Wednesday, October 6, 2010

ഓഫീസും പൊളിറ്റിക്സുകളും..

ഒരു തൊഴിൽ കിട്ടിയാൽ അതിനോടു കൂറുപുലർത്തണം എന്നുള്ളത് തൊഴിൽ ഉള്ളവരേക്കാൾ തൊഴിൽ രഹിതർക്കറിയാം എന്നുതോന്നുന്നു. ഷർട്ടിന്റെ കോളറിൽ അഴുക്കും വിയർപ്പും പിടിച്ച് നശിച്ചുകൊണ്ടിരിക്കുന്ന ആത്മവിശ്വാസം മുഖത്ത് ഇടക്കിടെ വരുത്തി കമ്പനികളായ കമ്പനികളിൽ എല്ലാം കയറി ബയോഡാറ്റ കൊടുക്കുന്നവന് ഒരു ജോലിയുടെ വിലയും അതിനോടുപുലർത്തേണ്ട ആത്മാർത്ഥതേയും കുറിച്ചു കൂടുതൽ പറയാൻ ഉണ്ടാകും.

ഇനി ഈ മനുഷ്യന് ജോലി കിട്ടിയാൽ.....

തുടക്കത്തിൽ നേരത്തേ പറഞ്ഞ കൂറിന്റെ ഗ്രാഫ് മേൽപ്പോട്ട്മേൽപ്പോട്ടായിരിക്കും. കൃത്യസമയത്ത് ഡെസ്കിൽ കാണും. മരിച്ചുപണിയെടുക്കും. പണിയെടുക്കാത്തവരെ തികഞ്ഞപുച്ഛത്തോടെ മുഖം വക്രിച്ചു നോക്കും. പണിയെടൂക്കാത്തവരേയും പണിയെടൂക്കുന്നവരേയും വേർതിരിച്ചറിയാനുള്ള വിവേചനബുദ്ധി ഈകാലയളവിൽ വളരെ കൂടൂതൽ ആകും. അങ്ങനെ പണിയെടുക്കുന്നവരുടെ സംഘത്തിൽ അംഗമാകും. കൂട്ടരുടെ അഭിപ്രായങ്ങളൊടു യോജിച്ചുകൊണ്ട് ആദ്യമാദ്യം കൊച്ചുചിരികളും പിന്നീട് പൊട്ടിച്ചിരികളും ആകും. അവരുടെ പരദൂഷണ സദസുകളിൽ അല്പാല്പമായി ആക്റ്റീവ് ആകും. മാസങ്ങൾ കടന്നുപോകുന്തോറും അനുഭവങ്ങൾ കൂടുന്തോറും സ്വന്തം അഭിപ്രായങ്ങൾ ഉണ്ടാകും. അതു തുറന്ന് പറയാനുള്ള ധൈര്യം കൂടും. ആ ധൈര്യത്തിൽ ഇടക്കിടെ ഊറ്റം കൊള്ളും. വിമർശനത്തിന്റെ മൂർച്ചകൂടും. ശത്രുക്കൾ പെരുകും. സവാദങ്ങളും വഴക്കുകളും നിത്യസംഭവം ആകും. വീട്ടിൽ വന്ന് താൻ ശത്രുപക്ഷത്തെ ലീഡറുമായുള്ള വർത്തമാനത്തെ പറ്റി ഉപ്പും മുളകും അല്പം ചിക്കൻ മസാലയും ചേർത്ത് വീട്ടുകാരെ കോൾമയിർ കൊള്ളിക്കും. പലവർഷങ്ങൾ കഴിയുമ്പൊൾ തലപ്പത്തുള്ളവർ കൊഴിയുമ്പൊൾ അങ്ങോട്ട് ചാടികയറും. അങ്ങനെ പണിയെടുക്കാത്തവരുടെ പാളയത്തെത്തും. ഒന്നു കണ്ണടച്ച്, വന്ന വഴി മറക്കും. സുഹൃത്തുകളെ പിണക്കുകാ എന്ന മാനേജ്മെന്റ് തത്ത്വം നടപ്പിലാക്കും. മിത്രം പിണങ്ങിയാൽ പിന്നെ ശത്രുവിനേക്കാൾ കഷ്ടം ആണല്ലൊ..!

