Thursday, July 1, 2010

Technical ശ്രോതാക്കൾ‌....

ഞാൻ പാട്ടു പാടുന്നതു നിർത്തി………

സംഗീതത്തിന്റെ പരമായ ലക്ഷ്യം ആസ്വാദനം ആണ്. എത്രത്തോളം അവനവനും സദസ്സിനും ആസ്വദിക്കാനും ആസ്വദിപ്പിക്കാനാവും ആകും എന്നതാണ് ചിട്ടയോടുള്ള സംഗീത പഠനം കൊണ്ടുള്ള ഉദ്ദേശ്ശ്യം. പണ്ടൊക്കെ ആരെങ്കിലും ഒരു പാട്ടു പാടൂ എന്നു പറഞ്ഞാൽ അധികം ശങ്ക ഒന്നും കൂടാതെ പാടാമായിരുന്നൂ. ഈയിടെ ആയി അങ്ങനെ എപ്പോഴെങ്കിലും പാടുന്ന അവസരത്തിൽ ശ്രോതാക്കൾ മിക്കവാറും ആസ്വദിക്കുന്നതിനേക്കാൾ ഉപരി analyze ചെയ്യാൻ ശ്രമിക്കുന്നതായാണ് തോന്നുകാ. പാടിക്കഴിഞ്ഞാൽ മിക്കവാറും പറയുക, lower octave ൽ breath കിട്ടിയില്ലാ, upper range ൽ flat ആയീ, voice husky ആയി പാടിയിരുന്നെങ്കിൽ നന്നായേനെ, ഇങ്ങനുള്ള ഏതെങ്കിലും സ്റ്റാർ‌ സിങ്ങർ വാക്കുകൾ ആയിരിക്കും. അതിലും വല്ല്യ കേമന്മാർ ഈപാട്ടിന്റെ രാഗം എന്താ മാഷെ, ഈ രാഗത്തിലുള്ള വേറെ പാട്ടുകൾ വല്ലതും അറിയാമൊ എന്നൊക്കെ ആകും ചോദിക്കുകാ. നന്നായിരുന്നടൊ കൊള്ളാം.. എന്നു പറയുന്നവർ വളരെ ചുരുക്കം.

എന്റെ പൊന്നു സുഹൃത്തേ, എന്നെ പിന്നെ എന്തിനാ വിളിച്ച് പാടിച്ചേ? നിങ്ങളീ പറഞ്ഞ സാധനങ്ങൾ എല്ലാം പരിശീലിച്ചു സ്റ്റാർ സിങ്ങറൊ ഗന്ധർവനൊ ഒന്നും ആകാൻ എനിക്കു പറ്റില്ല, എനിക്കൊട്ടു സൌകര്യവും ഇല്ലാ എന്നു വിളിചു പറയാൻ തോന്നും. പിന്നെ അതിന്റെ upper range ൽ voice shrill ആയെന്നോ, dialect clear ആയില്ലെന്നോ മറ്റോ പറഞ്ഞാലൊ എന്ന ഭയത്താൽ മിണ്ടാറില്ല.

അതുകൊണ്ടു ഞാൻ പാട്ടു നിർത്തി.

14 comments:

 1. മൊത്തത്തിൽ നന്നായിരുന്നു... പക്ഷെ,
  ഷഡ്ജത്തിനുമേലെ പഞ്ചമം ടച്ച് ചെയ്തപ്പോൾ ശ്രുതി ഫ്ലാറ്റായിപ്പോയി!

  ReplyDelete
 2. promise? ഇനി പാടിക്കളയരുത്, പറഞ്ഞേക്കാം! ഏതായാലും പോസ്റ്റിൽ പറഞ്ഞത് ശരിതന്നെ, വാളെടുത്തവരെല്ലാം വെളിച്ചപ്പാട് എന്ന പോലെ ഒത്തിരിപ്പേർ ശരത്തു കളിക്കുന്നത് ഞാനും ശ്രദ്ധിച്ചിട്ടുണ്ട്!

  ReplyDelete
 3. This comment has been removed by the author.

