Saturday, December 18, 2010

യാത്രാ മംഗ’ല്ല്യം’

BTech നു പഠിക്കുന്ന കാലം. Project തകൃതി ആയി NAL ബംഗളൂരില്‍ നടക്കുന്നു. നേതാവും, ഞാന്‍ അടക്കം നാല് സില്‍ബന്ദികളും തലകുത്തി നിന്ന് ചെയ്താലും തീരാത്ത ഒരു ഭീകരന്‍ work ആണ് guide തന്നിരിക്കുന്നത്. വേനല്‍ അവധി മുഴുവനും ബാംഗ്ലൂരില്‍ ആണ് ചിലവിട്ടത്. ചൂട് മാറ്റാന്‍ ധാരാളം സ്ഥലങ്ങള്‍ ഉള്ളതിനാല്‍ ചൂട് അറിഞ്ഞതേ ഇല്ല..! ബ്രിഗേടിലെ ശനിയാഴ്ച വൈകുന്നേരങ്ങള്‍ മാത്രമാണ് വീട്ടിലേക്ക് വരാതിരിക്കാനുള്ള പ്രചോദനം. എങ്കിലും ഒരു ശനിയാഴ്ച 'ത്യജിച്ചു' ആ വെള്ളിയാഴ്ച്ച വൈകുന്നേരം ഞങ്ങള്‍ പാലക്കാട്ടേക്ക് train കയറി.

ഒരേ കൂപ്പയില്‍ ആയിരുന്നു ഞങ്ങള്‍ അഞ്ചു പേരും. പാഴ്സല്‍ മേടിച്ച ആഹാരം എല്ലാം കഴിച്ചു തീരാറായപ്പോഴേക്കും ഒരു ചുരിദാര്‍ സുന്ദരി എന്റെ എതിര്‍ വശത്തുള്ള സീറ്റില്‍ വന്നിരുന്നു. ഞങ്ങള്‍ ഇറച്ചി കണ്ട പട്ടികളെ പോലെ പരസ്പരം നോക്കി. 19 വയസുള്ള പെങ്കോച്ചാണ് എന്നും, ഒറ്റപാലത്ത് ആണ് ഇറങ്ങാന്‍ പോകുന്നത് എന്നുമെല്ലാം chart നോക്കി മനസിലാക്കിയിരുന്നു എങ്കിലും ഇത്ര സുന്ദരി ആയിരിക്കും എന്ന് അതില്‍ എഴുതിയിരുന്നില്ല..!!!

Train വിടാന്‍ നേരം ആയികൊണ്ടിരിക്കുന്നു.. പെങ്കൊച്ചാണെങ്കില്‍ തുരുതുരാ വാച്ച് നോക്കുകയാണ്. ഇതിനിടെ ഒരു തടിമാടന്‍ അണ്ണാച്ചി പെങ്കൊച്ചിരിക്കുന്നതിന്റെ മുകളിലുള്ള ബര്‍ത്തില്‍ കയറി ഉറക്കംപിടിച്ചിരുന്നു. അപ്പോഴാണ്‌ ഒരു ചുള്ളന്‍ ഓടികിതച്ചു ഞങ്ങളുടെ അടുത്ത് വന്നിരുന്നത്. പെണ്‍കുട്ടിയുടെ കണ്ണില്‍ തിളക്കം. ഞങ്ങളിലെല്ലാം ഒരൊറ്റ നിമിഷം കൊണ്ട് നിരാശയുടെ കമ്പിളി പുതപ്പ് വീണു. ചുമ്മാ അതിനടിയില്‍ കിടക്കാന്‍ പറ്റില്ലല്ലോ..!!! അതുകൊണ്ട് തല മാത്രം പുറത്തിട്ടു വീണ്ടും നര്‍മ സല്ലാപം തുടര്‍ന്നു. ഞങ്ങള്‍ വളരെ decent ആയി അഭിനയിച്ചു. അവര്‍ക്ക് വേണ്ടിയും ഞങ്ങള്‍ തമാശിച്ചു കഷ്ടപെട്ടു. ചുമ്മാ ഒരു സുഖം.....!!