അധികം നേരം വേണ്ട... പുതിയ കോക്കസുകൾ... പുതിയ പരദൂഷണ വൃന്ദങ്ങൾ .... അവയേയൊക്കെ അതിജീവിക്കാൻ അധിക്കാര (ദുർ) വിനിയോഗങ്ങൾ.....കുറ്റങ്ങൾ.... ശിക്ഷകൾ..... ഉറക്കക്കുറവ്... ഡിപ്രെഷൻ......

“കുറയുന്നു ബന്ധങ്ങൾ അകലുന്നു മിത്രങ്ങൾ

കുറയുന്നിതായുസും അയ്യോ...”

ഒടുവിൽ വിരമിക്കൽ.... തിരിഞ്ഞുനോക്കുമ്പൊൾ ശൂന്യം..... പരിചയമുള്ളവരും മണി അടിച്ചുനടന്നവർ പോലും മൈൻഡ് ചെയ്യുന്നില്ല... "എന്റെ ആത്മാർത്ഥതയേ ആരും മനസിലാക്കിയില്ല" എന്ന് വീണ്ടൂം മറ്റുള്ളവർക്ക് പഴി....

ഇതു ഓഫീസ് പൊളിറ്റിക്സിന്റെ ഒരു മുഖം.... ഏതെല്ലാം തരത്തിൽ.... ഏതെല്ലാം വിധത്തിൽ.... എവിടെയെല്ലാം കളിയാടുന്നു.....? ഇതില്ലാതാക്കാൻ എന്താ ഒരു വഴി..??

നിങ്ങൾ പറയു.....

16 comments:

 1. വഴി ആലോചിച്ചിട്ട് പറയാവേ.. ഒരു ചിന്ന സന്ദേഹം വേണുവേട്ടൻ ഏത് ലിസ്റ്റിൽ പെടും?? ഹി ഹി. (ചുമ്മാ അറിയാനുള്ള മോഹം :-))

  ReplyDelete
 2. വേണുമാഷെ...
  ഏതോ.ഒന്നിന്റെ, എന്തോ..ഒന്ന്..എത്രയോകാലം..എന്തിലോ ഇട്ടുവച്ചാലും..അങ്ങിനെ തന്നെ ഇരിക്കും എന്ന് എപ്പഴോ ആരോ പറഞ്ഞത്..ഓർമ്മ വരുന്നു...
  എന്തായാലും സംഗതി കലക്കി.

  ReplyDelete
 3. ഇടിച്ചിടിച്ചുനിന്നാൽ പിടിച്ചുകയറാം എന്നു കേട്ടിട്ടില്ലേ.... അതെന്നെ ..ഇത് ... ! എവിടേയും നമ്മൾ ആളാവാൻ നോക്കുന്നതിന്റെ പ്രതിചലനങ്ങളാണ് ഇതൊക്കെ മാഷെ... എന്നാണോ അഹം ഇല്ലാതാകുന്നത് ,അപ്പോൾ ഇതൊക്കെ ഇല്ലാതാകും കേട്ടൊ

  ReplyDelete
 4. മറ്റുള്ളവരുടെ ഉയര്‍‌ച്ചയില്‍ സന്തോഷിക്കാനും, അവരെ അഭിനന്ദിക്കാനും, അംഗീകരിക്കാനുമുള്ള മനസ്സുണ്ടാകണം. ആരുടേയും തോളില്‍ ചവുട്ടാതെ സ്വന്തം അദ്ധ്വാനം കൊണ്ട് മുകളിലേക്ക് ഉയരുവാനുള്ള തന്റേടം, ആത്മവിശ്വാസം. പരസ്പര ധാരണ, വിട്ടുവീഴ്ച. ഇതിനെല്ലാം ഉപരിയായി സഹജീവികളോട് സ്നേഹം, കാരുണ്യം. ഇത്രയൊക്കെ ഉണ്ടെങ്കില്‍ വലിയ ടെന്‍ഷനില്ലാതെ ജീവിക്കാന്‍ കഴിയുമെന്നാണ്‌ എന്റെ വിശ്വാസം.

