Friday, April 1, 2011


വളരെ ആഗ്രഹത്തോടെ എത്തിപെട്ടതാണ് ഇവിടെ.. ഇപ്പോള്‍ ബ്ലോഗ്‌ വായച്ചു കമെന്റിടാന്‍ സമയവും ഇല്ല.... പുതിയ ബ്ലോഗ്‌ ഇടാന്‍ സമയം ഇല്ലാ...ചുമ്മാ കുറെ ഒഴിവുകഴിവുകള്‍...... ഇതാണ് എഴുതാന്‍ കഴിവില്ലെങ്ങില്‍ ഉള്ള പ്രശ്നം..... പെട്ടെന്ന് കറവ വറ്റി പോകും... എങ്കിലും അങ്ങനങ്ങ് വിടാന്‍ മനസ് അനുവദിക്കുന്നില്ല.... നമുക്ക് കാണാം എന്താ സംഭവിക്കുകാ എന്ന്...... !!!!!!

Saturday, January 15, 2011

കണ്ടതും കേട്ടതും: വഴിപാടുകള്‍

കണ്ടതും കേട്ടതും: വഴിപാടുകള്‍: "വൈകുന്നേരം മൂന്നേമുക്കാലിന് ബാഗ് കേട്ടിപെറുക്കി വീട്ടില്‍ പോകാന്‍ ഒരുങ്ങുമ്പോള്‍ ആണ് സുശീലയും സുഭാഷിണിയും സുഗുണന്‍ സാറിനെ കാണാന്‍ വന്നത്. ..."

Thursday, January 13, 2011

വഴിപാടുകള്‍

വൈകുന്നേരം മൂന്നേമുക്കാലിന് ബാഗ് കേട്ടിപെറുക്കി വീട്ടില്‍ പോകാന്‍ ഒരുങ്ങുമ്പോള്‍ ആണ് സുശീലയും സുഭാഷിണിയും സുഗുണന്‍ സാറിനെ കാണാന്‍ വന്നത്. കോളേജിന്റെ രോമാഞ്ചം ആണ് തങ്ങള്‍ എന്നാണുഅവര്‍ അവരേകുറിച്ച് കരുതിയിരിക്കുന്നത്. LKG മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയും ഈ കേരള മാഹാരാജ്യത്താണ് പഠിച്ചത് എങ്കിലും അവധികള്‍ക്ക് വല്ലപ്പോഴും ചെന്നൈയിലും മുംബൈയിലും ഒക്കെ പോകുന്നതിന്റെ പേരില്‍ മലയാളം, ഇംഗ്ലീഷിലേ സുഭാഷിണി ചവച്ചുതുപ്പാറുള്ളൂ. സുശീലയാവട്ടെ ക്ലാസിലിരുന്നു രഹസ്യം പറഞ്ഞാലും അകലേ ഇരിക്കുന്ന പ്രിന്സിപാളിനു ഡിസിപ്ലിനറി ആക്ഷന്‍ എടുക്കേണ്ടി വരും. കോളേജിലെ ഒരുമാതിരി എല്ലാ ആണ്‍ പിള്ളേരുടെ കൂടെ ആര്‍ത്തട്ടഹസിച്ചു അര്‍മാദിച്ചുനടക്കുന്ന ഇവര്‍ ഒരുത്തനെയും അതിര് വിടാന്‍ സമ്മതിച്ചിട്ടില്ല. അങ്ങനെആരെങ്കിലും അതിരുവിട്ടാല്‍ പട്ടി, തെണ്ടി, കുരങ്ങന്‍ തുടങ്ങിയവ കൊണ്ട് അവരേ ആറാടിച്ചു കളയും.

സുഗുണന്‍ സാര്‍ അവരെ ശ്രദ്ധിച്ചു. കവിള്‍ തടങ്ങള്‍ കോപത്താല്‍ ചുവന്നിരിക്കുന്നു. സങ്കടം കൊണ്ട് കണ്‍ കോണുകളില്‍ ഈറന്‍..! ഓടിവന്നത് കൊണ്ട് നല്ലപോലെ കിതക്കുന്നുണ്ട്. രണ്ടുപേരും ഒരേസമയത്ത് നീട്ടി വിളിച്ചു

" സാര്‍ര്‍ ........"

സമയം ഇതായത്‌ കൊണ്ടുള്ള ഈര്‍ഷ്യ പ്രകടിപ്പിച്ചുകൊണ്ട് സുഗുണന്‍ സാര്‍ " എന്താ പിള്ളേരെ ഈ സമയത്ത്?"

"സുബൈര്‍ ഞങ്ങളെ തെറി വിളിച്ചു"

സുഗുണന്‍ സാര്‍ മനസാ ശപിച്ചു. 4 മണിയുടെ ബസ്‌ ഇനി നോക്കേണ്ടാ...

"തെറിയോ, എന്തിനു, എന്താവിളിച്ചത്?"

"അത് പറയാന്‍ കൊള്ളില്ല സാര്‍ . ഞങ്ങളും എന്തൊക്കെയോ തിരിച്ചു വിളിച്ചു. അപ്പൊ അവന്‍ ഞങ്ങളെ തല്ലാന്‍ വന്നു."