ഞങ്ങള്‍ എല്ലാവരും കിടന്നു. ഇവര്‍ മാത്രം താഴെഇരുന്നു സംസാരിക്കുന്നു. ലൈറ്റ്‌ അണച്ചിരുന്നില്ലാ. ഞാന്‍ അവര്‍ ഇരിക്കുന്നതിന്റെ എതിര്‍ വശത്തുള്ള മിഡില്‍ ബര്‍ത്തില്‍ കിടന്നു കൊണ്ട് ചുള്ളനോട് ലൈറ്റ്‌ ഓഫ് ആക്കാന്‍ പറഞ്ഞു. വളരെ ഉത്സാഹത്തോടെ അവന്‍ ലൈറ്റ്‌ ഓഫ് ചെയ്തു. ഞാന്‍ ഉറങ്ങാന്‍ ശ്രമിച്ചു. അതുവരെ ഉള്ള അലച്ചിലും മറ്റും കാരണം വിചാരിച്ചതിലും നേരത്തെ ഉറങ്ങിപോയി. കൊതു കടി കൊണ്ടാണ് പിന്നെ ഉണര്‍ന്നത്. ട്രെയിന്‍ എവിടെയോ നിര്‍ത്തി ഇട്ടിരിക്കുന്നു. സൈഡ് ബര്‍ത്തില്‍ കിടക്കുന്ന എന്റെ രണ്ടു സുഹൃത്തുക്കളും കമിഴ്ന്നുകിടപ്പാണ്. സൂക്ഷിച്ചു നോക്കിയപ്പോള്‍ കണ്ണ് തുറന്നാണ് കിടക്കുന്നത്. എനിക്ക് ആദ്യം കാര്യം പിടികിട്ടിയില്ല. പിന്നെ ആണ് സുന്ദരിയുടെ ഓര്‍മ്മ വന്നത്. താഴോട്ട് നോക്കിയപ്പോളാണ് സുഹൃത്തുക്കള്‍ എന്തിന്നാണ് കണ്ണും തുറന്നു കിടക്കുന്നത് എന്ന് മനസിലായത്. അവള്‍ അവന്റെ മടിയില്‍ കിടക്കുകയാണ്. ട്രെയിന്‍ സ്റ്റേഷനില്‍ ആണ്. ഉള്ളില്‍ നല്ല വെളിച്ചം ഉണ്ട്. അനുരാഗ പരവശര്‍ ആയതിന്റെ ലക്ഷണങ്ങള്‍ ആവോളം അവരുടെ രണ്ടു പേരുടെയും മുഖത്തുണ്ട്. ഇരുവരും നിശബ്ദരാണ്. ട്രെയിന്‍ മെല്ലെ അനങ്ങി തുടങ്ങി. വെളിച്ചം കുറഞ്ഞു തുടങ്ങി. തണുപ്പ്കൊണ്ടായിരിക്കും, (വേനല്‍ അവധി ആണ്) ഒരു പുതപ്പിന് കീഴിലാണ് രണ്ടുപേരും. പാതി ഉറക്കം, അവരുടെ ഇരുപ്പ്, എന്റെ ഇമാജിനേഷന്‍ ഇവ എല്ലാം നല്ല കോമ്പിനേഷനില്‍ ആയിരുന്നത് കൊണ്ട് ഉറങ്ങാന്‍ തോന്നിയില്ല. ഇപ്പോള്‍ തന്നെ എന്തൊക്കെയോ നഷ്ടമായിട്ടുണ്ട്. നാളെ അവന്മാര് ചോദിക്കുമ്പോള്‍ എണ്ണിഎണ്ണി പറയാന്‍ ഉള്ളതാണ്. ഇടയ്ക്കിടെ ഉറങ്ങി പോകും. എന്നാലും പാല്‍പായസം കുടിക്കാനോ ഇതുവരെ പറ്റിയിട്ടില്ല. ആരെങ്കിലും കുടിക്കുന്നതെന്കിലും കാണാമല്ലോ എന്നോര്‍ത്ത് കണ്ണുകള്‍ വലിച്ചു തുറന്നു കിടന്നു.

അവരിപ്പോള്‍ activities എല്ലാം നിര്‍ത്തി. walkman ന്റെ ഒരു speaker അവളുടെ ചെവിയിലും മറ്റേ speaker അവന്റെ ചെവിയിലും വച്ച് പാട്ടുകേട്ടുകൊണ്ടിരിക്കുകയാണ്. അവന്‍ ഇടയ്ക്കിടെ പാട്ട് മൂളുന്നുണ്ട്.

ഫൂലോം കാ താരോംകാ സബ് കാ കഹനാ ഹെ...

അവന്‍ ആ പാട്ടിന്റെ സന്ദര്‍ഭവും മറ്റും അവള്‍ക്കു വിവരിച്ചു കൊടുക്കുന്നുണ്ട്.

വേറേതോ പാട്ട് വന്നു. അതും അവന്‍ മൂളുന്നുണ്ട്. ചിലപ്പോള്‍ അവളും. ഇണക്കുരുവികള്‍...

“നീ എങ്ങനാ എന്നെ ഇഷ്ടപെട്ടത്‌? ഞാന്‍ ആണെങ്കില്‍ കറുത്തിട്ട്... നീ ആണെങ്കില്‍ നല്ല ചന്തകാരി.” ചുള്ളന്‍ മെല്ലെ മൊഴിഞ്ഞു...

“എനിക്ക് നിന്നെ ആദ്യമേ ഇഷ്ടമായിരുന്നു... നീ കറുത്തിട്ടൊന്നും അല്ല. ആണുങ്ങള്‍ ആയാല്‍ കുറച്ചു കറുത്തൊക്കെ ഇരിക്കണം. അല്ലാതെ ചത്ത പല്ലിയെപോലെ ഇരുന്നിട്ടെന്താ കാര്യം??” ചുള്ളി..

ഞാന്‍ ഇതെല്ലാം കേട്ട് ചിരി അമര്‍ത്തി കിടക്കുകയാണ്. പഞ്ചാര എന്നോകെ കേട്ടിട്ടെഒള്ളൂ...

“നീ എന്താ വല്ല്യതോതില്‍ ആഭരണം ഒന്നും ഇടാത്തത്?” ചുള്ളന്‍

“ങും.. അതുശരി.. അപ്പോള്‍ ആഭരണം ഉള്ള പെണ്ണിനെയാ നിനക്ക് വേണ്ടത്? എനിക്കും ഉണ്ട് കേട്ടോ..” ചുള്ളി....

“ഒന്നും വേണ്ടന്നേ.. നിനക്കറിയുമോ നിന്റെ ഈ ലോലമായ മാലയാണ് എനിക്കിഷ്ടം....”ചുള്ളന്‍

ചെറിയൊരു മൂളലോടെ സുന്ദരി.. “ നിന്നോട് ഞാന്‍ പറഞ്ഞിട്ടില്ലേ നിന്റെ ഈ നേര്‍ത്ത മീശ ആണ് എനിക്കിഷ്ടം”...