  നല്ല വിഷയം. പോസ്റ്റ് ഇഷ്ടമായിട്ടോ.

  ReplyDelete
 5. ഓഫീസുകൾ വല്ലാതെ മനുഷ്യനെ മുരടിപ്പിക്കും, അട്ട്ക്ക് പൊട്ടക്കുളമെന്ന പോലെ നമുക്ക് നമ്മുടെ ജോലിസ്തലം വലുതായി തോന്നും, ചെറിയ ഓഫീസ് വഴക്കുകളൊക്കെ ലോകത്തിലെ ഏറ്റവും വലിയ പ്രശ്നമായി തോന്നും! പുറത്ത് വളരെ വിശാലമായ ഒരു ലോകമുണ്ടെന്നു നാം ഓർത്താൽ തന്നെ പകുതി നന്നാവും. പോസ്റ്റ് നന്നായിട്ടുണ്ട്!

  ReplyDelete
 6. നല്ല പെരുമാറ്റം. അതുമാത്രമേ എന്നാളും കൂട്ടിനുണ്ടാകൂ.

  ReplyDelete
 7. This comment has been removed by the author.

  ReplyDelete
 8. @ഹാപ്പി ബാച്ചിലേഴ്സ്... തേങ്ങക്കു ഇവിടെ 10 രൂപ ആണ്. അതുകൊണ്ട് അതിനു ആദ്യം നന്ദി. ഞാൻ ഇപ്പൊൾ പണി എടുക്കുന്നകൂട്ടത്തില്ലാണ്. ഇനി കുറേകാലം ആകും മറ്റേ വിഭാഗത്തിൽ പെടാൻ.
  @വിമൽ .... ഒരു മൃഗത്തിന്റെ വാലിന്റെ കാര്യം ആണുപറഞ്ഞതല്ലെ? അവസാനം കുഴൽ വളയും....
  @മുരളീമുകുന്ദൻ ബിലാത്തിപട്ടണം... ഈഗൊയെക്കാൾ ഉപരി അധികാരം ആണ് ഇതിലെ വില്ലൻ.. അതു വിനയത്തോടെ ഉപയോഗിക്കാൻ പഠിക്കണം..
  @Vayady...പലപ്പോഴും നമ്മളെ വിഷമിപ്പിക്കുന്ന ഒന്നാണ് ഇത്. ചിരിച്ചുകാണിക്കുന്നവർ അധിക്കാരം കിട്ടിക്കഴിയുമ്പോൾ കാണിക്കുന്നതു സഹിക്കാൻ ബുദ്ധിമുട്ടാകാറുണ്ട്.
  @ശ്രീനാഥന്‍ സാർ..ലോകം മുഴുവൻ കണ്ടുനടക്കുന്ന മണ്ഡൂകങ്ങൾക്കും ഇതൊരു വല്ല്യപ്രശ്നം തന്നെ ആണ്. തന്നെ എത്ര ഇതുഅലട്ടുന്നില്ലാ എന്ന് കരുതിയാലും വല്ലാതെ അലട്ടും.
  @Sukanya നല്ലത് എന്നതു തികച്ചും ആപേക്ഷികമായതു കൊണ്ട് പെരുമാറ്റം പല സന്ദർഭത്തിലും പലഗണത്തിൽ ആണ് പെടൂത്താറ്.

