Thursday, January 13, 2011

വഴിപാടുകള്‍

വൈകുന്നേരം മൂന്നേമുക്കാലിന് ബാഗ് കേട്ടിപെറുക്കി വീട്ടില്‍ പോകാന്‍ ഒരുങ്ങുമ്പോള്‍ ആണ് സുശീലയും സുഭാഷിണിയും സുഗുണന്‍ സാറിനെ കാണാന്‍ വന്നത്. കോളേജിന്റെ രോമാഞ്ചം ആണ് തങ്ങള്‍ എന്നാണുഅവര്‍ അവരേകുറിച്ച് കരുതിയിരിക്കുന്നത്. LKG മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയും ഈ കേരള മാഹാരാജ്യത്താണ് പഠിച്ചത് എങ്കിലും അവധികള്‍ക്ക് വല്ലപ്പോഴും ചെന്നൈയിലും മുംബൈയിലും ഒക്കെ പോകുന്നതിന്റെ പേരില്‍ മലയാളം, ഇംഗ്ലീഷിലേ സുഭാഷിണി ചവച്ചുതുപ്പാറുള്ളൂ. സുശീലയാവട്ടെ ക്ലാസിലിരുന്നു രഹസ്യം പറഞ്ഞാലും അകലേ ഇരിക്കുന്ന പ്രിന്സിപാളിനു ഡിസിപ്ലിനറി ആക്ഷന്‍ എടുക്കേണ്ടി വരും. കോളേജിലെ ഒരുമാതിരി എല്ലാ ആണ്‍ പിള്ളേരുടെ കൂടെ ആര്‍ത്തട്ടഹസിച്ചു അര്‍മാദിച്ചുനടക്കുന്ന ഇവര്‍ ഒരുത്തനെയും അതിര് വിടാന്‍ സമ്മതിച്ചിട്ടില്ല. അങ്ങനെആരെങ്കിലും അതിരുവിട്ടാല്‍ പട്ടി, തെണ്ടി, കുരങ്ങന്‍ തുടങ്ങിയവ കൊണ്ട് അവരേ ആറാടിച്ചു കളയും.

സുഗുണന്‍ സാര്‍ അവരെ ശ്രദ്ധിച്ചു. കവിള്‍ തടങ്ങള്‍ കോപത്താല്‍ ചുവന്നിരിക്കുന്നു. സങ്കടം കൊണ്ട് കണ്‍ കോണുകളില്‍ ഈറന്‍..! ഓടിവന്നത് കൊണ്ട് നല്ലപോലെ കിതക്കുന്നുണ്ട്. രണ്ടുപേരും ഒരേസമയത്ത് നീട്ടി വിളിച്ചു

" സാര്‍ര്‍ ........"

സമയം ഇതായത്‌ കൊണ്ടുള്ള ഈര്‍ഷ്യ പ്രകടിപ്പിച്ചുകൊണ്ട് സുഗുണന്‍ സാര്‍ " എന്താ പിള്ളേരെ ഈ സമയത്ത്?"

"സുബൈര്‍ ഞങ്ങളെ തെറി വിളിച്ചു"

സുഗുണന്‍ സാര്‍ മനസാ ശപിച്ചു. 4 മണിയുടെ ബസ്‌ ഇനി നോക്കേണ്ടാ...

"തെറിയോ, എന്തിനു, എന്താവിളിച്ചത്?"

"അത് പറയാന്‍ കൊള്ളില്ല സാര്‍ . ഞങ്ങളും എന്തൊക്കെയോ തിരിച്ചു വിളിച്ചു. അപ്പൊ അവന്‍ ഞങ്ങളെ തല്ലാന്‍ വന്നു."

"കെട്ടിക്കാന്‍ പ്രായമായ നിങ്ങളെന്തിനാ പിള്ളേരേ.. ആണ്‍ പിള്ളേരും ആയി അടി ഉണ്ടാക്കാന്‍ പോകുന്നെ? നാണമില്ലേ നിങ്ങള്ക്ക്?"