അത്രയും നേരം തടുത്തു നിര്‍ത്തിയ ചിരി എല്ലാ കടിഞ്ഞാണും പൊട്ടിച്ചു പുറത്തു ചാടി!!! എന്റെ ചിരിയെ തുടര്‍ന്നു അത് പോലെ തന്നെ അമര്‍ത്തി വച്ചിരുന്ന നാല് പേരുടെ കൂടെ ചിരി ട്രെയിനില്‍ മുഴങ്ങി... ഒരു മാല പടക്കത്തിന് തിരികൊടുത്ത പോലെ. മിഥുനങ്ങള്‍ slow motion ല്‍ മേല്‍പ്പോട്ടൊക്കെ ഒന്ന് നോക്കി. അപ്പോഴാണ്‌ എന്ന് തോന്നുന്നു അവര്‍ക്ക് സ്ഥലകാല ബോധം ഉണ്ടായത്. അവര്‍ മെല്ലെ അടര്‍ന്നു മാറി. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. ഒരു മിഡില്‍ ബര്‍ത്ത് കൂടെ ഉയര്‍ന്നു. അവന്‍ അതില്‍ കയറി കിടന്നു. അവള്‍ താഴെയും. ഞങ്ങളില്‍ ആരുടെ ഒക്കെയോ ചിരി ഇടയ്ക്കിടെ കേള്‍ക്കാമായിരുന്നു. എപ്പോഴോ ഉറങ്ങീ. രാവിലെ പാലക്കാട്‌ എത്തിയപ്പോഴും, ക്ഷീണം കൊണ്ടായിരിക്കും അവര്‍ രണ്ടു പേരും ഉണര്ന്നിരുന്നില്ല...!!

56 comments:

 1. നല്ല രസത്തോടെ തന്നെ , പാൽ‌പ്പായസം നുണയാമെന്ന് കരുതി ആർത്തിയോടെ കാത്തിരുന്ന വേണുഗോപാലന്മാരുടെ ലീലാവിലാസങ്ങൾ ഒട്ടും തന്മയത്വം നഷ്ട്ടപ്പെടാതെ തന്നെ അവതരിപ്പിച്ചു ..കേട്ടൊ മാഷെ

  ReplyDelete
 2. ഫ്രീ ഷോ കണ്ടു വല്ല അക്രമവും കാണിച്ചോ പൊന്നുമക്കള്‍ !! പിറ്റേന്ന് റെയില്‍വേക്കാര്‍ക്ക്
  പണി ആയിക്കാണും !!!

  ReplyDelete
 3. സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പുകള്‍ എന്നൊക്കെ കേട്ടിട്ടേയുണ്ടായിരുന്നുള്ളു. ഇപ്പോ ദേ, കണ്ടു. ഇങ്ങിനെയുമുണ്ടോ മനുഷ്യന്മാര്‍ക്ക് അസൂയ. തനിക്കോ പാല്‍പായസം കുടിക്കാന്‍ പറ്റിയില്ല. എന്നാല്‍ പിന്നെ ആരെങ്കിലും കുടിക്കുന്നതു നോക്കി അവരെ ശല്യം ചെയ്യാതെ കിടക്കാമായിരുന്നില്ലേ? കിക്കീകിക്കീന്ന് ചിരിച്ച് എല്ലാം കുളമാക്കിയില്ലേ? ഞാനവരുടെ പഞ്ചാര കേട്ടങ്ങിനെ രസിച്ച് ഇരിക്കയായിരുന്നു. നശിപ്പിച്ചു..എല്ലാ രസോം കളഞ്ഞു :(

  നല്ല വിവരണമായിരുന്നു. ഒരു സിനിമയിലെന്ന പോലെ ഞാന്‍ ആ ദൃശ്യങ്ങള്‍ മനസ്സില്‍ കണ്ടു.

  ReplyDelete
 4. നല്ല രസകരമായി പറഞ്ഞു എന്റെ കട്ടുറുമ്പേ! പഞ്ചാര എന്നു കേട്ടിട്ടേ ഉള്ളൂ അല്ലേ, മിടുക്കൻ!

  ReplyDelete
 5. ee train yathra kathakal kure undalle....delhi yathra yil vere orusambhavavam nadannathayi paranhittundu ...athum koodi ezhuthamo?

  ReplyDelete
 6. ennalum ithu ithiri akramam aayippoyoille venu.. avare avarude pattinu vidamayirunnu...

  ReplyDelete
 7. valare nannayittundu...
  abinandanangal...

  ReplyDelete
 8. അയ്യേ വളരെ മോശം..മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കിയവര്‍...
  വളരെ മോശം...ങാ എന്നിട്ടു പിന്നെന്തുണ്ടായി.....?അതു കൂടി പറഞ്ഞിട്ടു പോയാ മതി...

  ReplyDelete
 9. ഞാനും രസം പിടിച്ചു വരികയായിരുന്നു. അപ്പൊഴേക്കും രസം കൊല്ലികള്‍ എല്ലാം കൊളമാക്കി. എന്നാലും പാവങ്ങളെ വെറുതെ വിടാമായിരുന്നു. പുല്ലു തിന്നുകയുമില്ല തീറ്റിക്കുകയുമില്ല...

