Tuesday, November 16, 2010

ദാസപ്പന്‍@കരീനകുറ്റി.ഒആര്ജി്

ദാസപ്പന്‍ ഒരുസംഭവം ആണ്. ആ ഗ്രാമത്തിലെ ആകെയുള്ളോരു കവലയിലെ ആകെയുള്ളോരു ചായകടക്കാരനാണ് ദാസപ്പന്‍. വെറുമൊരു ചായക്കട ആണ് എങ്കിലും ഫാസ്റ്റ്‌ ഫുഡ്സ് എന്നറിയപ്പെടാനാണ് ഇഷ്ടപെടുന്നത്. ആസ്ഥലത്തുള്ള ജനസംഖ്യയില്‍ ഒരു അറുപതു ശതമാനം പേരെങ്കിലും അവിടെ വന്നുപോകാത്ത ദിവസമില്ല. ദാസപ്പന്റെ ചായക്കല്ല പോപ്പുലാരിറ്റി. ദാസപ്പന്‍ ചായക്കൊപ്പം വിളമ്പുന്ന ‌‌‍പരിജ്ഞാനത്തിനാണ് പ്രചാരം. അതിനായിനല്ല ഹോം വര്‍ക്കുംദാസപ്പന്‍ ചെയ്യാറുണ്ട്. കടയിലെ ചുമരില്‍ തട്ടിത്തെറിക്കുന്ന എല്ലാ തര്‍ക്കങ്ങള്‍ക്കും അവസാന വാക്ക് ദാസപ്പന്റെതാണ്. കരീനകുറ്റിയുടെ കാര്യമായാലും, പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിന്റെ കാര്യം ആയാലും, ഒബാമയുടെ സന്ദര്‍ശന വിശേഷമായാലും ദാസപ്പന് അഭിപ്രായം ഉണ്ട്. അങ്ങനുള്ള ദാസപ്പനെ കുഴക്കിയൊരു പ്രശ്നം ആ നാട്ടില്‍ ഉണ്ടായീ. അതിനൊരുത്തരം ദാസപ്പന്റെ വിജ്ഞാനാകോശത്തില്‍ ഇല്ലായിരുന്നു.

തെക്കൂന്ന്‍ കുടിയേറിയ ലോനപ്പന്‍ ചേട്ടന്റെ മോളാണ് പ്രശ്നം. പണ്ട് കോഴിക്കോട്ട് ഉള്ളൊരു ഏതോ എഞ്ചിനീയറിംഗ് കോളേജില്‍നിന്ന് പാസ്സായിട്ടു ഏതോ ഒരു കമ്പ്യൂട്ടര്കാരനെ കെട്ടി അങ്ങ് അമേരിക്കയില്‍ ആണ് താമസം. ഒരു ആറുവയസുകാരി പെങ്കോച്ചും ഉണ്ട് ഇപ്പോള്‍. ഇതൊന്നും ദാസപ്പന് പ്രശ്നം അല്ല.

രാവിലെ പാക്കരേട്ടനാണ് പറഞ്ഞത്‌.

‘ഡാ ദാസപ്പാ... ആ ലോനപ്പന്റെ മോളെ നീ കണ്ടോ?”

“അവരൊക്കെ അങ്ങ് അമേരിക്കയില്‍ അല്ലെ?”

“അവള് രണ്ടു ദിവസം മുമ്പ് എത്തി. ഭര്‍ത്താവു ചെറുക്കനും കൊച്ചുമായീ”

“ഇപ്പോള്‍ എന്താ പ്രശ്നം?”

“അവളിവിടുന്നു അമേരിക്കയില്‍ പോകുന്നത് വരെ നല്ലപോലെ തുണിയൊക്കെ ഉടുതോണ്ട് നടന്നതാ.. ഇപ്പോള്‍ കൈ ഇല്ലാത്ത ഉടുപ്പും കാലില്ലാത്ത നിക്കറും. ഈ കരിനകുറ്റിയില്‍ ഇങ്ങനെ നടന്നാല്‍ ആമ്പിളളാരോക്കെ എന്തോചെയ്യും? നീ പറ ദാസപ്പാ..”

“പാക്കരേട്ടാ, ഞാനത് കണ്ടില്ലല്ലോ”

അവിടെ പരുപ്പുവട കഷ്ടപ്പെട്ട് കടിച്ചോണ്ടിരുന്ന കണാരന്‍ പറഞ്ഞു,” ശരിയാ, ഞാനും ഇന്നലെ കണ്ടിരുന്നു. അവളുടെ കൊച്ചിനെ വേഷം കെട്ടിച്ചിരിക്കുന്നത് കാണണം, അതിലും പഷ്ടാ...”

ഒരു പീഡനം മണത്തുകൊണ്ട് ദാസപ്പന്‍ പറഞ്ഞു “അത് വിട് കാണാരേട്ടാ..., അത് കൊച്ചല്ലേ..പക്ഷെ മറ്റവള്‍ എന്തിനാ ഇങ്ങനെ നടക്കുന്നെ? ഇവിടാണേല്‍ മഴ പെയ്തു നല്ല തണുപ്പും. ചൂടുകാലമാണെങ്കില്‍ കാറ്റ്‌ കയറാനാണ് എന്നെങ്കിലും പറയാം.”

കണാരേട്ടന് പിന്നേം സംശയം. “അല്ല ദാസപ്പാ, ഈ കൈ ഇല്ലാത്ത ഉടുപ്പിടുന്നത്തിന്റെ ഗുണം എന്താ? കസര്‍ത്ത് ചെയ്യുന്നവര്‍ ആണെങ്കില്‍ മസില് കാണിക്കാനാണ് എന്ന് പറയാം. ഇവളിതെന്തിന്റെ പുറപ്പാടാ..?”