"അല്ല സാര്‍ , ഞങ്ങള്‍ വെറുതെ ഇരിക്കുമ്പോള്‍ ഇവന്‍ പുറകേ ഇരുന്ന്‍ തെറി വിളിക്കുകയായിരുന്നു. അവന്റെ അടുത്തിരുന്ന സുഹൈല്‍ എന്തിനാടാ ഇങ്ങനെ പറയുന്നത് എന്ന് ചോദിച്ചപ്പോള്‍ അവനേം തെറി വിളിച്ചു. സുഹൈല്‍ ഒന്നും പറയാതെ ഇരുന്നപ്പോള്‍ ആണ് ഞങ്ങള്‍ അവനെ തെറി വിളിച്ചത്. അപ്പൊ അവന്‍ ഞങ്ങളെ തല്ലാന്‍ വന്നു. എന്നിട്ട് ഞങ്ങള്‍ സാറിനോട് പറഞ്ഞു കൊടുക്കും എന്ന് പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞൂ അയാളെന്നെ മൂക്കില്‍ കേറ്റുമോ എന്ന്.."

സുഗുണന്‍ സാറിന് മനസിലായീ ഇനി ഇതില്‍ ഇടപെട്ടില്ലെങ്കില്‍ അഭിമാന പ്രശ്നം ആകും എന്ന്.

"എന്തായാലും നിങ്ങള്‍ ഇപ്പോള്‍ പോ..നാളെ ഞാന്‍ അവനെ വിളിച്ചു ചോദിക്കാം."

"സാര്‍ , ഇനി കംപ്ലെയിന്റ്റ്‌ ചെയ്തെന്ന് പറഞ്ഞ് അവന്‍ ഞങ്ങളെ വല്ലതും ചെയ്താലോ?"

"എന്തായാലും നിങ്ങളെന്നോട് പറഞ്ഞില്ലേ, ഞാന്‍ നോക്കട്ടെ എന്ത് ചെയ്യാം എന്ന്"

ഓടുന്ന ബസിന്റെ സൈഡ് സീറ്റില്‍ ഇരുന്നു സുഗുണന്‍ സാര്‍ ഇതില്‍ ഓരോരുത്തരേകുറിച്ചും ചിന്തിച്ചു.

സുബൈര്‍ ഒരു ഭേതപ്പെട്ട വീട്ടിലെ പയ്യന്‍ ആണ്. വെള്ളമടിയും വലിയും ഒന്നും ഇല്ല. എങ്കിലും ആ വിഭാഗത്തിലെ മൂന്നാമത്തെ കാര്യത്തില്‍ വീരന്‍ ആണ്. ഏതു സാറമ്മാരെ കണ്ടാലും താണ് വണങ്ങും. അടുത്ത തോന്ന്യാസം കാണിക്കുമ്പോള്‍ ഗുരുത്വം ഉണ്ടാകണേ എന്നായിരിക്കും പ്രാര്‍ത്ഥന! ഒരു മാതിരിപ്പെട്ട എല്ലാ പെണ്‍കുട്ടികളോടും അവനു പ്രേമം ആണ്. പ്രേമാഭ്യര്‍ത്ഥന നിരസിച്ചാല്‍ പിന്നെ തെറി കൊണ്ട് അഭിഷേകം ആണ്. അവന്റെ മുഖത്ത് നോക്കി ഒരു പെണ്‍കുട്ടിയും ചിരിക്കാറില്ല. ചിരിച്ചാല്‍ , അന്നോ അതിന്നടുത്ത ദിവസങ്ങളിലോ എവിടെ എങ്കിലും വച്ച് ഒരു തലോടല്‍ കിട്ടിയിരിക്കും. ഹോസ്റ്റലില്‍ ആയിരുന്നപ്പോള്‍ രോമം കുറഞ്ഞ ഒരു പയ്യന്റെ റൂമില്‍ കയറി പത്തൊന്‍പതാമത്തെ അടവ് എടുത്തതിനു ഹോസ്റ്റലില്‍ നിന്ന് പുറത്ത്‌ ആക്കി. ഏതോ ഒരു ലാബ് ചെയ്യുമ്പോള്‍ ടീച്ചറിനെ തലോടിയത്തിനു 3 പ്രാവശ്യം എഴുതിയിട്ടും ലാബ് ജയിച്ചിട്ടില്ല. പരീക്ഷകള്‍ക്ക് സ്ഥിരമായി കോപ്പി അടിച്ചു പിടിച്ച് ഇറക്കി വിടുന്നത് കൊണ്ട് ധാരാളം സപ്ലിമെന്ററികള്‍ ഉണ്ട്. എന്തുകൊണ്ടും ഒരു യോഗ്യന്‍. സല്‍ഗുണ സമ്പന്നന്‍..! ഭാവി ഭാരതത്തിനൊരു മുതല്‍കൂട്ട്.!!