  ReplyDelete
 10. വേണുഗോപാല്‍ജീ, മൂക്കേല്‍ നന്നായി അമര്‍ത്തി പിടിച്ചിരുന്നുവെങ്കില്‍ കുറച്ചു നേരം കൂടി ചിരി അടക്കി നിര്‍ത്താമായിരുന്നു. എന്‍റെ രാജസ്ഥാന്‍ യാത്രകള്‍ ഓര്‍മ്മ വന്നു. മിക്കവാറും ട്രെയിന്‍ കാലിയായിരിക്കും അഹമ്മദബാദ്‌ ഒക്കെ എത്താറാകുമ്പോള്‍. അത്തരമൊരു യാത്രയില്‍ എന്‍റെ തൊട്ടപ്പുറത്ത് ബര്‍ത്തില്‍ മൂടിപ്പുതച്ചു കിടന്നുറങ്ങിയ ഒരു സുന്ദരി ടീനേജ് പെണ്ണിന്‍റെ പുതപ്പിനടിയിലൂടെ രാത്രിയിലെപ്പോഴോ നഗ്നമായ കാലുകളും പിന്നെ മുകളിലോട്ടുള്ള കുറച്ചു ഭാഗവും പുറത്തേക്ക് വന്നു. രാത്രി ഏതോ സ്റ്റേഷനില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ പകുതിയുറക്കത്തില്‍ കണ്ണ് തുറന്നു നോക്കിയപ്പോള്‍ കണ്ട കാഴ്ച ഇതാണ്. ആരേലും കാണണ്ടാന്നു കരുതി പുതപ്പു വലിച്ചു നേരെയിടമെന്നു വച്ചാല്‍ കഷ്ടകാലത്തിന് അതാരെങ്കിലും കണ്ടാല്‍ ഞാന്‍ പൊക്കി നോക്കിയതാണെന്ന് കരുതും. പിന്നെ ഒറ്റ വഴിയെ കണ്ടുള്ളൂ. ചാടി എഴുനേറ്റു ടോയ്‌ലെറ്റിലേക്ക് നടന്നു പോകുമ്പോള്‍ അറിയാതെ മുട്ടിയ പോലെ അവളുടെ കാല്‍പാദത്തില്‍ ചെറുതായി മുട്ടി ഞെട്ടിയുണര്‍ന്നവള്‍ തിടുക്കത്തില്‍ പുതപ്പു നേരെയാക്കിയിട്ടു. അങ്ങനെ ഇളക്കും മുള്ളിനും കേടില്ലാതെ കാര്യം തീര്‍ത്തു.

  എന്‍റെ പുതിയ ഷോട്ട് ഫിലിം കാണുവാന്‍ താങ്കളെ എന്‍റെ ബ്ലോഗിലേക്ക് ക്ഷണിക്കുന്നു.

  ReplyDelete
 11. valare rasakaramayi paranjirikkunnu.... aashamsakal.....

  ReplyDelete
 12. ഹോ!!
  ഇത് വല്ലാത്ത പരിപാടിയാ!!
  നിങ്ങള്‍ക്കൊക്കെ നിങ്ങടെ പണിയും നോക്കി ഇരുന്നൂടെ.
  ഇനി എങ്ങനെ മനസമാധാനത്തോടെ കൊച്ചുമായി വണ്ടിയില്‍ കയറും.

  ബ്രിഗേഡ്-ല്‍ കുറെ കാലം എം.എല്‍.എ(മൌത്ത് ലുക്കിംഗ് എജെന്റ്) ആയി ജ്വലി നോക്കിയിട്ടുണ്ട് അല്ലേ?
  വേണുവേട്ടാ, നല്ല പോസ്റ്റ്‌. കലക്കി. ശരിക്കും രസിപ്പിച്ചു ഈ പോസ്റ്റ്‌.
  എന്നാലും ആ ചിരി വികാരം ഒതുക്കിയിരുന്നെങ്കില്‍ വേറെ വല്ലതും..................... ഹി ഹി

  ReplyDelete
 13. nice post .......
  picturised the whole scene and fell in love
  with it .poor kuruvikal !

  ReplyDelete
 14. @മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM... നന്ദി മുരളിയേട്ടാ...
  @രമേശ്‌അരൂര്‍ .. അയ്യേ... ഞങ്ങള്‍ ആ ടൈപ്പ് അല്ലാ.... ട്രെയിന്‍ വൃതിയായീ സൂക്ഷിക്കാന്‍ നമ്മളും ബാധ്യസ്ഥര്‍ അല്ലെ.. അതുകൊണ്ട് മാത്രം ക്ഷമിച്ചു.. :)
  @Vayady ...ചിരിവന്നു പോയീ വായാടി.. എന്താ ചെയ്യുകാ.. ഇനി ഒരു സന്ദര്‍ഭം വന്നാല്‍ തീര്‍ച്ചയായും അത് നോക്കി കിടക്കാം... ആ ഡയലോഗുകള്‍ അത്ര വിറ്റ്‌ ആയിരുന്നു...

  ReplyDelete
 15. @ ശ്രീനാഥന്‍ സാര്‍.. ഞാന്‍ ജന്മനാ നിഷ്കളങ്കന്‍ ആയതുകൊണ്ട് പറഞ്ഞറിവേ ഒളൂ പഞ്ചാറയെ കുറിച്ച്. എന്ന സെയ്യമുടിയും??
  @മേഘമല്‍ഹാര്‍(സുധീര്‍)..ചിരിവന്നു പോയീ ... ഭാവിയുല്‍ ഇത്ര നഷ്ടം ഉണ്ടാക്കും എന്ന് കരുതിയില്ലാ.. നന്ദി
  @റാണിപ്രിയ.. നന്ദി റാണിപ്രിയാ..
  @Kiran.. പറയാന്‍ കൊള്ളാവുന്നതല്ലേ പറയാന്‍ പറ്റുകയുള്ളൂ?? വരവിനു നന്ദി..