ദാസപ്പന് പ്രത്യേകിച്ചൊരു ഉത്തരം പറയാന്‍ പറ്റില്ല. കുഴിയിലേക്ക് കാലും നീട്ടിയിരിക്കുക ആണ് എങ്കിലും കിളവന്‍ മാരുടെ ഓരോ സംശയമേ...

ദാസപ്പന്‍ ചോദിച്ചു” അല്ലാ, ചേട്ടന്‍ ഉടുപ്പോന്നും ഇടാതല്ലെനടക്കുന്നത്? അത്രക്കൊന്നും അവര് കാണിക്കുനില്ലല്ലോ?”

“ചുമ്മാ കൊതിപ്പിക്കാതെ ദാസപ്പാ”, വാപോളിച്ചാല്‍ ഇറങ്ങി വരുന്ന പല്ല് നാക്കുക്കൊണ്ട് തടുത്തോണ്ട് പാക്കരന്‍ പറഞ്ഞു.

കണാരന്‍ ഒരു വേദാന്തിയെ പോലെ പറഞ്ഞു.” ദാസപ്പാ.. അതൊക്കെ ഒരു തര്‍ക്കത്തിന് വേണ്ടി പറയാം എന്നേ ഒള്ളൂ. ഈ ഓണം കേറാ മൂലയില്‍ കാണിക്കാന്‍ തന്നെയാ.. ഇന്നാപിട്ച്ചോ ഇന്നാപിടിച്ചോ എന്നും പറഞ്ഞോണ്ട് അവളുടെ ഒരു നടത്തം. ഇതൊക്കെ കണ്ടുകവലയില്‍ ആരെങ്കിലും വല്ലോം പറഞ്ഞാല്‍ പിന്നെ അതായീ കേസുകെട്ട് . പിന്നെ ആ ചെറിയ കൊച്ച്, അമേരിക്കയില്‍ പോയീ എന്നുവച്ചോണ്ട് തുണിയില്ലാതെ ഇങ്ങനെ നടത്തിയാല്‍ അതിന്റെ നാണോം മാനോംഒക്കെ പോകും. ലോനപ്പനെ കണ്ടൊന്നു പറയുന്നുണ്ട്.”

“ചേട്ടന് വേറെ പണിയൊന്നും ഇല്ലേ? അവരെങ്ങനെങ്കിലും നടന്നോട്ടന്നേ...തുണിയിട്ടോ തുണിഇടാതോ.. കാശുതന്നെച്ചുപോകാന്‍ നോക്ക്.” ദാസപ്പന്‍ തീര്‍പ്പ്‌ കല്‍പ്പിച്ചു.

എങ്കിലും ദാസപ്പന്റെ മനസ്സില്‍ സംശയം ബാക്കി. ഇവളെന്താ ഇങ്ങനെ നടക്കുന്നേ? ഇതുകൊണ്ട് എന്ത് സുഖമാ? എന്ത് പ്രയോജനമാ? ഫാഷനായിരിക്കും...

“ആ ആമ്പെറന്നോനെങ്കിലും ഇതൊക്കെ പറഞ്ഞു കൊടുത്തൂടെ?” ഇറങ്ങുന്നവഴിക്കു കണാരന്‍ പറഞ്ഞു. പാകരന്റെ മുഖത്തെ ശൃംഗാര ചിരി അപ്പോഴും മാഞ്ഞിരുന്നില്ല.....!!!!

41 comments:

 1. ഇതുകൊണ്ട് എന്ത് സുഖമാ???????

  ReplyDelete
 2. വസ്ത്രധാരണം ഓരോരുത്തരുടേയും വ്യക്തിപരമായ ഇഷ്ടമാണ്‌. ഇറുകിയതും, ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതുമായ വസ്ത്രങ്ങള്‍ ധരിക്കുന്നത് എനിക്ക് ഇഷ്ടമല്ല. മാന്യമായ വസ്ത്രധാരണം സംസ്കാരത്തിന്റെ ഭാഗം കൂടിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

  തമാശയിലൂടെയാണെങ്കിലും നല്ലൊരു വിഷയമാണ്‌ എഴുതിയിരിക്കുന്നത്.

  ReplyDelete
 3. രസകരമായിട്ടുണ്ട്, മനുഷേരെക്കോണ്ട് പറയിപ്പിക്കാ‍ാത്ത രീതിയിൽ വേണം തുണിയുടുക്കാൻ അല്ലേ?

  ReplyDelete
 4. ഹല്ലാ, അവര്‍ക്കിഷ്ടമുള്ളത് ഇട്ടോട്ടെ, കാണുന്നവന്മാര്‍ക്കെന്താ ഇത്ര കടി?
  അല്ലേലും ശ്രദ്ധ മുഴുവന്‍ വല്ലോന്റേം കാര്യത്തിലാണല്ലോ.
  :)

  ReplyDelete
 5. @കാര്ന്നോരെ,@ ചിന്നവീടരെ നന്ദി...
  @വായാടി, ഓരോ വ്യക്തിയുടെയും വ്യക്തിത്വം കൂടിച്ചേരുമ്പോള്‍ ആണ് ഒരു സമൂഹത്തിന്റെ സംസ്കാരം ഉണ്ടാകുന്നതു. അതുകൊണ്ട് വയ്ക്തിത്വങ്ങള്‍ വികസിക്കട്ടെ, സംസ്കാരം വികസിക്കട്ടെ.. നല്ല കാമെന്റിനും നന്ദി.
  @ശ്രീനാഥന്‍ സാര്‍, ആരെങ്കിലും വേഷം ധരിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്ന് പറയാന്‍ മാത്രം വേഷം ധരിച്ചിട്ടു കാര്യമില്ലല്ലോ. ഇതൊക്കെ എക്സിബിഷനിസം എന്നമനോരോഗം തന്നെ ആണ്. സന്ദര്‍ഭം കിട്ടുമ്പോള്‍ പുറത്തു വരുന്നു എന്ന് മാത്രം. നന്ദി
  @വഷളന്‍, കാണുന്നവര്‍ക്ക് കടി കൂടിയാലല്ലേ ഇതിന്റെ പര്‍പസ് സെര്‍വ് ചെയൂ.. അങ്ങനെ കടി കൂടിയില്ലെങ്കില്‍ ഇത്രേം കാശു കൊടുത്തു ഇത്രേം തുണി കുറയ്ക്കുന്നത് വെറുതെ ആവില്ലേ? :)..നന്ദീണ്ട് ട്ടാ...