സുഗുണന്‍ സാര്‍ ബസില്‍ ഇരുന്നു തല പുണ്ണാക്കി. സുശീലയെയും സുഭാഷിണിയെയും എന്ത് തെറി ആയിരിക്കും വിളിച്ചിരിക്കുക? 'ക' യും 'പൂ' വും ഒക്കെ ആണെങ്കില്‍ ഇവര്‍ ഇത്ര പ്രശ്നം ഉണ്ടാക്കില്ല. 'Sportive' ആയി എടുത്തേനെ. അച്ഛനേയും അമ്മയെയും ആണ് വിളിച്ചിരുന്നെങ്കില്‍ 'I don't care' എന്ന് പറഞ്ഞേനെ. ഇത്രയും ഫീല്‍ ആകാന്‍ എന്തായിരിക്കും വിളിച്ചിരിക്കുകാ..?? സുഗുണന്‍ സാര്‍ ആകെ കണ്ഫ്യൂഷന്‍ ആയീ. എന്തായാലും നാളെ ചോദിക്കാം. അവനെ ഒന്ന് വിരട്ടി നോക്കാം.

സുഗുണന്‍ സാര്‍ രാവിലെ തന്നെ ഒരു പയ്യനെ വിട്ട് സുബൈറിനെ വിളിപ്പിച്ചു. രണ്ടു ചെവിയും എച്ചിലാക്കുന്ന സ്വതസിദ്ധമായ ഇളിയും കൊണ്ട് വന്നു. മുഖത്ത് ധാരാളം വിനയം വാരിക്കോരി തേച്ചിട്ടുണ്ട്.

"എന്താ സാര്‍ വിളിപ്പിച്ചത്?"

"സുബൈറെന്തിനാ ഇന്നലെ പെണ്‍പിള്ളേരെ തെറി വിളിച്ചത്?"

"സാര്‍ , അവരാ എന്നെ തെറി വിളിച്ചത്. ഞാനും സുഹൈലും കൂടെ വെറുതെ സംസാരിച്ചോണ്ടിരുന്നപ്പോള്‍ അവര്‍ എന്നെ തെറി വിളിക്കുകയായിരുന്നു."

"വെറുതെ തന്നെ തെറി വിളിക്കാന്‍ അവര്‍ക്ക്‌ വട്ടോണ്ടോ?? ഇങ്ങനൊന്നും അല്ലല്ലോ സുഹൈല്‍ എന്നോട് പറഞ്ഞത്. നിങ്ങള്‍ എന്താ സംസാരിച്ചോണ്ടിരുന്നത്?"

"സാര്‍ ഞങ്ങള്‍ ഇങ്ങനെ അമ്പലത്തിന്റെ കാര്യം ഒക്കെ പറഞ്ഞോണ്ടിരുന്നതാ.."

"അമ്പലത്തിന്റെയോ? സുബൈറും സുഹൈലും കൂടെ ഇത്രത്തോളം അമ്പലത്തിനെ കുറിച്ച് സംസാരിക്കാനെന്താ?"

"അത്...ഈ... അമ്പലത്തിലെ വഴിപാടുകളെ കുറിച്ച് ..."

"വഴിപാടൊ? എന്ത് വഴിപാട്? സത്യം പറ സുബൈറേ.."

"സാര്‍ , ഈ വെടി വഴിപാടിനെ പറ്റി പറഞ്ഞതാണ്. വലിയ വെടി പത്ത് രൂപാ.. ചെറിയ വെടി അഞ്ചു രൂപ.. എന്നൊക്കെ ആണ് പറഞ്ഞോണ്ടിരുന്നത്." സത്യസന്ധന്‍ കൂടെ ആയ സുബൈര്‍ പറഞ്ഞൂ..

ചിരിക്കണോ ദേഷ്യപെടണോ എന്നറിയാതെ സുഗുണന്‍ സാര്‍ ഞെളിപിരി കൊണ്ടു. സുശീലക്കും സുഭാഷിണിക്കും ഉള്ള വലുപ്പചെറുപ്പം സുഗുണന്‍ സാര്‍ അപ്പോഴാണ് ഓര്‍ത്തത്‌.