  ReplyDelete
 16. @jaya.. ചേച്ചി... അങ്ങനെ പറ്റിപോയീ... എന്തരു ചെയാന്‍?? വന്നതിനും അഭിപ്രായത്തിനും നന്ദി..
  @krishna..നന്ദി സുഹൃത്തേ...
  @ഒരു യാത്രികന്‍ ..നാണം ഉണ്ട്... അതുകൊണ്ടല്ലേ ചിരിച്ചു തീര്‍ത്തത്..ഇല്ലെങ്കില്‍ കാനാമയിനുന്നു... നന്ദി.... :)
  @റിയാസ് (മിഴിനീര്‍ത്തുള്ളി)..ഞാന്‍ ഉറങ്ങി പോയപ്പോള്‍ നടന്ന സംഭവങ്ങള്‍ എന്റെ സുഹൃത്തുകള്‍ പിറ്റേന്ന് പറഞ്ഞു... ഞാന്‍ എന്നെ പ്രാകി കൊന്നു... അത്രയ്ക്ക് മിസ്‌ ആയിട്ടുണ്ട്‌...
  നന്ദി
  @Wash'llen ĴK | വഷളന്‍'ജേക്കെ .. അങ്ങനങ്ങ് വിടാന്‍ പറ്റുമോ ജെകെ? നമ്മൊളൊക്കെ ചുമ്മാ ഇന്ക്വിലാബ് വിളിച്ചു നടക്കുന്നു... ചെറുക്കന്‍ നമ്മളെ കൊച്ചാക്കുകേം... ചിരിച്ചു പ്രതികാരം വീട്ടിയതാ... നന്ദി
  @

  ReplyDelete
 17. @Asok Sadan.. അത്രക് മാത്രമേ ചെയ്തോള്ളൂ എന്ന് പറഞ്ഞത്‌ ഞാന്‍ വിശ്വസിച്ചു... വരവിനും അഭിപ്രായത്തിനും നന്ദി.. ഹ്രസ്വചിത്രം തീര്‍ച്ചയായും ഞാന്‍ കാണാം... എനിക്കിഷ്ടമാണ്.
  @jayarajmurukkumpuzha.. വളരെ നന്ദി സുഹൃത്തേ..
  @ഹാപ്പി ബാച്ചിലേഴ്സ്..മോനെ... അങ്ങനെ കൊചിനേം കൊണ്ട് കയറി കൂടുതല്‍ പരവശന്‍ ആവല്ലേ... റെയില്‍വേ പോലീസ്‌ പിടിച്ചോണ്ട് പോകും.. എന്റെ ഒരു സുഹൃത്ത്‌ അമൃതാ എക്സ്പ്രസില്‍ ഈ ഇടെ ദൃസാക്ഷി ആയതാണ്. പിന്നെ അച്ഛനേം അമ്മയയൂം ഒക്കെ വിളിച്ചു വരുതിയിട്ടാണ് ജാമ്യത്തില്‍ വിട്ടത്. പബ്ലിക് നൂയിസന്‍സ്‌ ആണ് കേസ്‌.. :).. ബ്രിഗേഡില്‍ ആഞ്ഞൊന്നു തപ്പിയാല്‍ എന്റെ കാല്പാടുകള്‍ പതിഞ്ഞ സ്ഥലങ്ങള്‍ കാണാം... നന്ദി...

  ReplyDelete
 18. @chithrangada..നല്ല അഭിപ്രായത്തിനു വളരെ നന്ദി...

  ReplyDelete
 19. ഞാന്‍ ഇതെല്ലാം കേട്ട് ചിരി അമര്‍ത്തി കിടക്കുകയാണ്. പഞ്ചാര എന്നോകെ കേട്ടിട്ടെഒള്ളൂ...

  ---- "പഞ്ചാരാന്നു കേട്ടിട്ടേ ഉള്ളൂ" ബൂലോകരെ, എല്ലാവരും വിശ്വസിച്ചെന്നു പറയൂ :) :) :D

  ReplyDelete
 20. സാറേ, ഹോസ്റ്റലില്‍ നിന്നും സീനിയേഴ്സിന്റെ കയ്യില്‍ന്നുമോക്കേയായി കുറെ വേണുഗീതങ്ങള്‍ കേട്ടിട്ടുണ്ട്. അതുകൊണ്ടങ്ങ്‌ മുഴുവനായി വിഴുങ്ങാനൊരു പ്രയാസം.
  ശ്രീനാഥന്‍ സാറിനു ഞാനും ഒരു കൈ സപ്പോര്‍ട്ട്.
  പിന്നെ സംഭവം വിവരിച്ചിട്ടുള്ളത് നല്ല രസകരമായിട്ടാണ് കേട്ടോ.