  ReplyDelete
 6. എറണാകുളം കോണ്‍ വെന്റ് ജന്ഗഷനില്‍ പോയി പത്തു മിനിട്ട് ചുമ്മാ തേരാ പാരാ നടന്നു നോക്ക് .ഈ ലോകത്തുള്ള എല്ലാ ത്തരം വസ്ത്ര ധാരണ രീതിയും ഫ്രീ യായിട്ടു കാണാം (സെന്റ്‌ :തെരേസാസ് കോളെജാണേ അടുത്തു !)

  ReplyDelete
 7. “ഇവളെന്താ ഇങ്ങനെ നടക്കുന്നേ? ഇതുകൊണ്ട് എന്ത് സുഖമാ?“ ഹേയ് ഇത് അസുഖമൊന്നുമല്ല. സ്പർശനേ പാപം ദർശനേ പുണ്യം എന്നാണല്ലോ. ഇടുന്നവർക്ക് “കംഫർട്ട് ലെവെൽ”(അതാണല്ലോ എല്ലാരും ഉപയോഗിക്കുന്ന വാക്ക്. യു സീ എന്റെ കംഫർട്ട് ലെവലിൽ ഉള്ളതെന്തും ഞാൻ ഇടും.. ഹി ഹി) കൂടും കാണുന്നവനും കംഫർട്ട്(വല്ല ബന്ധുവോ മറ്റോ ആണെങ്കിൽ മനസ്സമാധാനം പോയികിട്ടും..). ഇതൊക്കെ എതിർക്കുന്നവൻ സ്ത്രീവിമോചന വിരോധി. അവസാനം ഒരു അപൂർണ്ണത ഫീൽ ചെയ്തോ എന്നൊരു സംശയം.എന്തായാലും വേണുവേട്ടാ സംഭവം കൊള്ളാം. എന്താണ് ഇങ്ങനെയൊരു പോസ്റ്റ് എഴുതാനുണ്ടായ സാഹചര്യം? ;‌‌‌‌‌)

  ReplyDelete
 8. ഓ ടോ: കൽ‌പ്പാത്തിയിൽ പോയിരുന്നോ? പരിപാടികൾ ഒക്കെ ഗംഭീരമായിരുന്നോ? കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഒരിക്കൽ വന്നിരുന്നു. പിന്നീട് പറ്റിയിട്ടില്ല. :-(

  ReplyDelete
 9. @ബാച്ചിലര്‍ അയ്യട മോനെ.. ഇതൊക്കെ പെട്ടെന്ന് തീര്ന്നുപോയീ എന്ന് തോന്നുന്നത് പ്രായത്തിന്റെ കുഴപ്പമാ... നന്ദി... :)..
  കല്പാത്തിയില്‍ ഇപ്രാവശ്യം പോകാന്‍ പറ്റിയില്ല... മറ്റൊരു സ്ഥലത്ത് ആണ്..

  ReplyDelete
 10. ശരാശരി മലയാളിയുടെ ഒരു സ്വഭാവമാണല്ലോ മറ്റുള്ളവരുടെ കാര്യങ്ങളിലേക്കുള്ള ഇത്തരം എത്തിനോട്ടങ്ങൾ ,അത് വസ്ത്രമായാലും,വീടായാലും,...
  എന്തായലും നല്ലയൊരു അവലോകനം നടത്തി ആ ചായക്കട അന്തരീക്ഷം വായനക്കാ‍രിലെത്തിക്കാൻ സാധിച്ചു കേട്ടൊ മാഷിന്.

  ReplyDelete
 11. മദാമ്മമാര് പോലും ഇവിടെ വരുമ്പോ നമ്മുടെ വേഷം ധരിച്ചു നടക്കുന്നത് കണ്ടിട്ടുണ്ട്. ചിലര്‍ക്ക് പക്ഷേ ശീലങ്ങള്‍ മാറ്റാന്‍ പറ്റുന്നില്ലായിരിക്കാം. അതൊക്കെ ഓരോരുത്തരുടെയും വ്യക്തിസ്വാതന്ത്ര്യം അല്ലേ..

  നല്ല ഒരു വിഷയം തന്നെയാണ് മുന്നോട്ടു വെച്ചിരിക്കുന്നത്.

  ReplyDelete
 12. ഇതൊക്കെ ഒരോരുത്തരുടെ വ്യക്തി സ്വാതന്ത്ര്യമല്ലെ?
  നോക്കണോ വേണ്ടയോ എന്നതു മര്യാദയും സംസ്കാരവും.