"വെറുതെ അല്ല സുബൈറേ തന്നെ അവര് തെറി വിളിച്ചത്. ഇനി ഇതിന്റെ പേരില്‍ വലതും താന്‍ ചെയ്‌താല്‍ അവര് വനിതാ സെല്ലില്‍ പരാതി കൊടുക്കും. പിന്നെ തന്റെ ജീവിതം കട്ട പൊക!!...ങാ..പോയ്ക്കോ.."

എങ്കിലും സുബൈറിന് വെറുതെ ഇരിക്കാന്‍ പറ്റിയില്ല. അവന്‍ പോയീ സുഹൈലിനെ തല്ലി. ഇതിന്റെ പേരില്‍ ഇനിയും ആരും വനിതാ സെല്ലില്‍ പരാതി കൊടുക്കില്ലല്ലോ...!!


34 comments:

 1. വേണുവേട്ടാ, ഹെയ് ഹായ് അശ്ലീലം എഴുതി പിടിപ്പിച്ചിരിക്ക്ണൂ.. സ്വാമിയേ ശരണമയ്യപ്പാ!!...


  അശ്ലീലം ആയിരിക്കുമെന്ന് വെറുതേ ഊഹിച്ചതാണ്.കുറേ സംശയങ്ങൾ ഉണ്ട്.

  1.മൂന്നാമത്തെ കാര്യത്തില്‍ വീരന്‍-- എന്താണ് മൂന്നാമത്തെ കാര്യം?
  2. പത്തൊന്‍പതാമത്തെ അടവ്-- അത് ഏതാണ്?
  3.'ക' യും 'പൂ' വും ഒക്കെ ആണെങ്കില്‍-- വിശദീകരിക്കുക!!
  4.വെടിവഴിപാട്, അത് ഒരു വഴിപാടല്ലേ? അതിൽ ഇത്രമാത്രം ക്ഷുഭിതകളാവേണ്ടതുണ്ടോ കൊച്ചുങ്ങളേ?

  ഇതൊന്നുമറിയാത്ത അറിവില്ലാ പൈതങ്ങളുടെ സംശയം ദൂരീകരിച്ചു തരുമല്ലോ?

  ReplyDelete
 2. പറയാൻ വിട്ടുപോയ്, വേണുവേട്ടാ, പോസ്റ്റ് രസകരമായി!! ബ്രിഗേഡിൽ കറങ്ങി നടന്നിട്ടുണ്ട് ദാ ഇപ്പൊ ബോധ്യായ്.. ഹി ഹി!!

  ReplyDelete
 3. മാഷെ, ഒന്നും പറയാതെ എന്തെല്ലാം പറയാം അല്ലേ?, ഇത് വായിച്ചാരെങ്കിലും വാളെടുക്കാന്‍ വന്നാല്‍ വാദി പ്രതിയാകും :)

  ReplyDelete
 4. ഹും...അപ്പോൾ വേണുമാഷും എഴുത്തിൽ
  ഈ മണ്ടനും,ചാണ്ടിച്ചനുമൊക്കെ ഇനിയൊരു ഭീക്ഷണിയാകാനുള്ള പുറപ്പാടിലാണെല്ലേ...!

  കൊള്ളാം ...
  നല്ല അവതരണമായിട്ടുണ്ട് കേട്ടൊ മാഷെ

  ReplyDelete
 5. മാഷേ.. കോളേജില്‍ നടന്ന സംഭവം തന്നെയല്ലേ ഇത്..?
  ഒരു കുറിപ്പ് കൂടി കൊടുക്കണമായിരുന്നു.
  "ഈ പോസ്റ്റില്‍ കടന്നു വന്നിട്ടുള്ള വ്യക്തികളും സംഭവങ്ങളും തികച്ചും സാങ്കല്‍പ്പികം മാത്രം. അങ്ങനെയല്ല എന്ന് ആര്‍ക്കെങ്കിലും തോന്നുന്നു എങ്കില്‍ അത് തികച്ചും യാദൃശ്ചികം"

  ReplyDelete
 6. ഇത് സംഭവം ഉച്ച പടം പോലെ ഓടിക്കോളും .
  സ്ടന്ടും, തമാശും പിന്നെ 'മൂന്നാമത്തേതും'. കൊള്ളാം. കലക്കി ..അതെ ബിലാത്തി, ചാണ്ടി തുടങ്ങിയ വെടി വഴിപാടുകാര് സൂക്ഷിക്കണം. ഇത് ഉറക്കെ വിളിച്ചു പറഞ്ഞു വഴി പാട് കഴിക്കുന്ന രീതി ആണേ ...
  അഭിനന്ദനങ്ങള്‍...