  ReplyDelete
 21. അംജിത് said."സാറേ, ഹോസ്റ്റലില്‍ നിന്നും സീനിയേഴ്സിന്റെ കയ്യില്‍ന്നുമോക്കേയായി കുറെ വേണുഗീതങ്ങള്‍ കേട്ടിട്ടുണ്ട്. അതുകൊണ്ടങ്ങ്‌ മുഴുവനായി വിഴുങ്ങാനൊരു പ്രയാസം"

  "വേണുഗീതങ്ങള്‍" ഈ പ്രയോഗം കലക്കി. അംജിത് താങ്ക്‌യൂ. ഹ..ഹ..ഹ :D

  ReplyDelete
 22. @അംജിത്...അങ്ങനെ ഒന്നും വിശ്വസിച്ചു കളയല്ലെ എന്റെ പ്രിയ ശിഷ്യാ....അത്രത്തോളം ഗീതങ്ങൽ പ്രചരിക്കാൻ മാത്രം പ്രശസ്തൻ ആയിരുന്നൂ എന്നറിയിച്ചതിൽ പെരുത്തു സന്തൊഷം... :)
  പിന്നെ വെറുതേ കയറാൻ ഇരിക്കുന്ന മർക്കടനു ഏണിവച്ചതു പൊലെയാ‍ വായാടിക്കു ഇങ്ങനുള്ള പഞ്ച് ഒക്കെ പറഞ്ഞു കൊടുക്കുന്നതു... :)
  @വായാടി... ഇനി ഈ ഗീതവും വച്ചു ബ്ലാക്ക്മെയിൽ വല്ലതും ചെയ്താൽ...ങാ‍.... പറഞ്ഞേക്കാം....

  ReplyDelete
 23. "എല്ലാ സത്യവും എല്ലാ കാലവും മറച്ചു വെയ്ക്കാനാകില്ല" എന്ന് ഏതോ മാഹാന്‍ പറഞ്ഞ് കേട്ടിരുന്നു..അത് എത്ര ശരി! :D
  Thanks again അംജിത്. :)

  എന്റെ ഹൃദയം നിറഞ്ഞ പുതുവല്‍സരാശംസകള്‍!

  ReplyDelete
 24. @വായാടി.... എന്നെ തകർക്കാനുള്ള എല്ലാ കുത്സിത ശ്രമങ്ങളേയും ഞാൻ പല്ലും നഖവും വച്ചു എതിർക്കും..... അയ്യടിമനമേ......

  ReplyDelete
 25. ഹി ഹി to ഹാപ്പി സ് കമന്റ്‌

  ഈ ഒളിഞ്ഞ നോക്കുന്ന സ്വഭാവം അതിനു ശേഷം നിന്ന് കാണുമോ ആവോ

  ReplyDelete
 26. ‌‌@ അനീസാ... അതുകൊള്ളാം.. പരസ്യമായീ മൂരി ശൃങ്കാരം കാട്ടിയതും പൊരാ... അതു നോക്കിയതിനാണൊ കുറ്റം... :D

  ReplyDelete
 27. വായിച്ചപ്പോള്‍ ഓഫീസ്‌ ആണെന്ന് ഓര്‍ക്കാതെ ഞാനും ചിരിച്ചു പോയീട്ടോ വേണുജീ !

  ആശംസകള്‍

  ReplyDelete
 28. @Villagemaan.. ഞങ്ങൾ ഇതോർത്തു ഇപ്പോഴും ചിരിക്കാറുണ്ട്.ഇവിടെ വന്നതിലും നല്ല അഭിപ്രായം പരഞ്ഞതിലും നന്ദി....ഇനിയും വരുമല്ലൊ... !

  ReplyDelete
 29. ഇതൊക്കെ കാണുമ്പൊള്‍ ചിരിക്കാതിരിക്കുന്നതെങ്ങനെ?
  വായിച്ചപ്പോള്‍ ഞങ്ങളും ചിരിച്ചുപോയി.

  ReplyDelete
 30. മാ നിഷദാ എന്നു പാടാനാണു തോന്നിയതു.രണ്ടു ക്രൌഞ്ചമിഥുനങ്ങൾ.... ചിരിച്ച് കൊന്നു കളഞ്ഞില്ലെ.വായിച്ചും ചിരിച്ചു.(“ഫൂലൊം കാ താരൊം ക സബ്കൊ കഹന ഹൈ“ അനവസരത്തിലുള്ള പാട്ടായി. ഫൂലൊം കാ രംഗ് സെ ദിൽ കി കലം സെ ആയിരുന്നു നല്ലതു).

  ReplyDelete
 31. വളരെ സ്വാഭാവികമായ അവതരണം..
  'ഫൂലോന്‍ ക താരോന്‍ കാ. 'കേട്ടപ്പോള്‍ തോന്നി സഹോദരിയായിരിക്കും എന്ന്.

  ReplyDelete
 32. @Sukanya.. നന്ദി സുകന്യാ.... വന്നതിനും അഭിപ്രയതിനും.. @sreee..മന:പൂർവം ചിരിച്ചതല്ലാ... എത്ര തന്നെ തടുക്കും ‘മ’ ഡയലോഗ് കേട്ടിരുന്നാൽ..വരവിനും അഭിപ്രയത്തിനും നന്ദി.. @mayflowers... നന്ദി മേയ് ഫ്ലവർ... വന്നതിനും നല്ല അഭിപ്രയത്തിനും @sreee & mayflowers .. സിനിമായിൽ സഹോദരിയോട് പാടുന്നതാണു എന്ന് എനിക്കറിയാം. പക്ഷെ ആ സന്ദർഭത്തിൽ അവർ ഇതാണ് കേട്ടുകൊണ്ടിരുന്നതു... ഇത്രയും സഹായം ഞങ്ങൾക്കു ചെയ്തുതന്നതും പോരാ... ഇനി സന്ദർഭത്തിനനുസരിച്ച് പാട്ടും പാറ്റണം എന്നു വച്ചാൽ ശരിയാണൊ?? :D