  ReplyDelete
 13. @രമേശ്‌അരൂര്‍.. വന്നു വന്നു എല്ലാ സ്ഥലത്തും ഇതിനൊന്നും പഞ്ഞമില്ല എന്നായീ.... നന്ദി....
  @മുരളിയേട്ടന്‍...മലയാളി ഇതൊക്കെ വല്ല്യ കാര്യമായി എടുക്കുന്നത് അതിന്റെ ഇവിടുള്ള ദൌര്‍ലഭ്യം കൊണ്ടായിരിക്കാം. അതു കൊണ്ടായിരിക്കാം ഇത്ര താല്പര്യവും. നല്ല കമന്റിനു നന്ദി.
  @അഞ്ജു ..ഒരുമാതിരി പെട്ട എല്ലാ സ്ത്രീകള്‍ക്കും അനാവശ്യമായ ഒരു നോട്ടം പോലും സഹിക്കാന്‍ ആവില്ല. അത് ഫോറിന്‍ മദാമ്മ ആണെങ്കിലും നാടന്‍ മദാമ്മ ആണെങ്കിലും. ആ ഒരു അസഹനീയത സഹിക്കാന്‍ കഴിവുള്ളവര്‍ ഇങ്ങനൊക്കെ നടക്കട്ടെ.... വ്യക്തി സ്വാതന്ത്ര്യം എന്നോ സാമൂഹ്യബോധം എന്നോ ഒക്കെ വിളിക്കാം. നല്ല കമെന്റിനു നന്ദി.

  ReplyDelete
 14. @Sabu M H....ആദ്യമായി ഇവിടെ വന്നതിനും അഭിപ്രായം രേഖപെടുതിയത്തിനും നന്ദി. നഗ്നത അല്പം എങ്കിലും ധരാളമെങ്കിലും ലൈംഗികൊത്തെജകം ആണ്. ലോകമൊട്ടുക്കും അതൊക്കെ തന്നെ ആണ് ഇതിന്റെ സ്റ്റാന്റേഡ്. അതിന്റെ പ്രദര്ശനം വ്യക്തിസ്വാതന്ത്ര്യം തന്നെ എന്നതിന് തര്‍ക്കം ഇല്ല. ആരെന്തൊക്കെ കാണിച്ചാലും അതുനോക്കുന്നത്, കാണുന്നത് മര്യാദ ഇല്ലായ്മയും സംസ്കാര ശ്യൂന്യതയും ആണ് എന്നാണ് സാബുവിന്റെ ന്യായം. അതിനും തര്‍ക്കം ഇല്ലാ.... :)

  ReplyDelete
 15. അതെ. എന്തിനായിരിക്കും അവളങ്ങനെ നടന്നത്..

  ReplyDelete
 16. mattullavarude swakaryathaye akramikkuka malayaliyude pothu swabhavam thanne....

  ReplyDelete
 17. അത് കാണാനും ഒരു സുഖം ആണേ

  ReplyDelete
 18. @കുമാരൻ... വന്നതിൽ നന്ദി കുമാരേട്ടാ...
  @jayarajmurukkumpuzha.... bloody cheap malluss... alle jee...?? :).. നന്ദി...
  ‌‌‌@ഒഴാക്കന്‍..തന്നെ തന്നെ.... സുഖം തന്നെ..... നന്ദി

  ReplyDelete
 19. വസ്ത്രധാരണത്തിന്റെ കാര്യം
  പറഞ്ഞാല് കുറച്ചു വര്ഷങ്ങള്ക്കു
  മുന്പ് വരെ മാറ് മറയ്ക്കാതെ
  നടന്നിരുന്നതാണ് കേരളത്തിലെ
  സ്ത്രീകള് !അന്ന് അത് ഒരു
  exhibitionism ആയിരുന്നില്ല .പിന്നെ
  സ്ത്രീകള് മുണ്ടും ബ്ലൌസ് ഉം ആയി
  വേഷം .ഇപ്പൊ ചുരിദാറില് ആകെ
  മൂടിക്കെട്ടി നടന്നാലും പീഡനം ആണു .
  സാരി ഒരു vulgar വേഷമായി ......
  ആശ്വാസത്തിന് ബുര്ഖ പ്രചരിക്കുന്നുണ്ട് .
  പോസ്റ്റ് നന്നായിട്ടോ ...........

  ReplyDelete
 20. @chithrangada.. ഒന്നുകില്‍ ആശാന്റെ നെഞ്ചത്... ഇല്ലെങ്കില്‍ കളരിക്ക് പുറത്ത് അല്ലെ ചിത്രാംഗതെ.... :) കമെന്റിനു നന്ദി...

  ReplyDelete
 21. ബ്ലോഗ്‌ ഗംഭീരം..
  ഒരു ചിന്ന സംശയം..
  ഈ ബ്ലോഗെഴുത്തുകാര്‍ എല്ലാവരും എഞ്ചിനീയര്‍മാരാണോ?
  ഇതു പ്രൊഫൈലില്‍ നോക്കിയാലും എല്ലാവരും എഞ്ചിനീയര്‍.
  ഇപ്പൊ ദേ, ഒരു സാറും ശിഷ്യനും.