"കെട്ടിക്കാന്‍ പ്രായമായ നിങ്ങളെന്തിനാ പിള്ളേരേ.. ആണ്‍ പിള്ളേരും ആയി അടി ഉണ്ടാക്കാന്‍ പോകുന്നെ? നാണമില്ലേ നിങ്ങള്ക്ക്?"

"അല്ല സാര്‍ , ഞങ്ങള്‍ വെറുതെ ഇരിക്കുമ്പോള്‍ ഇവന്‍ പുറകേ ഇരുന്ന്‍ തെറി വിളിക്കുകയായിരുന്നു. അവന്റെ അടുത്തിരുന്ന സുഹൈല്‍ എന്തിനാടാ ഇങ്ങനെ പറയുന്നത് എന്ന് ചോദിച്ചപ്പോള്‍ അവനേം തെറി വിളിച്ചു. സുഹൈല്‍ ഒന്നും പറയാതെ ഇരുന്നപ്പോള്‍ ആണ് ഞങ്ങള്‍ അവനെ തെറി വിളിച്ചത്. അപ്പൊ അവന്‍ ഞങ്ങളെ തല്ലാന്‍ വന്നു. എന്നിട്ട് ഞങ്ങള്‍ സാറിനോട് പറഞ്ഞു കൊടുക്കും എന്ന് പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞൂ അയാളെന്നെ മൂക്കില്‍ കേറ്റുമോ എന്ന്.."

സുഗുണന്‍ സാറിന് മനസിലായീ ഇനി ഇതില്‍ ഇടപെട്ടില്ലെങ്കില്‍ അഭിമാന പ്രശ്നം ആകും എന്ന്.

"എന്തായാലും നിങ്ങള്‍ ഇപ്പോള്‍ പോ..നാളെ ഞാന്‍ അവനെ വിളിച്ചു ചോദിക്കാം."

"സാര്‍ , ഇനി കംപ്ലെയിന്റ്റ്‌ ചെയ്തെന്ന് പറഞ്ഞ് അവന്‍ ഞങ്ങളെ വല്ലതും ചെയ്താലോ?"

"എന്തായാലും നിങ്ങളെന്നോട് പറഞ്ഞില്ലേ, ഞാന്‍ നോക്കട്ടെ എന്ത് ചെയ്യാം എന്ന്"

ഓടുന്ന ബസിന്റെ സൈഡ് സീറ്റില്‍ ഇരുന്നു സുഗുണന്‍ സാര്‍ ഇതില്‍ ഓരോരുത്തരേകുറിച്ചും ചിന്തിച്ചു.

സുബൈര്‍ ഒരു ഭേതപ്പെട്ട വീട്ടിലെ പയ്യന്‍ ആണ്. വെള്ളമടിയും വലിയും ഒന്നും ഇല്ല. എങ്കിലും ആ വിഭാഗത്തിലെ മൂന്നാമത്തെ കാര്യത്തില്‍ വീരന്‍ ആണ്. ഏതു സാറമ്മാരെ കണ്ടാലും താണ് വണങ്ങും. അടുത്ത തോന്ന്യാസം കാണിക്കുമ്പോള്‍ ഗുരുത്വം ഉണ്ടാകണേ എന്നായിരിക്കും പ്രാര്‍ത്ഥന! ഒരു മാതിരിപ്പെട്ട എല്ലാ പെണ്‍കുട്ടികളോടും അവനു പ്രേമം ആണ്. പ്രേമാഭ്യര്‍ത്ഥന നിരസിച്ചാല്‍ പിന്നെ തെറി കൊണ്ട് അഭിഷേകം ആണ്. അവന്റെ മുഖത്ത് നോക്കി ഒരു പെണ്‍കുട്ടിയും ചിരിക്കാറില്ല. ചിരിച്ചാല്‍ , അന്നോ അതിന്നടുത്ത ദിവസങ്ങളിലോ എവിടെ എങ്കിലും വച്ച് ഒരു തലോടല്‍ കിട്ടിയിരിക്കും. ഹോസ്റ്റലില്‍ ആയിരുന്നപ്പോള്‍ രോമം കുറഞ്ഞ ഒരു പയ്യന്റെ റൂമില്‍ കയറി പത്തൊന്‍പതാമത്തെ അടവ് എടുത്തതിനു ഹോസ്റ്റലില്‍ നിന്ന് പുറത്ത്‌ ആക്കി. ഏതോ ഒരു ലാബ് ചെയ്യുമ്പോള്‍ ടീച്ചറിനെ തലോടിയത്തിനു 3 പ്രാവശ്യം എഴുതിയിട്ടും ലാബ് ജയിച്ചിട്ടില്ല. പരീക്ഷകള്‍ക്ക് സ്ഥിരമായി കോപ്പി അടിച്ചു പിടിച്ച് ഇറക്കി വിടുന്നത് കൊണ്ട് ധാരാളം സപ്ലിമെന്ററികള്‍ ഉണ്ട്. എന്തുകൊണ്ടും ഒരു യോഗ്യന്‍. സല്‍ഗുണ സമ്പന്നന്‍..! ഭാവി ഭാരതത്തിനൊരു മുതല്‍കൂട്ട്.!!