  കമെന്റുകൾക്ക് എല്ലാവർക്കും നന്ദി....

  ReplyDelete
 9. ഓഫീസ് പൊളിറ്റിക്സ് മാറ്റാന്‍ കഴിയില്ല എന്ന് തന്നെ തോന്നുന്നു..

  ReplyDelete
 10. "ഇതു ഓഫീസ് പൊളിറ്റിക്സിന്റെ ഒരു മുഖം...."
  മുഖം രക്ഷിക്കുന്നതിനുള്ള തത്രപ്പാടിനെടേലാ....

  ReplyDelete
 11. വേണൂ, നല്ല നിരീക്ഷണം.

  ഒരു കാര്യം കണ്ടിട്ടുള്ളത് നമ്മുടെ നാട്ടില്‍ ആളുകളുടെ വ്യക്തിത്വം പ്രോഫഷനുമായി താദാത്മ്യം പ്രാപിക്കുന്നു എന്നാണ്. ഒരാളെ പരിചയപ്പെട്ടാല്‍ ഒരു ഡോക്ടര്‍, എഞ്ചിനീയര്‍, പോലീസുകാരന്‍ എന്നല്ലാതെ വേറൊന്നും അയാള്‍ക്ക് തന്നെപ്പറ്റി പറയാന്‍ കാണില്ല. അങ്ങനെ അയാള്‍ അതായി മാറുന്നു. ആ ജോലിക്കാവശ്യമായ പെരുമാറ്റ രീതികളും സാമൂഹ്യക്രമങ്ങളും സന്നിവേശിപ്പിക്കുന്നു. ഫലമോ, റിട്ടയര്‍ ചെയ്ത ശേഷമുള്ള ബലൂണിന്റെ കാറ്റു പോയ പോലെ ഒരു ശൂന്യത. ജോലിയ്ക്കപ്പുറം സ്വന്തം വ്യക്തിത്വം, hobby, passion എന്നിവ തിരിച്ചറിയാന്‍ കുറച്ചു പേര്‍ക്കെ കഴിയുന്നുള്ളൂ.

  നിങ്ങളെക്കുറിച്ച് 10 വരികള്‍ എഴുതാന്‍ പറഞ്ഞാല്‍ ആദ്യത്തെ വാചകം മിക്കവാറും അയാളുടെ പ്രൊഫഷന്‍ ആയിരിക്കും. ശരിക്കും ഞാന്‍ എന്ന മനുഷ്യന്‍ വേറെ എന്തോ അല്ലെ? അത് കണ്ടെത്തുന്നവര്‍ക്ക് ജീവിതം സുഗമം ആയിരിക്കും.

  ഇവിടെ ഞാന്‍ കണ്ടിട്ടുള്ളത് വേറെ attitude ആണ്. ഒരാളെ പരിചയപ്പെടുമ്പോള്‍ മിക്കവാറും അവന്‍ പറയുക "ഞാന്‍ ജോ. ഒരു സുന്ദരിയായ ഭാര്യയും 2 കുട്ടികളും. എന്റെ പ്രിയ വിനോദം ബോട്ടിംഗ്. വാഷിംഗ്‌ടണില്‍ താമസം". ഇങ്ങനെ പോകും. ചോദിച്ചാല്‍ മാത്രം ജോലിയെക്കുറിച്ച് പറയും. ജോലി അവനു ഒരു ജീവനോപാധി മാത്രം.

  ഇവിടെ കുറെ നാള്‍ താമസിച്ചത് കൊണ്ടാവണം ആവശ്യമുള്ളപ്പോള്‍ മാത്രം എന്നിലേക്ക്‌ profession attach ചെയ്യാനും ജോലി സമയം കഴിഞ്ഞാല്‍ തിരിച്ച് detach ചെയ്യാനും പഠിച്ചു. ജോലി സമയത്ത് തികഞ്ഞ ആത്മാര്‍ത്ഥത. കഴിഞ്ഞാല്‍ പാടെ മറക്കുക, അതാണ്‌ വേണ്ടതെന്നു തോന്നുന്നു.