  ReplyDelete
 7. വേണു, സംഭവം രസകരമായി, പക്ഷേ, കഥാപാത്രങ്ങൾ മാഷെ തല്ലാൻ വരുമോ എന്നാണെന്റെ പേടി.

  ReplyDelete
 8. ചിരിപ്പിച്ചു..
  ഇതില്‍ വേണുവിന്റെ കഥാപാത്രം ആരാ?
  സുബൈറോ?അതോ സുഹൈലോ?
  :)

  ReplyDelete
 9. "സുബൈറും സുഹൈലും കൂടെ ഇത്രത്തോളം അമ്പലത്തിനെ കുറിച്ച് സംസാരിക്കാനെന്താണ്‌?"
  അതുതന്നെയാണ്‌ എനിക്കും ചോദിക്കാനുള്ളത്. അടികിട്ടിയെങ്കിലേ, നന്നായേയുള്ളൂ..

  സുശീലയ്ക്കും സുഭാഷിണിക്കും എന്റെ വിദൂര ഹസ്തം.

  ReplyDelete
 10. @ഹാപ്പി ബാച്ചിലേഴ്സ്...എന്തായാലും തുടക്കത്തില്‍ തന്നെ ഒരു വിവരണം കൊടുത്തത് നന്നായീ... ഇല്ലെങ്കില്‍ നിഷ്കളങ്ക പൈതങ്ങള്‍ ഒന്നും മനസിലാക്കി ഇല്ലെങ്കിലോ.... നന്ദി... :)
  @അനസ് ഉസ്മാന്‍....ഞാന്‍ അതിനെന്തു പറഞ്ഞെന്നാ..?? പാവം ഞാന്‍..നന്ദി...
  @മുരളീമുകുന്ദൻ ബിലാത്തിപട്ടണം..മുരളി ഏട്ടാ.. ഞാന്‍ ഒരു ഗോമ്പറ്റീഷനും ഇല്ലേ.....പിന്നെ രഹസ്യങ്ങളൊക്കെ പരസ്യങ്ങല്ലാക്കുന്നതിന്റെ രസം ഒന്ന് വേറെ അല്ലെ?? നന്ദി...

  ReplyDelete
 11. @അംജിത് ....നമ്മുടെ കോളേജില്‍ നടന്ന സംഭവം അല്ലാ... പിന്നെ ഇതൊക്കെ എവിടേം നടക്കാമല്ലോ... അതുകൊണ്ട് ഇതില്‍ പറയുന്ന ആരെയും എനിക്കറിയില്ല എന്നൊരു കുറിപ്പ് കൊടുത്താലോ എന്നാലോചിക്കുകാ.. നന്ദി
  @ente lokam.. നന്ദി.. ഭരതനും ഉച്ച പടം എടുത്താ തുടങ്ങിയത്...ഞാനൊന്നും പറഞ്ഞില്ലല്ലോ എന്റെ ലോകമേ...
  @ശ്രീനാഥന്‍.... സാര്‍..എന്നെ ഇങ്ങനെ പേടിപ്പിക്കല്ലേ.. തല്ലുമോ..ഹേയ്..അതൊന്നും ഇല്ലാ.. അതിനെനിക്കിവരെ ഒന്നും അറിയില്ലല്ലോ.. :)

  ReplyDelete
 12. @mayflowers...ചിരിച്ചല്ലോ.. അത് മതി.. ഇതിനെല്ലാം സാക്ഷി ആയീ ഒരു അന്തപ്പന്‍ അപ്പുറത്ത് ഇരിപ്പുണ്ടായിരുന്നു.. ആ റോള്‍ ആണ് എന്റെ... നന്ദി..
  @Vayady ... സുശീലക്കും സുഭാഷിണിക്കും കൊടുത്ത എന്തോ ഒരു ഹസ്തം ഉണ്ടല്ലോ.. അത് ഞാന്‍ കൊടുത്തേക്കാം.. പോരെ? അപ്പോള്‍ അവരെ ആണ് ഇഷ്ടപ്പെട്ടത് അല്ലെ? അതെന്താ വായാടിക്കു അവരെ ഇഷ്ടപെടാന്‍ കാരണം..?വ്യക്തമാക്കൂ..

