Sunday, September 12, 2010

ആത്മഗതം

വലിയ ഗായകൻ എന്നു കരുതിയിരുന്ന ഞാൻ സംഗീതം പഠിച്ചതോടെ പാടുന്നതു നിർത്തി..
വലിയ എഴുത്തുകാരൻ എന്നു കരുതിയിരുന്ന ഞാ‍ൻ വായിക്കാൻ തുടങ്ങിയതോടെ എഴുത്തും നിർത്തി...
ഇനി ഞാൻ ആരാന്നാ സ്വയം കരുതേണ്ടത്?? താൻ ആരുവാ??? ആ........!!!!!

ഇതൊന്നുമല്ലാതെ അഹങ്കരിക്കാൻ വേറെ വകുപ്പുവല്ലതും ഉണ്ടോ എന്നു നോക്കട്ടെ... എന്നോടാ കളി...

25 comments:

 1. ഇനിയും എന്തെല്ലാം പഠിക്കാനിരിക്കുന്നു?

  ReplyDelete
 2. ഇനിയും എന്തൊക്കെ നിര്‍ത്തുവാന്‍ ഇരിക്കുന്നു

  ReplyDelete
 3. സംഗീത പഠനം ഉടന്‍ നിര്‍‌ത്തുക..എന്നിട്ട് പാടിത്തിമിര്‍ക്കുക.
  വായന കം‌പ്ലീറ്റ് ഉപേക്ഷിക്കുക...എന്നിട്ട് എഴുതിക്കൂട്ടുക.

  എന്നിട്ട് പാടുന്നതും എഴുതുന്നതും ഞങ്ങളുമായി പങ്കുവെയ്ക്കുക.
  കേള്‍ക്കാനും വായിക്കാനും ഞങ്ങളുണ്ട്. സമ്മതിച്ചോ?

  ReplyDelete
 4. ഇനിയിപ്പോൾ ഈ ആത്മ ഗാഥ
  പാടാനും പറ്റില്ല,എഴുതാനും പറ്റില്ല ...
  അപ്പോൾ ഇങ്ങനെ ആത്മാഗതമായി പങ്കുവെക്കുക...കേട്ടൊ മാഷെ

  ReplyDelete
 5. ഇനിയിപ്പോള്‍ വായാടി തത്തമ്മ പറഞ്ഞത് ചെയ്യുകയേയുള്ളൂ നിവൃത്തി.:)

  ReplyDelete
 6. ഈ യേശുദാസിനെ കേട്ട് പാടാതെയും, എംടിയെ വായിച്ച് എഴുതാതെയും കാസനോവയെ കേട്ട് പ്രണയിക്കാതെയും ഇരിക്കുന്നതിലെന്ത് കഥ എന്റെ വേണൂ, മ്മക്കായത് മ്മക്ക് ചീയാം, ന്തേ? എങ്കിലും കുറിപ്പിലെ സന്ദേശം നന്നായി, മുറിപ്പാട്ടു പാടി യേശുദാസിനൊപ്പമെന്ന് ധരിക്കുന്നവർക്കൊരു താക്കീത്!

  ReplyDelete
 7. ഭാഗവതരെ, നല്ല തീരുമാനം.
  ഗദപാമാആആആ .
  ഞാനും സംഗീതം പഠിക്കാന്‍ ഒരു മടയില്‍ പോയി കുറെ മണ്ണു വാരിയിട്ടു. തിരിച്ചു വന്നു. കൈ അഴുക്കായത് മിച്ചം.
  സംഗീതം ഒരു തെങ്ങ് പോലെയാണ്. നമ്മള്‍ അതില്‍ ശിക്ഷണമാകുന്ന തളപ്പും ഇട്ടു കയറി രാഗങ്ങളാകുന്ന കോഞ്ഞാട്ടയും താളങ്ങളാകുന്ന കൊതുമ്പുകളും പറിച്ചു താഴെക്കിടും. കേള്‍ക്കുന്ന അനുവാചകര്‍ അതെല്ലാം പെറുക്കി ദൂരെ കൊണ്ടുകളയും. എന്തിനാ വെറുതെ ആള്‍ക്കാര്‍ക്ക് പണിയുണ്ടാക്കുന്നത്? :) (സ്മൈലി ഇട്ടിട്ടൊണ്ട്!!!)

  എന്തായാലും എഴുത്തു വിടണ്ട. വായിക്കാന്‍ ആളുണ്ട്.