സുഗുണന്‍ സാര്‍ ബസില്‍ ഇരുന്നു തല പുണ്ണാക്കി. സുശീലയെയും സുഭാഷിണിയെയും എന്ത് തെറി ആയിരിക്കും വിളിച്ചിരിക്കുക? 'ക' യും 'പൂ' വും ഒക്കെ ആണെങ്കില്‍ ഇവര്‍ ഇത്ര പ്രശ്നം ഉണ്ടാക്കില്ല. 'Sportive' ആയി എടുത്തേനെ. അച്ഛനേയും അമ്മയെയും ആണ് വിളിച്ചിരുന്നെങ്കില്‍ 'I don't care' എന്ന് പറഞ്ഞേനെ. ഇത്രയും ഫീല്‍ ആകാന്‍ എന്തായിരിക്കും വിളിച്ചിരിക്കുകാ..?? സുഗുണന്‍ സാര്‍ ആകെ കണ്ഫ്യൂഷന്‍ ആയീ. എന്തായാലും നാളെ ചോദിക്കാം. അവനെ ഒന്ന് വിരട്ടി നോക്കാം.

സുഗുണന്‍ സാര്‍ രാവിലെ തന്നെ ഒരു പയ്യനെ വിട്ട് സുബൈറിനെ വിളിപ്പിച്ചു. രണ്ടു ചെവിയും എച്ചിലാക്കുന്ന സ്വതസിദ്ധമായ ഇളിയും കൊണ്ട് വന്നു. മുഖത്ത് ധാരാളം വിനയം വാരിക്കോരി തേച്ചിട്ടുണ്ട്.

"എന്താ സാര്‍ വിളിപ്പിച്ചത്?"

"സുബൈറെന്തിനാ ഇന്നലെ പെണ്‍പിള്ളേരെ തെറി വിളിച്ചത്?"

"സാര്‍ , അവരാ എന്നെ തെറി വിളിച്ചത്. ഞാനും സുഹൈലും കൂടെ വെറുതെ സംസാരിച്ചോണ്ടിരുന്നപ്പോള്‍ അവര്‍ എന്നെ തെറി വിളിക്കുകയായിരുന്നു."

"വെറുതെ തന്നെ തെറി വിളിക്കാന്‍ അവര്‍ക്ക്‌ വട്ടോണ്ടോ?? ഇങ്ങനൊന്നും അല്ലല്ലോ സുഹൈല്‍ എന്നോട് പറഞ്ഞത്. നിങ്ങള്‍ എന്താ സംസാരിച്ചോണ്ടിരുന്നത്?"

"സാര്‍ ഞങ്ങള്‍ ഇങ്ങനെ അമ്പലത്തിന്റെ കാര്യം ഒക്കെ പറഞ്ഞോണ്ടിരുന്നതാ.."

"അമ്പലത്തിന്റെയോ? സുബൈറും സുഹൈലും കൂടെ ഇത്രത്തോളം അമ്പലത്തിനെ കുറിച്ച് സംസാരിക്കാനെന്താ?"

"അത്...ഈ... അമ്പലത്തിലെ വഴിപാടുകളെ കുറിച്ച് ..."

"വഴിപാടൊ? എന്ത് വഴിപാട്? സത്യം പറ സുബൈറേ.."

"സാര്‍ , ഈ വെടി വഴിപാടിനെ പറ്റി പറഞ്ഞതാണ്. വലിയ വെടി പത്ത് രൂപാ.. ചെറിയ വെടി അഞ്ചു രൂപ.. എന്നൊക്കെ ആണ് പറഞ്ഞോണ്ടിരുന്നത്." സത്യസന്ധന്‍ കൂടെ ആയ സുബൈര്‍ പറഞ്ഞൂ..

ചിരിക്കണോ ദേഷ്യപെടണോ എന്നറിയാതെ സുഗുണന്‍ സാര്‍ ഞെളിപിരി കൊണ്ടു. സുശീലക്കും സുഭാഷിണിക്കും ഉള്ള വലുപ്പചെറുപ്പം സുഗുണന്‍ സാര്‍ അപ്പോഴാണ് ഓര്‍ത്തത്‌.

"വെറുതെ അല്ല സുബൈറേ തന്നെ അവര് തെറി വിളിച്ചത്. ഇനി ഇതിന്റെ പേരില്‍ വലതും താന്‍ ചെയ്‌താല്‍ അവര് വനിതാ സെല്ലില്‍ പരാതി കൊടുക്കും. പിന്നെ തന്റെ ജീവിതം കട്ട പൊക!!...ങാ..പോയ്ക്കോ.."

എങ്കിലും സുബൈറിന് വെറുതെ ഇരിക്കാന്‍ പറ്റിയില്ല. അവന്‍ പോയീ സുഹൈലിനെ തല്ലി. ഇതിന്റെ പേരില്‍ ഇനിയും ആരും വനിതാ സെല്ലില്‍ പരാതി കൊടുക്കില്ലല്ലോ...!!