  ReplyDelete
 13. സംഭവം രസമായി അവതരിപ്പിച്ചു. എന്നാലും അവര്‍ ഇരുന്നു വെറുതെ വെടിവഴിപാടിനെക്കുരിച്ച് പറഞ്ഞതെന്തിനാ? അതും പെണ്പിള്ളേര് കേള്‍ക്കെ. അതും പോട്ടെ ചെറുതും വലുതും ആക്കി. വായന നന്നാക്കി.

  ReplyDelete
 14. ചിരിപ്പിച്ചു കേട്ടോ വേണുജീ.

  ഞാനും ഓര്‍ക്കുവായിരുന്നു പെണ്ണുങ്ങള്‍ വയലന്റ് ആവാന്‍ ഇതായിരിക്കും ഇത്ര "ഫയങ്കരമായ" ആ തെറി എന്ന് !

  അപ്പൊ അടവുകള്‍ പത്തൊമ്പത് ഉണ്ട് അല്ലെ ! കൊള്ളാം കൊള്ളാം !

  ReplyDelete
 15. അധ്യാപകരുടെ ഗതികേട്. എന്തെല്ലാം പഠിച്ചാൽ ജീവിച്ചു പോകം. (ഞാനൊന്നും വായിച്ചില്ലേ)

  ReplyDelete
 16. ചിരിച്ചു..
  എന്നാലും ഹാപ്പികള്‍ പറഞ്ഞ സംശയങ്ങള്‍
  എനിക്കുമുണ്ടേ...

  ReplyDelete
 17. കോളേജ് വിശേഷങ്ങള്‍ രസകരമായി വിവരിച്ചു. :)

  ReplyDelete
 18. @പട്ടേപ്പാടം റാംജി..ഇങ്ങന്നുള്ള പെണ്‍പിള്ളേര്‍ പൊതുവേ പാവങ്ങള്‍ ആയിരിക്കും.. മിണ്ടാപൂച്ചകള്‍ ആണ് സാധാരണ തരികിട കാണിക്കാറുള്ളത്.. നന്ദി റാംജീ..
  @Villagemaan..കുടുംബത്തില്‍ പിറന്ന ഏതു പെണ്ണാ ഇതുകേട്ടാല്‍ സഹിക്കുന്നത്? പിന്നെ പത്തോന്പതിനോട് എന്താ ഇത്ര മമത?? മനസിലായേ... നന്ദി..
  @sreee..ഈ കമെന്റിനു ശേഷം ആണ് transparency പോസ്റ്റ്‌ വയച്ചത്. ഇതൊക്കെയാണ് ഇപ്പോളത്തെ ട്രെന്‍ഡ് പിള്ളേരുടെ.. എന്ത് ചെയ്യാന്‍.. വായിക്കാതെ കമെന്ടെണ്ടായിരുന്നു... :) നന്ദി

  ReplyDelete
 19. @~ex-pravasini*... ബാച്ചിലര്‍നെ പോലെ നിഷ്കളങ്കമാണോ ആ മനസും.. ഹോ.. സഹിക്കാന്‍ വയ്യ!! :) നന്ദി ഉണ്ട് കേട്ടോ വന്നതിനും ഫോളോ ചെയ്യുന്നതിനും..
  @Sukanya.. നല്ല കമെന്റിനു നന്ദി... ആ ചിരിയുടെ ഉദ്യേശം മനസിലായില്ല.... ഫോളോ ചെയ്യ്തതിനു നന്ദി :)!!!

  ReplyDelete
 20. ഹി..ഹി.. കാമ്പസ്സ് വിശേഷം
  ചിരിപ്പിച്ചു....
  ആശംസകള്‍!

  ReplyDelete
 21. കൊള്ളാം വേണു ....ആ പെമ്പിള്ളേര്‍ തെറി കേള്‍ക്കാന്‍ കൊതിക്കുന്നുണ്ടാകും ...(മനശാസ്ത്രജ്ഞര്‍ പറഞ്ഞതാണേ )

  ReplyDelete
 22. ഈ പോസ്റ്റിലെ കഥാപാത്രങ്ങളുടെ പേരെല്ലാം ‘സു’ ലാണല്ലോ തുടങ്ങുന്നത്. സുശീല,സുഭാഷിണി,സുഗുണന്‍ സാര്‍ ,സുബൈര്‍ ,സുഹൈല്‍ ...സുബൈര്‍ ഒരു ഒന്നൊന്നര സംഭവം തന്നെ!