  ReplyDelete
 8. അതു കൊള്ളാമല്ലോ

  ReplyDelete
 9. @അലി.. പഠിക്കാൻ ധാരാളം. പക്ഷെ കൂടുതൽ പഠിക്കുന്തോറും അറിയില്ല എന്നു പറയാനുള്ള ആത്മവിശ്വാസം കൂടുന്നു...
  @ഒഴാക്കന്‍. നിർത്താനുള്ളതിന്റെയും തുടങ്ങാനുള്ളതിന്റേയും കണക്കുകൾ സമാസമം....പിന്നെ എന്തിനു വിഷമം... :)
  @Vayady.. ഇതൊക്കെ കേട്ടിട്ടു ഞാൻ ഒരുപാടു പഠിക്കുകേം വായിക്കുകേം ചെയ്യുന്നു എന്നു തെറ്റിധരിച്ചൊ?? പണ്ടു ഇതൊക്കെ ചെയ്തതിന്റെ ഹാങൊവർ ആണിപ്പോഴും.....ഇപ്പോൾ സ്വസ്തം ഭാര്യാഭരണം മാത്രം..... !!! മിടുക്കിയാണെങ്കിൽ ഇതു വച്ചു എന്നെ ഒന്നു കളിയാക്കിക്കെ....
  @മുരളീമുകുന്ദൻ ബിലാത്തിപട്ടണം.. എന്റെ ആദ്മഗതം പാട്ടിലൂടേയൊ വരികളിലൂടേയൊ ആകുന്നതിൽ തെറ്റില്ലല്ലൊ അല്ലെ.??/

  ReplyDelete
 10. @Rare Rose ..വായാടി പറഞ്ഞപോലെയൊന്നും ചെയ്യാൻ പറ്റില്ല റോസ്... അതൊക്കെ വല്ല്യ പാടല്ല്യൊ...വായാടി ആരാ മോള്.. :)
  @ശ്രീനാഥന്‍ സാർ.. ആദ്യം പറഞ്ഞതൊന്നും ആയില്ലെങ്കിലും മൂന്നാമതു പറഞ്ഞതു എനിക്കു വല്ല്യ പഥ്യമാ.... ഇനി ഒരു അങ്കത്തിനുള്ള ബാല്ല്യം കൂടെ ഉണ്ട്.. :)
  @വഷളന്‍ ജേക്കെ ★ Wash Allen JK.. അതാപ്രശ്നം... തെങ്ങിൽ കയറിയാൽ തേങ്ങയൊ.. നല്ല ഇളനീരൊ... ഒന്നുമില്ലെങ്കിൽ നല്ല കള്ളൊ താഴെ ഇറക്കാൻ പഠിച്ചില്ലെങ്കിൽ കൊഞ്ഞാട്ട ഇട്ടു കാലം കഴിക്കേണ്ടി വരും.. ഇടക്കുവച്ചുനിർത്തിയതിനു ഞാൻ തീർച്ചയായും ഒരു സമാധാനത്തിനുള്ള ഒരു നോബൽ പ്രൈസ് സംഘടിപ്പിച്ചു തരുന്നതായിരിക്കും.... :-D
  @ശ്രീ... ഇതിൽ ഏതുകോള്ളാമെന്നാശ്രീ പറഞ്ഞെ??/

  ReplyDelete
 11. @ശ്രീനാഥ് സാർ... ഞാൻ ഉദ്ദ്യേശ്ശിച്ചകാര്യം ആണ് സാർ പരഞ്ഞതു... അല്ലാതെ എനിക്കെവിടുന്നു വായന...???

  ReplyDelete
 12. മാഷിന്റെ മനസ്സിന്റെ "അഹങ്കാരം" (നന്മ ) ആത്മഗതം ആയി വന്നതാ അല്ലെ?
  അല്ലെങ്കില്‍ ഇതൊക്കെ നിര്‍ത്തി വേറെ വകുപ്പ് അന്വേഷിക്കുമോ?
  ആദ്യം കാണുന്ന പേജ് എല്ലാ പോസ്റ്റും വായിച്ചു. എഴുത്ത് എന്തായാലും തുടരട്ടെ. മാഷിന്റെപാട്ട് കേട്ടിട്ടില്ലല്ലോ. കഴുതയെക്കാള്‍ മോശമാവാന്‍ വഴിയില്ല എന്ന് കരുതി തുടരൂ.

  ReplyDelete
 13. പാട്ട് തുടരുന്നത് ശബ്ദം കേൾക്കട്ടെ എന്നിട്ട് പറയാം.
  ഇനിയധികം വായിക്കേണ്ട, എഴുതിയാൽ മതി.
  വായാടിയോടുള്ള ചോദ്യത്തിനുത്തരം :
  ഇങ്ങനെ ഭാര്യയ്ക്കാഭരണമായിരുന്നാൽ മതിയോ ?