  ReplyDelete
 33. എന്നാലും സമ്മതിക്കാതിരിക്കാന്‍ വയ്യ...എന്താ ഓര്‍മ.
  നാല് കൊല്ലം മുന്‍പ് കോളെജീന്നിറങ്ങിയ എനിക്ക് ഇത്രേം വെടിപ്പായി ഓര്‍മിക്കാന്‍ പറ്റുന്നില്ല അന്നത്തെ ഓരോരോ തമാശകളും, സംഭവങ്ങളും. സാറിന്റെ ശിഷ്യനായതില്‍ ഞാന്‍ അഭിമാനിക്കുന്നു ഗുരോ..
  ഞാന്‍ ആലോചിക്കുന്നത്, എത്ര ശ്രദ്ധിച്ചാണ് അന്ന് ആ ലൈവ് ഷോ എന്റെ പൂര്‍വികര്‍ ആസ്വദിച്ചിരുന്നത് എന്നാണ്.!! മൂരി ശ്രുംഗാരത്തിന്റെ ഡയലോഗ്‍സ് പോട്ടെ, ആ പാട്ട് പോലും എന്തൊരു ഓര്‍മ.

  ReplyDelete
 34. വായാടി ചേച്ചീ, ഞാന്‍ ചുമ്മാ പറഞ്ഞെന്നെ ഒള്ളൂ 'വേണുഗീതം' എന്നൊക്കെ. അത്ര അധികമൊന്നും ഉണ്ടായിരുന്നില്ല അഭിനവ പാണന്‍മാര്‍ക്ക് പാടി നടക്കാന്‍. വേണു സാര്‍ ഫസ്റ്റ് ഇയര്‍ ഞങ്ങളുടെ ട്യൂടര്‍ ആയിരുന്നു. പോരാത്തതിന് അറിവില്ലാ പൈതങ്ങളെ c ലാംഗ്വേജ് പഠിപ്പിക്കാന്‍ നിയോഗിക്കപ്പെട്ട അനുഗ്രഹീതനും. അന്നേ എനിക്ക് സാറിനെ പേടിയാ..എനിക്ക് മാത്രമല്ല ആ ക്ലാസ്സില്‍ അന്നുണ്ടായിരുന്ന എല്ലാ വീരന്മാര്‍ക്കും. ആ പേടി ഇന്നും നിലനില്‍ക്കുന്നതിനാല്‍ ആ പ്രയോഗം ഞാന്‍ രേഖാമൂലം പിന്‍വലിച്ചതായി പ്രഖ്യാപിക്കുന്നു.

  ReplyDelete
 35. ഏതായാലും സുന്ദരിക്കും അതിനേക്കാള്‍ അവസാനം ചിരിച്ചു കലമുടചെങ്കിലും നിങ്ങള്‍ക്കും യാത്ര മുതലായി അല്ലെ, പിന്നെ ഇത് വായിച്ച എനിക്കും മുതലായിട്ടോ, നല്ല എഴുത്ത്, പുതുവത്സരാശംസകള്‍,,

  ReplyDelete
 36. കമെന്റുകളുടെ വെടിക്കെട്ട് കാണാൻ വന്നതാ. അംജിതേ, ഈ വേണൂനെയൊക്കെ ഇനിയെന്തിനാ പേടിക്കുന്നേ? വേണുവേ, ഈ ശിഷ്യന്മാരെക്കൊണ്ടു തോറ്റൂ അല്ലേ, വായാടിയുടെ വായിൽ ചെന്ന് വീഴുകേം ചെയ്തു.

  ReplyDelete
 37. @അംജിത്..വീണ്ടും വന്നതിനും അഭിപ്രായത്തിനും നന്ദി..

  @ശ്രീനാഥൻ സാർ... വെടിക്കെട്ടു കാണാൻ വന്നിട്ടെന്തു പറയുന്നു?? തൃശൂർ പൂരമാണൊ ചിനക്കത്തൂർ പൂരമാണൊ??)

  @elayoden..അതിൽ ചുള്ളനു മുതലായതു മാറ്റിനിർത്തിയതെന്താ?? അവനല്ലെ മുതൽ മുഴുവനും ആയതു... നന്ദി... പുതുവത്സരാശംസകൾ...

  ReplyDelete
 38. ആദ്യായിട്ടാ ഞാനിവിടെ,പറയാലോല്ലേ..?
  ഇപ്പോ ഈ കലാപരിപാടികള്‍ കാണണേല്‍ കോഴിക്കോട്ട് നിന്നും ബാങ്ലൂര്‍ക്കുള്ള രാത്രി ബസ്സുകളില്‍ കയറിയാല്‍ മതി.ലൈവ് ഷോ.പിന്നെ പഞ്ചാര ഡയലോഗൊന്നും ഉണ്ടാകില്ല.അതൊക്കെ കാലഹരണപ്പെട്ടു പോയി.നിങ്ങള്‍ ചിരിച്ചാലും മുറുമുറുത്താലും അവര്‍ക്കൊരു ചുക്കുമില്ല.എന്തു ചെയ്യാനാ...?
  പുതുവത്സരാശംസകള്‍ കേട്ടോ.

  ReplyDelete
 39. ഇന്നലെ വന്ന് തുടക്കം വായിച്ച് അപ്പൊത്തന്നെ ഓടിപ്പോയ്, എന്തോന്നാ, something lecturing എന്ന്!