  ReplyDelete
 23. rasakaramaayi venuji!
  namichirikkunnu.
  enjoyed it!

  ReplyDelete
 24. സാര്‍ര്‍ ......കൊള്ളാം ....

  ReplyDelete
 25. @മുഹമ്മദ്കുഞ്ഞി വണ്ടൂര്‍..ഇവിടെ വന്നതിനും നല്ല കമെന്റിനും നന്ദി..
  @രമേശ്‌അരൂര്‍..ആക്ച്വലി..മനശാസ്ത്രജ്ഞന്‍ എന്താ പറഞ്ഞെ?.. നന്ദി...:)
  @സ്വപ്നസഖി... എല്ലാവര്‍ക്കും...'സു' സ്വഭാവം ഉള്ളത് കൊണ്ടാണേ..സുബൈറിനെ വിലപ്പനക്ക് വെക്കേണ്ട സംഭവം ആണ്.. നന്ദീണ്ട്ട്ടോ...:)
  @chithrangada..ഇങ്ങനുള്ള ആത്മാര്‍ഥമായ കമെന്റുകള്‍ ആണ് ചിത്രാ നമുക്കൊക്കെ ഒരു പ്രചോദനം.. വളരെ നന്ദി.. :)

  ReplyDelete
 26. വനിതാ സെല്ലില്‍ പരാതി കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു , വേണുഗോപാല്‍ ജീ ..., ജാഗ്രതെ

  ReplyDelete
 27. @അനീസ... ഹ ഹ ഹ..... വാദിയെ പ്രതി ആക്കാനുള്ള പുറപ്പാടാണോ? വേണ്ട വേണ്ട.. നന്ദി....

  ReplyDelete
 28. വേണൂ, ഞാന്‍ ശരിക്കും പൊട്ടിച്ചിരിച്ചു.
  ഇത് ഇതു കോളേജിലാ? മാഷിനു കിട്ടിയ എവെനിംഗ് അസൈന്‍മെന്റ് കലക്കന്‍!

  പിന്നെ, വെടി വഴിപാടു വിളിച്ചു പറയണമെന്നാ. എന്നാലെ മുഴുവന്‍ ഫലവും കിട്ടൂ.. അതുകൊണ്ട് ഞാന്‍ ഒരു കുറ്റവും കാണുന്നില്ല ;)

  ReplyDelete
 29. @Wash'llen ĴK | വഷളന്‍'ജേക്കെ,.... നല്ല കമെന്റിനു നന്ദി.. ഇതൊരു നടന്ന കാര്യം ആണ്.. അതില്‍ ഈ പദം തന്നെ ആണ് ഉപയോഗിച്ചത്. അതിനു പകരം കപട മാന്യതയുടെ പേരില്‍ ഞാന്‍ എങ്ങിനെ 'ഭയങ്കര ശബ്ദത്തോടെ പൊട്ടി പുക വരുത്തുന്ന വഴിപാട്' എന്ന് പറയും... അത് വെറും ജാഡ ആയി പോകില്ലേ? ഓരോ വരിയിലും മാന്യത കുത്തി നിറച്ചിട്ടെന്തു കാര്യം? പ്രോത്സാഹനത്തിനു ഒരിക്കല്‍ കൂടെ നന്ദി..

  ReplyDelete
 30. @നിശാസുരഭി.... എന്തര് വൊരു എന്നാലും ചെല്ലകിളി??? പിടിച്ചില്ലേ?... നന്ദി വരവിനു..:)

  ReplyDelete
 31. ഗഗനത്തോളവും.ഗഹനവുമായ കാര്യങ്ങളും, കഥകളും കണ്ടും.കൊണ്ടും.കേട്ടും നടക്കുന്ന നമുക്കൊക്കെ ചിരിക്കാനുള്ള വെടി.. അല്ല..കരിമരുന്ന് പ്രയൊഗം.. അടിയന് നന്നേ ബോധിച്ചൂ.... chandunair.blogspot.com

  ReplyDelete
 32. sir enikkumunde kure samshayangal:-p

  ReplyDelete