  ReplyDelete
 14. @സുകന്യ.. കഴുത എന്നുമുതലാണ് സംഗീതത്തിന്റെ പ്രതീകമായത് എന്നതിനെ കുറീച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു.. !!!
  @കലാവല്ലഭൻ... ഞാൻ ഇതാണുവായാടിയിൽ നിന്നു പ്രതീക്ഷിച്ചത്... അതു കലാവല്ലഭന്റെ പക്കൽനിന്നായതും പെരുത്തു സംന്തൊഷം.. :)

  ReplyDelete
 15. സുകന്യയുടെ കമന്റു വായിച്ചു ഒരപേക്ഷ... കഴുതയെ കുങ്കുമം ചുമക്കാന്‍ വിടൂ, വെറുതെ ഐഡിയ സ്റ്റാര്‍ സിംഗറിനു പഠിപ്പിക്കരുത്. സംഗതി പോകും.

  എന്നു വിധേയന്‍..
  ശ്രീഗര്‍ദ്ദഭരാഗാലാപശ്രേഷ്ഠവഷളോത്തുംഗചൂഡാമണി

  ReplyDelete
 16. എങ്കിലും എന്റെ ജേക്കെജീ... എങ്ങനെ ഇങ്ങനെ ഒക്കെ എഴുതാൻ സാധിക്കുന്നു..?? ഒരു വിക്കെഎൻ ശൈലി...

  ReplyDelete
 17. വേണുവേട്ടാ, വായിച്ചു കമന്റിടാൻ വന്നപ്പോഴാ വഷളന്റെ “കമണ്ട്” കണ്ട് കണ്ണുതള്ളിയത്. അത് കൊണ്ട് മിണ്ടാതെ തിരിച്ച്പോവാണ്... ഹൊ.. ഹൊ..

  ReplyDelete
 18. ജെ കെ അണ്ണൻ പുലി അല്ലെ ബാച്ചിലറേ.....

  ReplyDelete
 19. മാഷെ...ഇങ്ങനെയാണ് പല മഹാന്മാരും ഉണ്ടായിട്ടുള്ളത്...ഞങ്ങൾക്ക് ഒരു മറ്റൊരു വിവേകാനന്ദനെയോ..രാമകൃഷ്ണപരമഹംസനെയോ...സമ്മാനിച്ചേ അടങ്ങൂ അല്ലെ...
  എന്തായാലും..വഷൾജിയുടെ പട്ടം കൊള്ളാം...പിന്നെ മാഷ് പറഞ്ഞതുപോലെ.. അതിനൊരു വി.കെ.എൻ..മണമില്ലായക്... യില്ലായ്കയില്ല...

  ReplyDelete
 20. വകുപ്പുണ്ടാകും അന്വേഷിക്കൂ .....

  ReplyDelete
 21. വായന,എഴുത്ത്,സംഗീതം,പ്രണയം,ഭാര്യാഭരണം .....
  ആദ്യത്തേത് നാലും അടിപൊളി ,അവസാനത്തേത്
  ബോറ്!ഏതു പോലിസ്കാരനും പറ്റും !!
  വേണു,നല്ല ചിന്തകള് ...........
  പങ്കു വെച്ചതിനു നന്ദി !

  ReplyDelete
 22. അയ്യോ! ഇവിടെ എനിക്കൊരു വെല്ലുവിളി കിടപ്പുണ്ടായിരുന്നത് ഞാന്‍ കണ്ടില്ലല്ലോ? കഷ്ടം. ഭാര്യഭരണമാണത്രേ! ഭാരയെ ഭരിക്കയല്ല മറിച്ച് ഭാര്യയാല്‍ ഭരിക്കപ്പെടുകയാണെന്ന് പിടികിട്ടി.
  എന്നാലും പാട്ടുകാരാ, ഇതു മോശമായി പോയി. ച്ഛെ, ഇത്ര പെണ്‍കോന്തനാണെന്ന് കണ്ടാല്‍ തോന്നില്ല്യാട്ടാ. എനിക്കിത്തിരി ബഹുമാനം ഉണ്ടായിരുന്നു പണ്ട്. ദേ, ഈ നിമിഷം വരെ. അതു കളഞ്ഞു കുളിച്ചില്ലേ? :)

  ReplyDelete
 23. എന്നിട്ട് വകുപ്പ് വല്ലതും കിട്ടിയോ? കിട്ടിയാലൊന്നു പറയണേ.

  ReplyDelete