  ReplyDelete
 22. ഇത് വായിച്ചപ്പോള്‍ ഓര്‍മവന്നത് ഗോകര്‍ണത്തെ ഒരു റിസോര്‍ട്ട് ആണ്.
  അവിടെ ഒരുപാട് പേര്‍ വരുന്നുണ്ട്. ഭൂരിഭാഗവും വിദേശികള്‍. ഇടക്കിടെക്ക് പുട്ടിനു തേങ്ങാ ഇടുന്ന പോലെ ചില ഇന്ത്യക്കാരും.
  ഒള്ളത് പറയാമല്ലോ.. കടലില്‍ കുളിക്കുന്ന സമയമോഴിച്ചു മറ്റു സമയത്തൊക്കെ സായിപ്പും, മദാമ്മയും മാന്യമായി വസ്ത്രം ധരിച്ചാണ് പുറത്തിറങ്ങിയിട്ടുള്ളത്.
  രണ്ടു ഇന്ത്യന്‍ മദാമ്മമാര്‍ (വംഗദേശത്തെ ഒരു മന്ത്രിപുംഗവന്റെ മകളും, സുഹൃത്തും) ആയിരുന്നു അവിടെ ഏറ്റവും അഭാസമായി വസ്ത്രധാരണം ചെയ്തിരുന്നത്. ആദ്യം ഞാന്‍ കരുതിയത് എന്റെ തോന്നല്‍ മഞ്ഞപ്പിത്തം പിടിച്ചവന്റെ കാഴ്ച ആയിരിക്കുമെന്ന്. പക്ഷെ മണിക്കൂറുകള്‍ക്കകം മനസ്സിലായി ധാരണ ശരിയായിരുന്നെന്ന്. ടൂറിസം പോലീസ്, ലോക്കല്‍ പോലീസ്, റിസോര്‍ടിന്റെ നടത്തിപ്പുകാര്‍ എന്നിവരൊക്കെ അവരെ ഉപദേശിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിന് ഞാന്‍ ദൃക്സാക്ഷി. പക്ഷെ ഒന്നും തന്നെ ഈ മാന്യ മഹിളകളുടെ ശിരസ്സില്‍ കേറിയില്ല. ഒടുവില്‍ ബീച്ചിലെ ചില ലോക്കല്‍ പിള്ളാര്‍ അവരെ കയ്യേറ്റം ചെയ്യും എന്ന സ്ഥിതി വന്നപ്പോള്‍ റിസോര്‍ട്ടില്‍ നിന്നും നിര്‍ബന്ധിച്ചു വെകേറ്റ് ചെയ്യിപ്പിക്കുകയായിരുന്നു അവരെ. ഒരു തരം ഇറക്കി വിടല്‍.

  ReplyDelete
 23. നല്ല പോസ്റ്റ്‌ ..ആ ദാസനോട് ഇതിലെ വരാന്‍ പറയു..ദുബായ്
  കവലയില്‍.. ‍ ഓരോ രാജ്യകാരും അവരവരുടെ വേഷം ധരിക്കുന്നുട്.
  ..കാണാന്‍ "കൊതി" തോന്നുന്ന വകുപ്പില്‍.പക്ഷെ എന്റമ്മോ എന്ത് ചെയ്യണം
  എന്ന് അറിയില്ലാത്ത, സ്വന്തം വേഷത്തെ വിലയും ഇല്ലാതെ... കാണുന്നത്
  എല്ലാം കണ്ടു ചുമ്മാ എന്തൊക്കെയോ കാടിക്കൂട്ടുന്ന നമ്മുടെ മങ്കമാരെ
  മാത്രം എങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്നാ വിഷമം..അതെങ്ങനെ ഞാന്‍
  മലയാളീ ആണ് എന്ന് പറയാന്‍ നാണം അല്ലെ..അപ്പോപ്പിന്നെ കാണുന്ന തുണിയുടെ
  പിറകെ സ്വന്തം തുണി ഊരിപ്പിടിച്ചു ഒരു പോക്ക് ആണ്..അവര് ഉടുക്കുന്ന പോലെ
  ഞാനും ഉടുക്കാം എന്ന മട്ടില്‍..

  ReplyDelete
 24. @അംജിത്.... ഇവിടെ വന്നതിനു നന്ദി.... നാടന്‍ മദാമ്മ മാര്‍ക്കാണ് ഈ പ്രശ്നം മുഴുവന്‍..
  @ente lokam വരവിനു നന്ദി.. ഈയിടെ എന്റെ ഒരു പെണ്‍ സുഹൃത്ത്‌ കളി ആയി ഇതിനു മറുപടി പറഞ്ഞൂ... കാണാന്‍ കൊള്ളാവുന്നതല്ലേ കാണിക്കാന്‍ പറ്റൂ... നിങ്ങള്‍ കാണിച്ചാല്‍ ആര്‍ക്കെങ്കിലും വല്ലോം കാണണോ.... പിന്നെ മലയാളികളെ ഏറ്റവും കൂടുതല്‍ പുച്ഛികുന്നത് മലയാളികള്‍ തന്നെ ആണ്. ഇതൊക്കെ തന്നെ ആയിരിക്കും കാരണം. :)

  ReplyDelete
 25. ബ്യൂട്ടി ദാറ്റ്‌ എന്‍ചാന്‍റെസ് ദി ഐ ഓഫ് ദി ബിഹോള്‍ടര്‍. സൌന്ദര്യം ദിവ്യമാണ്. സൌന്ദര്യത്തിന്‍റെ ദിവ്യാനുപാതം എന്നല്ലേ പറയാറ്. സ്ത്രീ ശരീരം അല്‍പം പുറത്ത് കണ്ടാല്‍ അത് ലൈംഗീകോത്തേജനം എന്ന് പറയുന്നതിനോട് യോജിക്കുന്നില്ല. പുരുഷനുള്ള എല്ലാ വികാരങ്ങളും സ്ത്രീക്കുമുണ്ട്. മുണ്ട് മടക്കിക്കുത്തി തുടയുടെ സിംഹഭാഗവും പുറത്തുക്കാട്ടി നിന്ന ഏതെങ്കിലും പുരുഷനെ സ്ത്രീകള്‍ വളഞ്ഞിട്ട് ബലാല്‍സംഗം ചെയ്യ്തതായി കേട്ടിട്ടില്ല. നമ്മുടെ നാട്ടില്‍ എത്രയോ പിഞ്ചുപെണ്‍കുട്ടികള്‍ അതി ക്രൂരമായി ബലാത്സംഗ ചെയ്യപ്പെട്ടു കൊല ചെയ്യപ്പെട്ടിടുണ്ട്. അപ്പോള്‍ വസ്ത്രധാരണമല്ല നമ്മുടെ വികലമായ മനസ്സാണ് പ്രശ്നം. എക്സിബിഷനിസം അല്ല നമ്മുടെ മനസ്സിന്‍റെ ബാര്‍ബേറിയനിസം ആണ് പ്രശ്നം. താങ്കളുടെ സുഹൃത്ത് പറഞ്ഞ പോലെ ഭംഗിയുള്ളതല്ലേ പുറത്ത് കാണിക്കുവാന്‍ കഴിയൂ.

