി പ്രയോഗം കണ്ടു……
  കണ്ണാടി കളഞ്ഞ് നമുക്ക് പുതിയ ജാലകങ്ങൾ തുറക്കാം….

  ReplyDelete
 13. @chithrangada ചിത്ര പരഞ്ഞപോലേ അവരെ അവരുടെ പ്രായമാണ് രക്ഷപെടുത്തിയത്. നന്ദി
  @വിമൽ നല്ല അഭിപ്രായത്തിനു നന്ദി... കണ്ണാടി ആയാലും ജാ‍ലകം ആയാ‍ലും പണിയാതിരുന്നാൽ മതി... യെത്? :)

  ReplyDelete
 14. ശുദ്ധപ്രണയത്തിന് വയസ്സും കാലവും ഒന്നുമില്ലല്ലോ...
  പരസ്പരമുള്ള ഏകാന്തതകളാണ് അവരെ അടുപ്പിച്ചത് കേട്ടൊ മാഷെ

  ReplyDelete
 15. @ബിലാത്തിപട്ടണം / BILATTHIPATTANAM. said... ഏകാന്തതകൾ നല്ല ബന്ധങ്ങൾ ഉണ്ടാക്കുമെങ്കിൽ അതും നല്ലതു തന്നെ... നന്ദി

  ReplyDelete
 16. അവർ സൌഹൃദത്തിൽ ജീവിയ്ക്കട്ടെ എന്നു വെച്ചാൽ മതി.
  ഈ സുഹൃത്തുക്കളെ പരിചയപ്പെടുത്തിയത് നന്നായി.

  ReplyDelete
 17. ഹായ്,
  വളരെ ചുരുക്കി ഒരു മനോഹരമായൊരു കഥ.. വളരെ വളരെ ഇഷ്ടപ്പെട്ടു.. അഭിനന്ദനങ്ങള്‍..
  ഹാപ്പി ബാച്ചിലേഴ്സ്
  ജയ്‌ ഹിന്ദ്‌

  ReplyDelete