  ReplyDelete
 12. ഇത് താങ്കള്‍ പറഞ്ഞതു പോലെ മിയ്ക്ക ഓര്‍ഗനൈസേഷന്‍സിലും ഉള്ള സാധാരണ കാര്യം. നമുക്കു ചെയ്യാവുന്നത് വളരെ സൂക്ഷിച്ച് മൂവ് ചെയ്യുക എന്നതു മാത്രമാണ്. ഒരു തരം സമദൂരം എല്ലാ ഗ്രൂപ്പുകളില്‍ നിന്നും പാലിക്കുക. വളരെ വിഷമകരമാണ്, അത്. ഇല്ലെങ്കില്‍ നമ്മള്‍ അറിയാതെ ഏതെങ്കിലും ഒരു ഗ്രൂപ്പിന്റെ വക്താവായി നമ്മള്‍ അറിയപ്പെടും. അതോടെ ശത്രുതകള്‍ തനിയേ അങ്ങു വരും. ഔദ്യോഗിക ജീവിതം ഒരു ഞാണിന്മേല്‍ കളി തന്നെയാണ്.
  And practice oneself to leave official probs at office when you leave there and vice versa wrt home.

  ReplyDelete
 13. @Manoraj..ഓഫീസ് പോളിടിക്സ് മാറ്റുക എന്നത് നമ്മലോരുത്തരെയും ആശ്രയിച്ചിരിക്കും എന്ന്‍ ആണ്‌ എന്റെ പക്ഷം
  @Kalavallabhan... ഹാ ഹാ .... അത്രയ്ക്ക് രക്ഷിക്കാന്‍ ഉള്ള മുഖം ആണോ വല്ലഭാ....
  @വഷളന്‍ജേക്കെ ⚡ WashAllenⒿⓚ.. വളരെ മനോഹര മായ ഒരു കമെന്റ് ആയിരുന്നു ജെ കെ.. ജെ കെ പറഞ്ഞപ്പോള്‍ ആണ് ഞാനും ഇത് ശ്രദ്ധിക്കുന്നത്. ആ ഒരു സ്വഭാവം എന്റെയും ഇനി മാറ്റണം. വളരെ നന്ദി..
  @maithreyi... ഈ പറഞ്ഞത് ഒരു laboratory condition ആണ് എപ്പോഴെങ്കിലുമൊക്കെ എന്തെങ്കിലും ഗ്രൂപ്പുകളില്‍ നമ്മള്‍ പോലും അറിയാതെ എത്തിപെടും. അതാണ്‌ പ്രശ്നം. നന്ദി

  ReplyDelete
 14. @ JK വ്യക്തവും വ്യത്യസ്തവുമായ അഭിപ്രായം.

  ReplyDelete
 15. സാറേ, ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ ഞാന്‍ ജോലി ചെയ്തിട്ടുള്ള എല്ലാ സ്ഥാപനങ്ങളിലും ഈ സംഭവം ഉണ്ട്. എന്റെ ഭാഗ്യത്തിന് ആദ്യത്തെ ഓഫീസ് ആയിരുന്നു ഏറ്റവും ഭീകരം. അത് നന്നായി.. പിന്നെയുള്ളതെല്ലാം അത് വച്ച് നോക്കുമ്പോ വളരെ ഈസി ആയി ടാക്കിള്‍ ചെയ്യാന്‍ പറ്റുന്നതായിരുന്നു.
  ഒന്ന് പറയാം, പല്ലിനിട കുത്തുന്നതാണ് എല്ലായിടത്തെയും പ്രശ്നം. അരമന രഹസ്യങ്ങള്‍ അങ്ങാടിപ്പാട്ടാകാതിരിയ്ക്കട്ടെ.

  ReplyDelete