  ലണ്ടനിലെ ബ്രൈട്ടന്‍ ബീച്ച് പ്രശസ്തമായ ന്യൂട് ബീച്ചാണ്. ഞാനവിടെ പോയിട്ടുണ്ട്. വസ്ത്രമില്ലാത്ത അവസ്ഥ നല്‍കുന്ന ഫ്രീഡം. അത് അനുഭവിച്ചു തന്നെ അറിയേണ്ടതാണ്. അവിടെ ഉത്തേജനം ഉണ്ടായില്ല. അതിനു വേണ്ടി മാത്രം അല്ലെങ്കില്‍ ഉത്തെജിക്കപെടുന്ന ഒരു മാനസിക അവസ്ഥ എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാം എന്ന മാനസിക നിലയുള്ളവര്‍, ന്യൂട് ബീച്ച് വരെ പോകണമെന്നില്ല അറുപതുകാരിയായ സ്ത്രീയെ കണ്ടാലും ബലാല്‍സംഗം ചെയ്യും.

  എന്‍റെ പ്രൊഫഷന്‍റെ (സകള്‍പ്ടിംഗ്) ഭാഗമായി ന്യൂട് മോടലുകളുമായി (ലൈഫ് മോടല്‍സ്) ജോലി ചെയ്യേണ്ടി വരാറുണ്ട്. അവിടെയും ലൈംഗീക ഉത്തേജനം ഉണ്ടാകാറില്ല. അവിടെ സൌന്ദര്യത്തെ നമ്മള്‍ അത്ഭുതത്തോടെ ആരാധിക്കുകയാണ് ചെയ്യുന്നത്. അത് തീര്‍ച്ചയായും ദിവ്യമാണ്. ലൈംഗീകതയോടെ കാണുമ്പോള്‍ അവിടെ മുഴുവന്‍ മൂടിപുതച്ചു നിന്നാലും സ്ത്രീയുടെ ഗന്ധം അല്ലെങ്കില്‍ ഒരു സ്പര്‍ശം മതി താങ്കള്‍ പറഞ്ഞ ചായക്കടയിലെ ഏതൊരുവനെയും മൃഗതുല്യനാക്കാന്‍. അവര്‍ക്ക് കുഞ്ഞെന്നോ മുതിര്‍ന്നതെന്നോ, പറയിയെന്നോ, പുലയിയെന്നോ നോട്ടമുണ്ടാകില്ല. കാര്യം സാധിക്കണം. അല്ലാത്തപ്പോള്‍ അവള്‍ പറയിയോ, പുലയിയോ ഒക്കെ ആകും. കാര്യം സാധിക്കുമ്പോള്‍ അതൊന്നും ഒരുവനും പ്രശ്നമല്ല. വസ്ത്രവും.

  പക്ഷെ ഞാന്‍ സൌന്ദര്യത്തെ ആരാധിക്കുന്നു.... താങ്കളുടെ പോസ്റ്റ്‌ ഇഷ്ടപ്പെട്ടു....അഭിനന്ദനങ്ങള്‍.

  ReplyDelete
 26. ബ്യൂട്ടി ദാറ്റ്‌ എന്‍ചാന്‍റെസ് ദി ഐ ഓഫ് ദി ബിഹോള്‍ടര്‍. സൌന്ദര്യം ദിവ്യമാണ്. സൌന്ദര്യത്തിന്‍റെ ദിവ്യാനുപാതം എന്നല്ലേ പറയാറ്. സ്ത്രീ ശരീരം അല്‍പം പുറത്ത് കണ്ടാല്‍ അത് ലൈംഗീകോത്തേജനം എന്ന് പറയുന്നതിനോട് യോജിക്കുന്നില്ല. പുരുഷനുള്ള എല്ലാ വികാരങ്ങളും സ്ത്രീക്കുമുണ്ട്. മുണ്ട് മടക്കിക്കുത്തി തുടയുടെ സിംഹഭാഗവും പുറത്തുക്കാട്ടി നിന്ന ഏതെങ്കിലും പുരുഷനെ സ്ത്രീകള്‍ വളഞ്ഞിട്ട് ബലാല്‍സംഗം ചെയ്യ്തതായി കേട്ടിട്ടില്ല. നമ്മുടെ നാട്ടില്‍ എത്രയോ പിഞ്ചുപെണ്‍കുട്ടികള്‍ അതി ക്രൂരമായി ബലാത്സംഗ ചെയ്യപ്പെട്ടു കൊല ചെയ്യപ്പെട്ടിടുണ്ട്. അപ്പോള്‍ വസ്ത്രധാരണമല്ല നമ്മുടെ വികലമായ മനസ്സാണ് പ്രശ്നം. എക്സിബിഷനിസം അല്ല നമ്മുടെ മനസ്സിന്‍റെ ബാര്‍ബേറിയനിസം ആണ് പ്രശ്നം. താങ്കളുടെ സുഹൃത്ത് പറഞ്ഞ പോലെ ഭംഗിയുള്ളതല്ലേ പുറത്ത് കാണിക്കുവാന്‍ കഴിയൂ.