  ReplyDelete
 4. പാട്ടിന്റെ ലോകം ആകെ കുഴഞ്ഞുമറി ഞ്ഞുകിടക്കുന്നു.പാടിക്കഴിഞ്ഞാല്‍ പാട്ടെങ്ങനെ എന്ന ചോദ്യത്തിനു ഡാന്‍സ് നന്നായില്ല എന്നായിരിക്കും മറുപടി.
  നമ്മുടെ reality show- കള്‍ നല്‍കുന്ന മാതൃകകള്‍ ശരിയല്ല.പണത്തിനുവേണ്ടി പാടുന്ന പോലെയായിപ്പോയി എല്ലാവരും.
  പിന്നെ അല്പമെങ്കിലും പാടുന്ന പിള്ളാരെ വീട്ടിലുള്ളവര്‍ സ്വൈരമായി ഇരിക്കാന്‍ സമ്മതിക്കുകയുമില്ല.കോളേജില്‍ ഒരുവിധം പാടുന്ന ഒരു കുട്ടി ഒരു തമാശ പറഞ്ഞു.ഓരോദിവസവും അവന്‍ പേടിച്ചാണ് വീട്ടില്‍ എത്തുന്നത്.എന്നാണോ അമ്മ മത്സരിക്കാന്‍ പറയുന്നതെന്ന് വിചാരിച്ചു സമാധാനമില്ല എന്ന്.

  ReplyDelete
 5. @ അലി.... ഒന്നും പറയണ്ട..... ഓരോരൊ പൊല്ലാപ്പുകൾ...
  @ ശ്രീനാഥൻ സാർ... ആടിയ കാലും പാടിയ നാവും വെറുതേ ഇർക്കില്ലാ...
  @ വസന്തലതിക.. നല്ലൊരു comment നു നന്ദി.... ഈ പരുപാടികൾ കുറേ പേർ‌ക്കു അവസരങ്ങൾ നൽകുന്നൂ എങ്കിലും ... വല്ലാത്തൊരു അവസ്തയിലെക്കാണു കൊണ്ടുപൊകുന്നതു...

  ReplyDelete
 6. നന്നായിരുന്നു.....

  ReplyDelete
 7. പാടണം ...........
  അതിനെക്കുറിച്ചുള്ള പോസ്റ്റുകള്‍ ഇടണം
  പറയുന്നവര്‍ പറയട്ടേ മാഷേ..
  വിമര്‍ശനം, ഉപദേശം ഒക്കെ വളരെ എളുപ്പം അല്ലെ?
  നാലു വരി പാടുന്നത് രണ്ടുവരി എഴുതുന്നത് ഒന്നും അത്ര എളുപ്പമല്ല.
  അപ്പോള്‍ ഇനിയും പാടണം എഴുതണം കേട്ടോ

  ReplyDelete
 8. ഇതൊക്കെ വെറുതെ ഞങ്ങളോട് നുണ പറയുന്നതല്ലേ? പാട്ട് നിര്‍‌ത്താന്‍ കാരണം ഇതൊന്നുമല്ല. സത്യം പറയൂ...പാടിയപ്പോള്‍ എന്താ സംഭവിച്ചത്? :D

  ReplyDelete
 9. @കുസുമം... അങ്ങനെ പാട്ടുനിർത്താനും തുടങ്ങാനും തീരുമാനിക്കാൻ ഞാൻ ഭരതത്തിലെ മോഹൻലാൽ അല്ലാ..... :)

  @ഉഷശ്രീ.. പരഞ്ഞപോലെ തീരെ effort വേണ്ടത്തൊരു കാര്യമാണൂവിമർശനം.. ആർക്കും ആരേയും വിമർശിക്കാം.. പെറ്റവർക്കല്ലെ പേറ്റുനൊവറിയൂ എന്നു പറഞ്ഞപോലെ ആണ്..


  @വയാടി കുട്ടി.... അതിനു ഞാൻ ഒരു മൊടിക്കു പറഞ്ഞതല്ലെ നിർത്തി എന്നൊക്കെ... അതങ്ങു വിശ്വസിച്ചൊ?? പാടിയപ്പൊൽ സംഭവിച്ചത്.. കേൽക്കാൻ കാത്തിരിക്കുകയാണുഅല്ലെ?? ഞാൻ പറയൂല്ലാ.

  ReplyDelete
 10. @ ജിഷാദ് കമെന്റിനു നന്ദി

  ReplyDelete
 11. @Venugopal G said "പാടിയപ്പൊൽ സംഭവിച്ചത്.. കേൽക്കാൻ കാത്തിരിക്കുകയാണുഅല്ലെ?? ഞാൻ പറയൂല്ലാ"
  പ്ലീസ്..ഒന്ന് പറയൂന്നേ. റം കേക്ക് ഉണ്ടാക്കിത്തരാം.. ഞാനാരോടും പറയില്യ. അസത്യം -sorry- സത്യം.

  ReplyDelete
 12. അതെയതെ, പാട്ട് നിർത്തണ്ട, പാടൂ.

  ReplyDelete
 13. @ Echmukutty പാട്ടൊന്നും ഞാൻ നിർത്തില്ല... അതു അസ്ഥിയിൽ കയറിയ സാധനം ആണ്. നന്ദി..

  ReplyDelete