  ഒരിക്കലൂടെ വന്ന് മനസ്സമാധാനത്തോടെ (ഇന്നലെ ഇല്ലായിരുന്നെന്ന് മനസ്സിലാക്കുക) വായിച്ചു, പ്രയൊഗങ്ങളെല്ലാം രസകരം, നര്‍മ്മം നന്നായ് വഴങ്ങുന്നു. ഇന്നത്തെ ചില നര്‍മ്മബ്ലൊഗര്‍മാരുടെ അശ്ലീലനര്‍മ്മമില്ലെന്നത് നന്നായി.

  ഐശ്വര്യപൂര്‍ണ്ണമായ പുതുവത്സരാശംസകളോടെ..

  ReplyDelete
 40. फूलों का तारों का सबका कहना है
  एक हजारों में मेरी बहना है
  सारी उमर हमें संग रहना है

  जीवन के दुखों से यूँ डरते नही हैं
  ऐसे बच के सच से गुजरते नही हैं
  सुख की है चाह तो, दुख भी सहना है
  एक हजारों में मेरी बहना है..

  കുറച്ച് ലതാ കളക്ഷനുള്ളതില്‍ ഇതും പ്രിയങ്കരം തന്നെ!

  ReplyDelete
 41. നന്മ നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു.

  ReplyDelete
 42. തിരക്കുള്ള ബസ്സില്‍ രണ്ട് യുവമിഥുനങ്ങള്‍ പ്രണയിക്കുന്നത് കണ്ട് കണ്ണ് പൊത്തേണ്ടി വന്നിട്ടുണ്ട് ഒരിക്കല്‍ ആ സംഭവം ഓര്‍ത്തു പോയി

  പുതുവത്സരാശംസകള്‍ :)

  ReplyDelete
 43. @മുല്ല.....വന്നതില്‍ സന്തോഷം.... ലോകം തന്നെ അവര്‍ക്ക്‌ നാല് ചുമരുകള്‍ തീര്‍ക്കുന്നു...അല്ലാതെന്താ??പുതുവത്സരാശംസകള്‍
  @നിശാസുരഭി.. നല്ല കമെന്റിനു നന്ദി.. ദേവാനന്ദ്‌ എല്ലാ മേഖലയിലും തിളങ്ങിയ ആ സിനിമയിലെ മനോഹരമായ ഗാനം ആണ് അത്. rd ബര്‍മന്റെ മറ്റൊരു ക്ലാസിക്‌..
  @lekshmi. lachu.....പുതുവത്സരാശംസകള്‍
  @ഹംസ..ഈ എഴുതിയത് വെറും സാമ്പിള്‍..നടന്നത് അവിശ്വസനീയം....നന്ദി..പുതുവത്സരാശംസകള്‍
  പുതുവത്സരാശംസകള്‍

  ReplyDelete
 44. തിന്നേല്ല തീറ്റിക്കേല്ല അല്ലെ.
  രസായിട്ട് എഴുതി.
  ആശംസകള്‍

  ReplyDelete
 45. സ്ഥലകാല ബോധം വരുമ്പോൾ അടർന്ന് മാറിയെ പറ്റു. അല്ലങ്കിൽ നോട്ടക്കാരും മേൽനോട്ടക്കാരും കൈകാര്യം ചെയ്യുമായിരിക്കും അല്ലെ,സാറെ ?

  ReplyDelete
 46. @ചെമ്മരന്‍.......നന്ദി
  @പട്ടേപ്പാടം റാംജി... ഇവിടെ വന്നതിനും നല്ല അഭിപ്രായത്തിനും നന്ദി....
  @sm sadique.... നോട്ടകാരുടെ കഷ്ടപാറൊന്നു ആലോചിച്ചു നോക്കിയെ.. വന്നതിനും ഫോളോ ചെയ്യുന്നതിനും നന്ദി...

  ReplyDelete
 47. ഒന്നു രണ്ടു വരി വിട്ടുപോയി, ആരും ഓർമ്മിപ്പിച്ചതുമില്ല. അല്ലേ ?
  “ ഇപ്പോഴായിരുന്നെങ്കിൽ മൊബൈൽ വീഡിയോ സെറ്റുചെയ്ത് ഉറങ്ങാമയിരുന്നു.”

  ReplyDelete
 48. @Kalavallabhan...അങ്ങനായിരുന്നെങ്കില്‍.. ബൂലോഗരും ഭൂലോകരും എല്ലാം ഇപ്പോള്‍ കണ്ടേനെ...

  ReplyDelete
 49. ഹി.ഹി... അവതരണം നന്നയി
  ആശംസകള്‍!

  ReplyDelete
 50. “എന്നാലും പാല്‍പായസം കുടിക്കാനോ ഇതുവരെ പറ്റിയിട്ടില്ല. ആരെങ്കിലും കുടിക്കുന്നതെന്കിലും കാണാമല്ലോ എന്നോര്‍ത്ത് കണ്ണുകള്‍ വലിച്ചു തുറന്നു കിടന്നു”

  ആരെങ്കിലും കുടിക്കുന്ന പായസം ഇവിടെക്കൊണ്ടുവന്നു വിളമ്പിയതുകൊണ്ട്...ഓര്‍ത്തുചിരിക്കാനൊരു വകയായി.


  ആദ്യമായാണിവിടെ. ഇന്നുമുതല്‍ ഞാനും കൂട്ട്

  ReplyDelete
 51. @സ്വപ്നസഖി ... വരവിനും നല്ല അഭിപ്രായത്തിനും നന്ദി...
  ഞാനും കൂട്ടായീ... ഇനിയും വരുമല്ലൊ.....

  ReplyDelete
 52. hilarious....;-) 'm still laughing:-p aa kothukukalkkallee thanks parayandathe:-D

  ReplyDelete