  ലണ്ടനിലെ ബ്രൈട്ടന്‍ ബീച്ച് പ്രശസ്തമായ ന്യൂട് ബീച്ചാണ്. ഞാനവിടെ പോയിട്ടുണ്ട്. വസ്ത്രമില്ലാത്ത അവസ്ഥ നല്‍കുന്ന ഫ്രീഡം. അത് അനുഭവിച്ചു തന്നെ അറിയേണ്ടതാണ്. അവിടെ ഉത്തേജനം ഉണ്ടായില്ല. അതിനു വേണ്ടി മാത്രം അല്ലെങ്കില്‍ ഉത്തെജിക്കപെടുന്ന ഒരു മാനസിക അവസ്ഥ എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാം എന്ന മാനസിക നിലയുള്ളവര്‍, ന്യൂട് ബീച്ച് വരെ പോകണമെന്നില്ല അറുപതുകാരിയായ സ്ത്രീയെ കണ്ടാലും ബലാല്‍സംഗം ചെയ്യും.

  എന്‍റെ പ്രൊഫഷന്‍റെ (സകള്‍പ്ടിംഗ്) ഭാഗമായി ന്യൂട് മോടലുകളുമായി (ലൈഫ് മോടല്‍സ്) ജോലി ചെയ്യേണ്ടി വരാറുണ്ട്. അവിടെയും ലൈംഗീക ഉത്തേജനം ഉണ്ടാകാറില്ല. അവിടെ സൌന്ദര്യത്തെ നമ്മള്‍ അത്ഭുതത്തോടെ ആരാധിക്കുകയാണ് ചെയ്യുന്നത്. അത് തീര്‍ച്ചയായും ദിവ്യമാണ്. ലൈംഗീകതയോടെ കാണുമ്പോള്‍ അവിടെ മുഴുവന്‍ മൂടിപുതച്ചു നിന്നാലും സ്ത്രീയുടെ ഗന്ധം അല്ലെങ്കില്‍ ഒരു സ്പര്‍ശം മതി താങ്കള്‍ പറഞ്ഞ ചായക്കടയിലെ ഏതൊരുവനെയും മൃഗതുല്യനാക്കാന്‍. അവര്‍ക്ക് കുഞ്ഞെന്നോ മുതിര്‍ന്നതെന്നോ, പറയിയെന്നോ, പുലയിയെന്നോ നോട്ടമുണ്ടാകില്ല. കാര്യം സാധിക്കണം. അല്ലാത്തപ്പോള്‍ അവള്‍ പറയിയോ, പുലയിയോ ഒക്കെ ആകും. കാര്യം സാധിക്കുമ്പോള്‍ അതൊന്നും ഒരുവനും പ്രശ്നമല്ല. വസ്ത്രവും.

  പക്ഷെ ഞാന്‍ സൌന്ദര്യത്തെ ആരാധിക്കുന്നു.... താങ്കളുടെ പോസ്റ്റ്‌ ഇഷ്ടപ്പെട്ടു....അഭിനന്ദനങ്ങള്‍.

  ReplyDelete
 27. @Asok Sadan ആഹാ... മനോഹരമായ ഒരു കമെന്റിനു നന്ദി... എന്റെ മനസിന്റെ സന്കുചിതാവസ്ഥ ആയിരിക്കാം ഈ പോസ്റ്റില്‍ ചിലപ്പോള്‍ പ്രതിഫലിച്ചത്... എങ്കിലും ബ്രൈട്ടന്‍ ബീച്ചിന്റെ അവസ്ഥ അല്ലാ കരിനകുറ്റിയില്‍. സാഹചര്യത്തിനനുസരിച്ച് വേഷവിധാനം ചെയ്തൂടെ എന്നാണു ഞാന്‍ ചോദിക്കാന്‍ ശ്രമിച്ചത്‌. ഈ ചോദ്യം ലോകം അധികം കാണാത്ത പല ഗ്രാമീണരുടെയും ചോദ്യം ആണ്. ഒന്നിരുത്തി ചിന്തിച്ചാല്‍ ഈ പറയുന്ന ലൈംഗീകത, ലൈംഗീകോത്തേജനം എന്നുള്ളതൊക്കെ വെറും ശരീര ധര്‍മം മാത്രമാണ് .... അതിനെ ഇത്രത്തോളം വൃത്തികേട്ടതാക്കണ്ട എന്ന് തോന്നും. ഇവിടെ പരിചയപ്പെട്ടതിനു സന്തോഷം ഉണ്ട്...

  ReplyDelete
 28. നാട്ടിലെ പെണ്ണുങൾ എങിനെ നടക്കുന്നു എങിനെ നടക്കണം തുടങി നൂറു കൂട്ടം ചിന്തകളാണ് ഈ പന്ന നാട്ടുകാർക്ക്..ഇവന്മാർക്ക് വേറേ പണിയൊന്നുമില്ലേ..?

  ഓഫ്:ലോനപ്പൻ ചേട്ടന്റെ മോളുടെ, ഇപ്പറഞ രീതിയിലുള്ള ഫോട്ടോ ഒന്നുമില്ലായിരുന്നോ ഇതോടൊപ്പം പോസ്റ്റാൻ :)

  ReplyDelete
 29. @ഭായി Old country fellows.... ഇവന്മാരൊക്കെ എന്താ ഇങ്ങനെ... എല്ലാവര്ക്കും ഫാഷന്‍ ടിവി കണ്ടു അനുകരിചൂടെ?? ലോനപ്പന്‍ ചേട്ടന്റെ മോളുടെ ഫോട്ടോ എടുക്കാന്‍ പോയിര്രു വേണം കോഴിക്കോട് ഹോട്ടല്‍ സംഭവം ആവര്‍ത്തിക്കാന്‍... അയ്യാ. അതാ ഇപ്പോള്‍ നന്നായെ... :)

  ReplyDelete
 30. നാടോടുമ്പോൾ നടുവേ ഓടുക.
  അമേരിക്കയിൽ തെറ്റില്ലായിരിക്കാം.
  നാട്ടിലാവുമ്പോഴും നടുവേ ഓടുക.

  ReplyDelete
 31. ലോനപ്പൻ ചേട്ടന്റെ മോളങ്ങനെ നടക്കുന്നതു കാണുന്നവർക്കൊരു സുഖമല്ലേ, എന്നാപ്പിന്നെ ലേശം സുഖമൊക്കെ കിട്ടിക്കോട്ടേന്ന് കരുതിക്കാണും.

  ReplyDelete
 32. Venugopal G: @Asok Sadan ആഹാ... മനോഹരമായ ഒരു കമെന്റിനു നന്ദി... എന്റെ മനസിന്റെ സന്കുചിതാവസ്ഥ ആയിരിക്കാം ഈ പോസ്റ്റില്‍ ചിലപ്പോള്‍ പ്രതിഫലിച്ചത്... എങ്കിലും ബ്രൈട്ടന്‍ ബീച്ചിന്റെ അവസ്ഥ അല്ലാ കരിനകുറ്റിയില്‍. സാഹചര്യത്തിനനുസരിച്ച് വേഷവിധാനം ചെയ്തൂടെ എന്നാണു ഞാന്‍ ചോദിക്കാന്‍ ശ്രമിച്ചത്‌. ഈ ചോദ്യം ലോകം അധികം കാണാത്ത പല ഗ്രാമീണരുടെയും ചോദ്യം ആണ്. ഒന്നിരുത്തി ചിന്തിച്ചാല്‍ ഈ പറയുന്ന ലൈംഗീകത, ലൈംഗീകോത്തേജനം എന്നുള്ളതൊക്കെ വെറും ശരീര ധര്‍മം മാത്രമാണ് .... അതിനെ ഇത്രത്തോളം വൃത്തികേട്ടതാക്കണ്ട എന്ന് തോന്നും. ഇവിടെ പരിചയപ്പെട്ടതിനു സന്തോഷം ഉണ്ട്...

  മാഷ് പറഞ്ഞതിനോട് യോചിക്കുന്നു.

  ഈ രീതിയില്‍ നടക്കുന്നത് ശരിയല്ല എന്നു കരുത്തുന്നുവെങ്കിലും എങ്ങനെ നടക്കണമെന്നത് നടക്കുന്ന ആളുടെ ഇഷ്ടമെന്നും അറിയുന്നു. കാണുന്നവര്‍ക്ക് എന്തു തോന്നണം എന്തു കരുതണം എന്ന് നടക്കുന്നവര്‍ നിശ്ചയിക്കരുത്.

  ReplyDelete
 33. @Kalavallabhan.. അതാ അതിന്റെ ഒരു ശരി.......
  @Typist | എഴുത്തുകാരി.. പരോപകാര്‍ത്ഥമിദം ശരീരം.... അല്ലേ..??
  @Anas Usman.. കമന്റിനു നന്ദി..

  ReplyDelete
 34. ഇതാണ് പറയുന്നത് ഇറച്ചി പുറത്ത്കാണിച്ചാല്‍ അതു നാട്ടുകാര്‍ കൊത്തിപ്പറിക്കും എന്ന് .... (ഇറച്ചി ഇഷ്ടമില്ലാത്തവര്‍ ആരാ )

  പോസ്റ്റ് കൊള്ളാം

  ReplyDelete
 35. ആരേലും എങ്ങനേലും ഉടുക്കട്ടെ ..?
  അവളങ്ങനെ ഇട്ടു നടന്നതോണ്ടിപ്പോ ഇങ്ങനെയൊരു പോസ്ടായല്ലോ

  എന്നാലും ഒരു കാര്യം എനിക്ക് പിടിക്കില്ലാട്ടോ അങ്ങിനെ വേഷം
  ഹും എല്ലാം കാണുക തന്നെ അല്ലാതെത് ചെയ്യാന്‍

  ReplyDelete
 36. ഗോപാല്‍ ജീ ...... കൊള്ളാം.... നല്ല നര്‍മം.... ഇങ്ങനെ എഴുതാനും ഒരു കഴിവ് വേണം ..എല്ലാര്ക്കും പറ്റില്ല.....ആശംസകള്‍ ....
  പിന്നെ font പല രീതിയിലാണ്.. ഒന്ന് ഓര്‍ഡര്‍ ചെയ്യൂ

  ReplyDelete
 37. @ഹംസ... എല്ലാവരും നോണ്‍ വെജിറ്റേറിയന്‍സ് ആണ്...നന്ദി
  @സാബിബാവ... എനിക്കും ഇഷ്ടമല്ലാ.... ഇവിടെ വന്നതിനു നന്ദി :)
  @റാണി.. നല്ല അഭിപ്രായത്തിനു നന്ദി... വീണ്ടും വരുകാ... :)

  ReplyDelete
 38. ഞാനിവിടെ പുതുസാ.. മാഷേ.. നര്‍മ്മത്തില്‍ കുതിര്ന്നതായാലും ഒരു സന്ദേശം ഇതിലുണ്ടല്ലോ... എത്തി നോട്ടം മലയാളിയുടെ മൌലിക അവകാശമായി മാറിയിട്ടുണ്ടല്ലോ... എല്ലാറ്റിലും ഒരു മാന്യത.. അത് അമ്മേരിക്കയില്‍ പോയാലും പറ്റുമല്ലോ..
  പിന്നെ ഫോണ്ട് അത് ഇവിടെ ആദ്യമേ സൂചിപ്പിച്ചല്ലോ..
  എന്റെ ആശംസകള്‍..

  ReplyDelete
 39. @elayoden.. നന്ദി... എത്തി നോക്കാത്ത ഒരു നാട് പറയൂ...
  @അംജിത്...വരും ഉടനെ.....

  ReplyDelete